റെയിൽവേ ഓഹരികൾ പൊതുവേ കടുത്ത നിരാശയിലായിരുന്നു. എന്നാൽ ഇന്ന് അപ്രതീക്ഷിത മാറ്റങ്ങളാണ് വിപണിയിൽ പ്രകടമായത്. ബെംഗളൂരു സബർബൻ റെയിൽ പ്രോജക്ടിനായി (ബി.എസ്.ആർ.പി) റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡിൽ ( കെ-റൈഡ്) നിന്ന് 554.47 കോടി രൂപയുടെ കരാറാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL) കമ്പനി നേടിയത്. ഇതിന്റെ ഭാഗമായി ഇന്ന് ഫെബ്രുവരി 19 ബുധനാഴ്ച ബി.എസ്.ഇയിൽ ആർ.വി.എൻ.എൽ ഓഹരികൾ 11% ഉയർന്ന് 372.25 രൂപയിലെത്തി.
ബി.എസ്.ആർ.പിയുടെ കോറിഡോർ-4Aയ്ക്ക് കീഴിൽ ഒമ്പത് സ്റ്റേഷനുകളുടെ നിർമ്മാണം ഉൾപ്പെടുന്ന പാക്കേജ് C4Aയ്ക്കായി കെ-റൈഡിൽ നിന്ന് ആർ.വി.എൻ.എല്ലിനെ സമീപിക്കുകയായിരുന്നു. ഹീലാലിഗെ, സിംഗേന അഗ്രഹാര, ഹുസ്‌കൂർ, അംബേദ്കർ നഗർ, കാർമെലാരം, ബെല്ലന്ദൂർ, മാറത്തഹള്ളി, ദൊഡ്ഡനകുണ്ടി, കഗ്ഗദാസപുര എന്നിവിടങ്ങളിൽ ഒരു എലിവേറ്റഡ് സ്റ്റേഷനും, എട്ട് അറ്റ്-ഗ്രേഡ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുമാണ് 554.47 കോടി രൂപയുടെ കരാർ തയ്യാറാക്കിയത്.
സിവിൽ- സ്ട്രക്ചറൽ നിർമ്മാണ പ്രവർത്തനങ്ങൾ, എൻട്രി/എക്സിറ്റ് ഘടനകൾ, സ്റ്റീൽ ഫൂട്ട്-ഓവർ ബ്രിഡ്ജുകൾ, മേൽക്കൂരയുടെ ഘടനകൾ, പ്രീ-എഞ്ചിനീയറിംഗ് ബിൽഡിംഗ് (PEB) വർക്കുകൾ, ആർക്കിടെക്ചറൽ വർക്കുകൾ, ഇലക്ട്രോണിക് & മെക്കാനിക് വർക്കുകൾ എന്നിവയെല്ലാം കരാറിൽ ഉൾപ്പെടുന്നുണ്ട്. ഇവിടെ RVNL പോലെ Rithwik Projects Private Ltd (RPPL) പദ്ധതിയുടെ ഭാഗമാണ്. RVNLന് 51% ഹോൾഡിംഗുണ്ട്. എന്നാൽ റിത്വിക് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന് 49% ഹോൾഡിംഗാണ് ഉള്ളത്. ഇരു കമ്പനിയും സംയുക്തമായി പ്രവർത്തിച്ചാൽ ഈ പദ്ധതി 24 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കും.

മൂന്നാം പാദത്തിലെ ആർ.വി.എൻ.എൽ വരുമാനം
കഴിഞ്ഞ കുറച്ച് നാളുകളായി ആർ.വി.എൻ.എൽ ഓഹരികൾക്ക് വീഴ്ചകളായിരുന്നു. 2024 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ആർ.വി.എൻ.എല്ലിന്റെ അറ്റാദായം 13.1% വാർഷിക ഇടിവോടെ (YoY) 311.6 കോടി രൂപയായി കുറഞ്ഞു. 2024 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ കമ്പനി 358.6 കോടി രൂപ അറ്റാദായം നേടി. റെയിൽവേ പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തന വരുമാനം 4567 കോടി രൂപയായി. ഇത് 2024 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 4689 കോടി രൂപയിൽ നിന്ന് 2.6% വാർഷിക ഇടിവാണ് കാണിക്കുന്നത്.
2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ EBITDA (പലിശ, നികുതി, മൂല്യത്തകർച്ച എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 3.9% കുറഞ്ഞ് 239.4 കോടിയായി. എന്നാൽ മുൻ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിലെ 5.3% ൽ നിന്ന് EBITDA മാർജിൻ 5.2% എന്ന നിരക്കിൽ ഉയർന്നിരുന്നു.
ആർ.വി.എൻ.എൽ ഓഹരികളുടെ ടാർഗറ്റ് വില
ട്രെൻഡ്‌ലൈൻ ഡാറ്റ പ്രകാരം, ആർ.വി.എൻ.എൽ ഓഹരികളുടെ ശരാശരി ടാർഗെറ്റ് വില 357 രൂപയാണ്, ഇത് നിലവിലെ മാർക്കറ്റ് വിലകളിൽ നിന്ന് 7% വർദ്ധനവ് സൂചിപ്പിക്കുന്നു. നിലവിലെ ഓഹരി വില ടാർഗറ്റ് വിലയേക്കാൾ ഉയരത്തിലാണ്.
ആർ.വി.എൻ.എൽ ഓഹരികളുടെ പ്രകടനം
ആർ.വി.എൻ.എൽ ഓഹരികൾ നീണ്ട നാളത്തെ വീഴ്ചക്കൊടുവിലാണ് ഇന്ന് കുതിച്ചത്. അതായത് ഇന്നലെ ചൊവ്വാഴ്ച, ആർ.വി.എൻ.എൽ ഓഹരികൾ ബി.എസ്.ഇയിൽ 2.8% ഇടിഞ്ഞ് 333 രൂപയിൽ ക്ലോസ് ചെയ്തു, ബെഞ്ച്മാർക്ക് സെൻസെക്സ് 0.04% ഇടിഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി 42 ശതമാനമാണ് ഇടിഞ്ഞത്. എങ്കിലും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 386% നേട്ടം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്. കമ്പനിയുടെ വിപണി മൂലധനം 69,452 കോടി രൂപയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
