ഇന്ന് ഓഹരി വിപണിയിൽ റെയിൽവേ ഓഹരികൾക്ക് പോസിറ്റീവ് തുടക്കമാണ്. പ്രധാന റെയൽവേ ഓഹരികളായ ആർ.വി.എൻ.എൽ, റെയിൽ ടെൽ, ടിറ്റഗഡ് റെയിൽ സിസ്റ്റംസ്, എന്നിവക്ക് ഇന്ന് ബി.എസ്.ഇയിൽ മികച്ച നേട്ടമാണ്.
ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നിഫ്റ്റി 22,900 ലെവലിനു മുകളിൽ വ്യാപാരം നടത്തി. നിഫ്റ്റി 50 സൂചിക 71.15 പോയിന്റ് അഥവാ 0.31% ഉയർന്ന് 22,905.45 ലെത്തി. ഏറ്റവും ശ്രദ്ധേയ കാര്യമെന്തെന്നാൽ ബിഎസ്ഇയിൽ ഇന്ന് 2,928 ഓഹരികൾ ഉയർന്നു, 938 ഓഹരികൾ ഇടിഞ്ഞു. ആകെ 144 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഇത് പ്രതീക്ഷകൾ ഉയർത്തുന്നു. ഇന്നത്തെ റെയിൽവേ ഓഹരികളെ കുറിച്ച് വിശദമായി നോക്കാം;
1. ആർ.വി.എൻ.എൽ...
ആർ.വി.എൻ.എൽ അഥവാ റെയിൽ വികാസ് നിഗം ലിമിറ്റഡ് ഓഹരി വില 8% ഉയർന്ന് 360.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ 333.80 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ കാര്യമായ നഷ്ടത്തിലായിരുന്നു ആർ.വി.എൻ.എൽ ഓഹരികൾ. നിലവിലെ കുതിപ്പ് നിക്ഷേപകർക്ക് പ്രതീക്ഷ ഉയർത്തുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തെ കണക്ക് നോക്കിയാൽ റെയിൽ വികാസ് നിഗം ഓഹരികൾ 46.16% നേട്ടം രേഖപ്പെടുത്തി.
റെയിൽ വികാസ് നിഗം മൂന്നാം പാദത്തിലെ ഫലങ്ങൾ...
2024 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ റെയിൽ വികാസ് നിഗത്തിന്റെ അറ്റാദായം 22.5% കുറഞ്ഞ് 2,547 മില്യൺ രൂപയായി . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,286 മില്യൺ രൂപയായിരുന്നു.
2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ , റെയിൽ വികാസ് നിഗം അറ്റാദായത്തിൽ 17.3% വർധനവ് രേഖപ്പെടുത്തി 15,745 മില്യൺ രൂപയായി. 2023 സാമ്പത്തിക വർഷത്തിൽ ഇത് 13,418 മില്യൺ രൂപയായിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 7.9% വർദ്ധിച്ച് 218,892 മില്യൺ രൂപയായി. 12 മാസത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ, റെയിൽ വികാസ് നിഗത്തിന്റെ നിലവിലെ വിലയും വരുമാനവും തമ്മിലുള്ള അനുപാതം 60.1 ആണ്.

2. ടിറ്റഗഡ് റെയിൽ സിസ്റ്റംസ്
ഇന്നത്തെ വ്യാപാര സെഷനിൽ, ടിറ്റഗഡ് റെയിൽ സിസ്റ്റംസ് ഓഹരികൾ കുതിക്കുന്നു. ഇന്ന് 6% വർധനവോടെയാണ് ഓഹരികൾ മികച്ച പ്രകടനം കാഴ്ച വെച്ചത്. ഇന്നത്തെ ഓഹരി വില 759 രൂപയാണ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഓഹരി വില 712 രൂപയായിരുന്നു. 763 രൂപ വരെ ഇന്ന് ഉയർന്നിട്ടുണ്ട്. ഇതോടെ നിക്ഷേപകർ ഈ ഓഹരികളോട് താത്പര്യം പ്രകടിപ്പിക്കുന്നു.
മൂന്നാം പാദത്തിലെ പ്രകടനം...
2024 ഡിസംബറിലെ കണക്ക് പ്രകാരം ഈ ഓഹരികളുടെ വരുമാനം 902.18 കോടി രൂപയാണ്. അതായത് സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് വരുമാനം കുറവാണ്. അറ്റാദായത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2024 ഡിസംബറിൽ അറ്റാദായം 69.35 കോടി രൂപയാണ്. അതായത് കണക്ക് പ്രകാരം 2025 ആരംഭിച്ചതു മുതൽ ഇതുവരെ ടിറ്റഗഡ് റെയിൽ സിസ്റ്റംസ് ഓഹരികൾ ഇടിയുന്നുണ്ട്. എന്നാൽ കഴിഞ്ഞ 5 ദിവസത്തോളമായ ഓഹരികൾ കുതിക്കുന്നു.
3. റെയിൽടെൽ ഓഹരികൾ...
നവരത്ന പൊതുമേഖല സ്ഥാപനമായ റെയിൽടെല്ലിൻ്റെ ഓഹരികൾ കുതിക്കുന്നു. ഇന്ന് ബിഎസ്ഇയിൽ 6% വർദ്ധനവോടെ 299.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ വ്യാപാരം ആരംഭിച്ചപ്പോൾ ഓഹരി വില 282.55 രൂപയായിരുന്നു. 303.35 രൂപ വരെ ഉയർന്നതിനു ശേഷം വില അൽപം താഴ്ന്നത്. കഴിഞ്ഞ 5 ദിവസമായി റെയിൽടെൽ ഓഹരികൾക്ക് പോസിറ്റീവ് പ്രകടനമാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 13 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
സാമ്പത്തിക പ്രകടനം...
റെയിൽടെൽ കമ്പനിയുടെ വാർഷികാടിസ്ഥാനത്തിൽ (YoY) അറ്റാദായം 4.7 ശതമാനം വർദ്ധിച്ചു, ഇതോടെ 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ അറ്റാദായം 65 കോടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 62.1 കോടിയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 14.8 ശതമാനത്തോളം വളർച്ച കൈവരിച്ചു, അത് 2024 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ 668.4 കോടിയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 767.6 കോടിയായി ഉയർന്നു.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications