ഒടുവിൽ റെയിൽവേ ഓഹരികൾ നേട്ടത്തിൽ എത്തി. ഇന്നത്തെ വ്യാപാര സെഷനിൽ വിവിധ റെയിൽ ഓഹരികൾ കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് കാലമായി റെയിൽ ഓഹരികൾ സ്ഥിരമായി നേട്ടത്തിൽ എത്തിയിരുന്നില്ല. ഇത് നിക്ഷേപകർക്കിടയിൽ റെയിൽവേ ഓഹരികളോടുള്ള താത്പര്യം കുറച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോൾ റെയിൽവേ മേഖല അപ്രതീക്ഷിത നേട്ടം കൈവരിച്ചത്.
പ്രധാന റെയിൽവേ ഓഹരി വില
ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്നത്തെ സെഷനിൽ ടിറ്റഗഡ് റെയിൽ, ആർവിഎൻഎൽ, ഐആർഎഫ്‌സി, ജൂപ്പിറ്റർ വാഗൺസ് തുടങ്ങി ഒട്ടനവധി കമ്പനികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.
ടിറ്റഗഡ് റെയിൽ സിസ്റ്റംസ് 13.52 ശതമാനം ഉയർന്ന് 918.40 രൂപയിലെത്തി. തൊട്ടുപിന്നാലെ ജൂപ്പിറ്റർ വാഗൺസ് 8.82 ശതമാനം ഉയർന്ന് 422.50 രൂപയായി. ആർവിഎൻഎൽ 9.55 ശതമാനം ഉയർന്ന് 412.20 രൂപയിലെത്തി. ഐആർഎഫ്‌സി ഓഹരികൾ 6.68 ശതമാനം ഉയർന്ന് 139 രൂപയിലുമെത്തി.
മറ്റു പ്രധാന കമ്പനികളായ;- റെയിൽടെൽ ഓഹരികൾ 6.85 ശതമാനം ഉയർന്ന് 386.85 രൂപയായി, ഇർക്കോൺ ഇന്റർനാഷണൽ 6.88 ശതമാനം ഉയർന്ന് 189.80 രൂപയായി. ബിഇഎംഎൽ 6.35 ശതമാനം ഉയർന്ന് 3,608.40 രൂപയായി. ഐആർസിടിസി 3.47 ശതമാനം ഉയർന്ന് 813 രൂപയിലും, കോൺകോർ ഓഹരികൾ 3.55 ശതമാനം ഉയർന്ന് 714.75 രൂപയിലുമെത്തി.

ഇന്നത്തെ കുതിപ്പിന് കാരണം
ഇന്ന് റെയിൽവേ ഓഹരികൾക്ക് ശുഭദിനമാണ്. എന്തായിരിക്കും ഇന്നത്തെ ഈ കുതിപ്പിന് കാരണം.? റെയിൽവേ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ ഓഹരികളിലേക്ക് നിക്ഷേപകരെ തിരിച്ചുകൊണ്ടുവന്നതിന് പ്രത്യേക കാരണമൊന്നുമില്ല. അത് ഓഹരി വിപണിയിലെ മെച്ചപ്പെട്ട വികാരമാണ്.
എന്നാൽ റെലിഗെയർ ബ്രോക്കിംഗിലെ റീട്ടെയിൽ റിസർച്ച് സീനിയർ വൈസ് പ്രസിഡന്റ് രവി സിംഗ് പറയുന്നത്, "ഈ ആഴ്ച 8 ശതമാനത്തിലധികം നേട്ടം കൈവരിച്ച സ്മോൾ ക്യാപ് സ്‌പെയ്‌സിൽ, ഒരു വലിയ പോസിറ്റീവ് ട്രെൻഡ് സംഭവിച്ചതിൻ്റെ ഭാഗമായിട്ടാണ് റെയിൽവേ ഓഹരികളിലെ ഈ കുതിപ്പിന് കാരണമായത്" എന്നാണ്.
പ്രധാനമായും ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപനവും, യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളിലെ പോസിറ്റീവ് പുരോഗതിയുമെല്ലാം നിക്ഷേപകരുടെ വികാരം ഉയർത്തി. ഇതോടെ ഓഹരി വിപണിയിൽ മൊത്തത്തിലുള്ള അഴിച്ചു പണിയാണ് കാണാനിടയായത്. ഈ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങങ്ങളെല്ലാം ചെറുകിട ഓഹരികളിൽ ശുഭാപ്തിവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. അതെല്ലാം റെയിൽവേ ഓഹരികളിലും ഇന്ന് പ്രതിഫലിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
"2025-26 സാമ്പത്തിക വർഷത്തിൽ റെയിൽവേ മേഖലയ്ക്കുള്ള ബജറ്റിൽ ഗണ്യമായ വർദ്ധനവ് ഇല്ലാത്തതിനാൽ, റെയിൽവേ ഓഹരികളുടെ ഹ്രസ്വകാല-ഇടത്തരം വളർച്ച ഇപ്പോഴും നെഗറ്റീവ് ആയി തുടരുന്നു," എന്നാണ് ഇക്വിനോമിക്‌സ് റിസർച്ചിന്റെ സ്ഥാപകനും ഗവേഷണ മേധാവിയുമായ ജി ചോക്കലിംഗം പറയുന്നത്.
സെൻട്രൽ റെയിൽവേയിൽ നിന്ന് ഏകദേശം 116 കോടി രൂപയുടെ ഓർഡർ ലഭിച്ചുവെന്നാണ് ആർവിഎൻഎൽ അഥവാ റെയിൽ വികാസ് നിഗം ലിമിറ്റഡ് പ്രഖ്യാപിച്ചത്. കൂടാതെ, 2025 സാമ്പത്തിക വർഷത്തേക്കുള്ള അന്തിമ ലാഭവിഹിതം പരിഗണിക്കുന്നതിനായി കമ്പനിയുടെ ബോർഡ് മെയ് 21 ന് യോഗം ചേരും എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ഈ മേഖലയിലെ നേട്ടങ്ങൾക്ക് വഴിയൊരുക്കും.
ഉച്ചയ്ക്ക് 12:00 മണിയോടെ, എല്ലാ റെയിൽവേ ഓഹരികളും 3-11 ശതമാനം വരെ ഉയർന്ന് വ്യാപാരം തുടർന്നിട്ടുണ്ട്. അതോടെ നിക്ഷേപകർക്കിടയിൽ ഈ റെയിൽ ഓഹരികളോട് പോസിറ്റീവ് വികാരം ഉണർന്നിട്ടുണ്ട്. ഈ ആഴ്ച ഇതുവരെ ആർവിഎൻഎൽ, RITES, ജൂപിറ്റർ വാഗൺസ്, റെയിൽടെൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ 25 ശതമാനം മുതൽ 30 ശതമാനം വരെ നേട്ടമുണ്ടാക്കി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications