ദില്ലി: ജൂൺമാസത്തില് 112.65 ദശലക്ഷം ടണ്‍ നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്ക മേഖല. കോവിഡ് പ്രതസന്ധിയുടെ ഭീഷണിയില്ലാതിരുന്ന 2019 ജൂൺ മാസത്തേക്കാൾ (101.31 മില്യൺ ടൺ ) 11.19 % അധികമാണ് ഇത്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ (93.59 മില്യൺ ടൺ ) 20.37 ശതമാനം അധികം ചരക്കുനീക്കം ആണ് ഈ മാസം റിപ്പോർട്ട് ചെയ്തത്. 2021 ജൂൺ മാസം ട്രെയിൻ മാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച പ്രധാനചരക്കുകളിൽ കൽക്കരി , ഇരുമ്പുരുക്ക്, പിഗ് അയൺ& ഫിനിഷ്ഡ് സ്റ്റീൽ , ഭക്ഷ്യധാന്യങ്ങൾ, വളം, ധാതു എണ്ണ, ക്ലീങ്കർ, ക്ലിങ്കർ ഒഴിവാക്കിയ സിമന്റ് എന്നിവ ഉൾപ്പെടുന്നു.
ചരക്ക് നീക്കത്തിലൂടെ 2021 ജൂൺ മാസം ഇന്ത്യൻ റെയിൽവേക്ക് ലഭിച്ചത് 11186.81 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽനേക്കാൾ (8829.68 കോടി) 26.7 ശതമാനം അധികമാണ്. 2019 ജൂൺ മാസത്തെക്കാൾ (10707.53 കോടി) 4.48 ശതമാനം അധികവരുമാനം ആണ് 2021 ജൂൺ മാസം ലഭിച്ചത്. ട്രെയിൻ മാർഗം ഉള്ള ചരക്കുനീക്കം കൂടുതൽ ആകർഷകമാക്കുന്നതിനായി നിരവധി ഇളവുകളും കിഴിവുകളും ഇന്ത്യൻ റെയിൽവേ ലഭ്യമാക്കിയിരുന്നു.

കഴിഞ്ഞ 19 മാസക്കാലയളവിൽ ചരക്ക് നീക്കത്തിന് എടുക്കുന്ന സമയം പകുതിയായി കുറഞ്ഞിട്ടുണ്ട്.തന്മൂലം ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ചിലവിൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടാക്കിയിട്ടുള്ളത് കണക്കുകള്‍ വ്യക്തമാക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
