റെയിൽ‌വേ ചരക്ക് വരുമാനത്തിൽ വർധനവ്: കഴിഞ്ഞ വർഷത്തെ വരുമാനത്തെ മറികടന്നു, 12 ദിവസത്തിൽ റെക്കോർഡ് വർധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇന്ത്യൻ റെയിൽവേയുടെ ചരക്കുഗതാഗതത്തിൽ നിന്നുള്ള വരുമാനത്തിൽ വർധനവ്. ഫെബ്രുവരിയിലെ ആദ്യ 12 ദിവസങ്ങളിൽ ഇന്ത്യൻ റെയിൽ‌വേയുടെ ചരക്ക് വരുമാനം ഇതേ കാലയളവിലെ കഴിഞ്ഞ വർഷത്തെ വരുമാനത്തെ മറികടക്കുന്നതാണ്. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് ഈ ഫെബ്രുവരിയിൽ റെയിൽ‌വേയുടെ ചരക്ക് ഗതാഗതത്തിൽ നിന്നുള്ള വരുമാനം 206 കോടിയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ഏകദേശം 5 ശതമാനം കൂടുതലാണെന്നും ഇന്ത്യൻ റെയിൽ‌വേ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

തെറ്റിദ്ധരിപ്പിച്ച് ഇൻഷൂറൻസിലടക്കം ചേർക്കൽ, ബാങ്കുകൾക്കും ബ്രോക്കർമാർക്കും കൂടുതൽ പരാതികൾതെറ്റിദ്ധരിപ്പിച്ച് ഇൻഷൂറൻസിലടക്കം ചേർക്കൽ, ബാങ്കുകൾക്കും ബ്രോക്കർമാർക്കും കൂടുതൽ പരാതികൾ

കണക്കനുസരിച്ച്, ഫെബ്രുവരിയിലെ ആദ്യ 12 ദിവസങ്ങളിൽ റെയിൽ‌വേ ചരക്ക് ഗതാഗതത്തിലൂടെ ലഭിച്ച വരുമാനം 4571 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 4365 കോടി രൂപയായിരുന്നു റെയിൽവേയ്ക്ക് ലഭിച്ചത്. ലോഡിംഗിന്റെ കാര്യത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വർധവ് രേഖപ്പെടുത്തിയിട്ടുണ്ട്.

  റെയിൽ‌വേ ചരക്ക് വരുമാനത്തിൽ വർധനവ്:  കഴിഞ്ഞ വർഷത്തെ വരുമാനത്തെ മറികടന്നു, 12 ദിവസത്തിൽ റെക്കോർഡ് വ

ബിസിനസ്സ് വികസനം, പ്രോത്സാഹനങ്ങൾ, വേഗത എന്നിവ മെച്ചപ്പെടുത്തുന്നതിനായി പുതിയ സംരംഭങ്ങളെ ആശ്രയിച്ചതുകൊണ്ടാണ് റെയിൽ‌വേയുടെ വരുമാനത്തിൽ വർധനവുണ്ടായത്. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2020 ഓഗസ്റ്റ് 21 മുതൽ ചരക്ക് ലോഡിംഗ് വർധിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷമുള്ള ലോക്ക്ഡൌണിന് ഇത് ആദ്യമായാണ് വരുമാനം വർധിക്കുന്നത്.

ഇന്ത്യ കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണെന്നതിന്റെ സൂചനകളാണ് ഇന്ത്യൻ റെയിൽവേയുടെ വരുമാനം വർധിച്ചതിൽ നിന്ന് വ്യക്തമാകുന്നത്. കൂടാതെ ബിസിനസ്സ് ഉയർത്തുന്നതിനും ചരക്ക് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി റെയിൽ‌വേയിൽ സ്വീകരിക്കുന്ന പുതിയ മാനേജ്മെൻറ് സംരംഭങ്ങളെക്കുറിച്ച് ധാരാളം സംസാരിക്കുന്നു

English summary

Railways freight revenue overtakes last year's number in first 12 days of Feb

Railways freight revenue overtakes last year's number in first 12 days of Feb
Story first published: Saturday, February 13, 2021, 22:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X