ട്രെയിനിലെ ഭക്ഷണത്തിന് ഇനി കാശ് കൂടും, ഈ ട്രെയിനുകളിലെ പുതിയ നിരക്കുകൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിനിലെ ഭക്ഷണത്തിന് ഇനി നിരക്ക് കൂടും. റെയിൽ‌വേ മന്ത്രാലയം ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് സേവനങ്ങളുടെ മെനുവും താരിഫും പരിഷ്കരിച്ചു. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ റെയിൽ‌വേ പരിഷ്കരിച്ച ഭക്ഷണത്തിന്റെ പുതിയ നിരക്കുകൾ പരിശോധിക്കാം. ഐ‌ആർ‌സി‌ടി‌സിയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെയും താരിഫ് കമ്മിറ്റിയുടെ ശുപാർശയും കണക്കിലെടുത്താണ് കാറ്ററിംഗ് സേവനങ്ങളുടെ വില വർധിപ്പിച്ചതെന്ന് റെയിൽ‌വേ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

 

പുതിയ നിരക്കുകൾ അനുസരിച്ച് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് എസിയിൽ ഒരു കപ്പ് ചായയ്ക്ക് 35 രൂപയാണ് നിരക്ക്. സ്ലീപ്പർ ക്ലാസിൽ ഒരു കപ്പ് ചായയ്ക്ക് 15 രൂപ വില വരും. സെക്കൻഡ് ക്ലാസ് എസിയിൽ 20 രൂപയാണ് നിരക്ക്.

ഈ ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഇനി മോഷ്ടാക്കളെ പേടിക്കേണ്ട

ട്രെയിനിലെ ഭക്ഷണത്തിന് ഇനി കാശ് കൂടും, ഈ ട്രെയിനുകളിലെ പുതിയ നിരക്കുകൾ ഇങ്ങനെ

പ്രഭാത ഭക്ഷണത്തിന് യഥാക്രമം എസി ഫസ്റ്റ്, എസി സെക്കൻഡ് ക്ലാസുകളിൽ 140 രൂപയും 105 രൂപയുമാണ് നിരക്ക്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും, നിങ്ങൾ ഫസ്റ്റ് ക്ലാസ് എസിയിൽ 245 ഉം സെക്കൻഡ് ക്ലാസ് എസി, തേർഡ് ക്ലാസ് എസി എന്നിവയിൽ 185 രൂപയും നൽകണം. വൈകുന്നേരത്തെ ചായയ്‌ക്കായി എസി ഫസ്റ്റ് ക്ലാസിൽ 140 രൂപയും എസി സെക്കൻഡ്, തേർഡ് ക്ലാസുകളിൽ 90 രൂപയുമാണ് നിരക്ക്.

തുരന്തോ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്ക് പ്രഭാതഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 120 രൂപയും വൈകുന്നേരത്തെ ചായയ്ക്ക് 50 രൂപയുമാണ് നിരക്ക്. പുതുക്കിയ മെനുവും താരിഫും 15 ദിവസത്തെ കാലയളവിനുശേഷം ടിക്കറ്റിംഗ് സംവിധാനത്തിൽ ലഭ്യമാക്കുകയും ഈ സർക്കുലർ ഇഷ്യു ചെയ്ത തീയതി മുതൽ 120 ദിവസത്തിനുള്ളിൽ ബാധകമാക്കുകയും ചെയ്യും.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ഇന്ന് കന്നി യാത്ര ആരംഭിച്ചു; യാത്രക്കാർക്ക് കിടിലൻ ഓഫറുകൾ

English summary

ട്രെയിനിലെ ഭക്ഷണത്തിന് ഇനി കാശ് കൂടും, ഈ ട്രെയിനുകളിലെ പുതിയ നിരക്കുകൾ ഇങ്ങനെ

Ministry of Railways has revised the menu and tariff of Indian Railway Catering Services. Read in malayalam.
Story first published: Friday, November 15, 2019, 18:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X