നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (എന്‍ടിപിസി) അണ്ടര്‍ഗ്രാജുവേറ്റ് നിയമനത്തിനായുള്ള രണ്ടാംഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ ഫലം (സിബിടി 2) റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) പ്രഖ്യാപിച്ചു. ആര്‍ആര്‍ബി എന്‍ടിപിസി യുജി സിബിടി 2 ഫലം 2025-26 rrbcdg.gov.in ഉള്‍പ്പെടെയുള്ള പ്രാദേശിക ആര്‍ആര്‍ബി വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. സ്കോര്‍കാര്‍ഡുകളും മേഖല തിരിച്ചുള്ള, കാറ്റഗറി തിരിച്ചുള്ള കട്ട്-ഓഫ് മാര്‍ക്കുകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. വിജയിച്ചവര്‍ നിയമന പ്രക്രിയയുടെ അടുത്തഘട്ടമായ കമ്പ്യൂട്ടര്‍ അധിഷ്ഠി ടൈപ്പിംഗ് സ്ക്കില്‍ ടെസ്റ്റിന് (സിബിടിഎസ്ടി) യോഗ്യരാകും.

അപേക്ഷകര്‍ 63 ലക്ഷത്തിലധികം, ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത് 52,000 പേരെ
3445 ഒഴിവുകളിലേയ്ക്ക് ആകെ 63,28,618 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ 51978 ഉദ്യോഗാര്‍ത്ഥികളെ ഷോര്ട്ട്ലിസ്റ്റ്് ചെയ്തു ഡിസംബര്‍ 20 നായിരുന്നു പരീക്ഷ.
ഫലം പിഡിഎഫ് ഫോര്‍മാറ്റില്‍
ആര്‍ആര്‍ബി എ്ന്ടിപിസി യുജി സിബിടി 2 ഫലം ആര്‍ആര്‍ബി പ്രാദേശിക വെബ്സൈറ്റുകളില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ലഭ്യമാണ്. യോഗ്യത നേടിയവരുടെ റോള്‍ നമ്പറുകള്‍ ഈ പിഡിഎഫില്‍ അടങ്ങിയിരിക്കുന്നു. Ctrl + F ഓപ്ഷന് ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് റോള്‍ നമ്പറുകള്‍ തിരയാം. ലിസ്റ്റില്‍ റോള്‍ നമ്പറുള്ളവര്‍ മാത്രമാണ് അടുത്ത ഘട്ടത്തിന് യോഗ്യത നേടുക.
സ്ക്കോര്കാര്ഡും കട്ട്-ഓഫ് മാര്‍ക്കും
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ക്കോര്കാര്ഡും പരിശോധിക്കാം. ആര്‍ആര്‍ബി സോണുകളിലും വിഭാഗങ്ങളിലും കട്ട്-ഓഫ് സ്കോറുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ജമ്മു, പട്ന എന്നിവിടങ്ങളിലെ പോസ്റ്റ് കോഡുകള്‍ക്കുള്ള വിശദമായ കട്ട്- ഓഫ് ഡാറ്റ പുറത്തിറക്കിയിട്ടുണ്ട്.
അടുത്തഘട്ടം
യോഗ്യത നേടിയവര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മൂന്നാംഘട്ടത്തിലേയ്ക്ക് നീങ്ങും. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടൈംപ്പിംഗ് സ്ക്കില്ലാണിത് (സിബിടിഎസ്ടി).സിബിടിഎസ്ടിയിലെ പ്രകടനം ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കല്‍ പരീക്ഷയ്ക്കുമുള്ള യോഗ്യത നിര്‍ണ്ണയിക്കും. സിബിടി 1, സിബിടി 2, സിബിടിഎസ്ടി, ഡോക്യുമെന്റ് വെരിഫിക്കേഷന്, മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയിലുടനീളമുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
ആര്‍ആര്‍ബി എന്‍ടിപിസി യുജി ഒഴിവുകള്‍
3,445 ബിരുദതല തസ്തികകള്‍ നികത്തുന്നതിനാണ് റിക്രൂട്ട്മെന്റ്. ഇതില്‍
കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക് - 2,022 തസ്തികകള്‍
ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് - 990 തസ്തികകള്‍
അക്കൗണ്ട്സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് - 361 തസ്തികകള്‍
ട്രെയിന്‍സ് ക്ലര്‍ക്ക് - 72 തസ്തികകള്‍ ഉള്‍പ്പെടുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications