ഒരാളുടെ ജീവിതം മാറി മറിയാൻ ഒരു നിമിഷം മതി. ഭാഗ്യദേവത കടാക്ഷിച്ചാൽ ഒരു നിമിഷം കൊണ്ട് കോടികൾ കയ്യിലെത്തും. കേരളത്തിൽ തന്നെ എല്ലാ ദിവസവും ഒരു കോടീശ്വരൻ ഉണ്ടാകുന്നുണ്ട്. കേരളാ ലോട്ടറിയുടെ നറുക്കെടുപ്പ് വഴി. ഇത്തവണ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായരെ ആരും മറന്നിട്ടുണ്ടാകില്ല. ഒറ്റ നിമിഷത്തിൽ 12 കോടിയാണ് കയ്യിലെത്തിയത്. കേരളത്തിൽ മാത്രമല്ല ലോട്ടറിയുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ലോട്ടറി നറുക്കെടുപ്പുകളുണ്ട്.
അമിതും ലോട്ടറിയും
ഇനി പറയാൻ പോകുന്നത് 11 കോടി കയ്യിലെത്തിയ ഒരു പച്ചക്കറി വിൽപ്പനക്കാരന്‍റെ ജിവിതത്തെ കുറിച്ചാണ്. ഒറ്റ നിമിഷം കൊണ്ട് ജീവിതം മാറിമറിഞ്ഞ സാധാരണക്കാരന്‍റെ ജീവിതം. കഥ നടക്കുന്നത് അങ്ങ് രാജസ്ഥാനിലാണ്. ജയ്പുർ കോട്പുട്ലിയിലെ വഴിയോരക്കച്ചവടക്കാരനാണ് അമിത്. പച്ചക്കറി വാങ്ങാൻ അമിത് പഞ്ചാബിലേക്ക് പോയി. സുഹൃത്തായ മുകേഷിൽ നിന്നും പണം കടം വാങ്ങിയാണ് പഞ്ചാബിലേക്ക് അമിത് പുറപ്പെട്ടത്. പച്ചക്കറി വാങ്ങി വരും വഴി പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ "ദീപാവലി ബമ്പർ 2025'ലോട്ടറിയുടെ 2 ടിക്കറ്റ് എടുത്തു. ഭാഗ്യം കടാക്ഷിച്ചാലോ എന്ന് പ്രതീക്ഷിച്ചാണ് ലോട്ടറി എടുത്തത്.
കയ്യിലെത്തിയത് 11 കോടി
ദീപാവലി ബമ്പർ 2025 ലോട്ടറിയുടെ റിസൾട്ട് വന്നപ്പോൾ അമിതിന്‍റെ ജീവിതം മാറി മറിഞ്ഞു. ഒന്നാം സമ്മാനമായ 11 കോടി അമിതിന് തന്നെ. അവിടേയും സന്തോഷം തീർന്നില്ല. അദ്ദേഹം എടുത്ത രണ്ടാമത്തെ ടിക്കറ്റിന് 1000 രൂപയും സമ്മാനം ലഭിച്ചു. ഹനുമാന്റെ ഭക്തനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമിത് തന്‍റെ ജീവിതം പൂർണ്ണമായും മാറിയെന്ന് പറഞ്ഞു. "എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പഞ്ചാബ് സർക്കാരിനും ലോട്ടറി ഏജൻസിക്കും ഞാൻ നന്ദി പറയുന്നു. എന്‍റെ എല്ലാ സങ്കടങ്ങളും ഇന്ന് അപ്രത്യക്ഷമായി," അദ്ദേഹം എഎൻഐയോട് പറഞ്ഞു.

സുഹൃത്തിന് 1 കോടി നൽകും
കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട് പണിയുന്നതിനുമായി പണം ഉപയോഗിക്കാനാണ് അമിതിന്‍റെ തീരുമാനം. അതോടൊപ്പം ലോട്ടറി വാങ്ങാൻ പണം കടം തന്ന മുകേഷിന് 1 കോടി രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. "എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, അതിനാൽ പെൺമക്കളുടെ വേദന എനിക്ക് മനസ്സിലാകും. എന്റെ സുഹൃത്തിന്റെ രണ്ട് പെൺമക്കൾക്ക് 50 ലക്ഷം രൂപ വീതം നൽകും. ബാക്കിയുള്ള തുക എന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട് പണിയുന്നതിനുമായി ഉപയോഗിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഔദ്യോഗിക സ്ഥിരീകരണം
ദീപാവലി ബമ്പർ നറുക്കെടുപ്പിൽ സെഹാര ഒന്നാം സമ്മാനം നേടിയതായി ലോട്ടറി ഏജൻസിയുടെ പ്രതിനിധി സ്ഥിരീകരിച്ചു. ബതിൻഡയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, തുക അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റപ്പെടും. വിജയികൾ ക്ലെയിം സമർപ്പിക്കുന്നതിന് പണം നൽകേണ്ടതില്ല. ബാങ്ക് വിവരങ്ങൾ, വിലാസം, ഒറിജിനൽ ടിക്കറ്റ് എന്നിവ നൽകിയാൽ മതി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
