ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ആത്മീയവുമായ മാസമാണ് റമദാൻ. ഇത് ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ ഒമ്പതാം മാസമാണ്. ഈ മാസത്തിൽ ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസികൾ വൃതാനുഷ്ടാനുങ്ങളോടെ പകൽ മുഴുവൻ ഉപവാസം നടത്തിയാണ് റമദാനെ വരവേൽക്കുന്നത്. 2025ലെ കണക്ക് അനുസരിച്ച് ഇത്തവണ മാർച്ച് 1 നായിരിക്കും റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സൗദി അറേബ്യ, ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), പാകിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിൽ 2025 ലെ റമദാൻ പ്രതീക്ഷിക്കുന്ന തിയ്യതിയും സമയക്രമങ്ങളും പരിശോധിക്കാം.
റമദാനിലെ ചന്ദ്ര ദർശനത്തിന്റെ പ്രാധാന്യം
ചന്ദ്രനെ കാണുന്നതിന് അനുസരിച്ചാണ് ദമദാൻ മാസം ആരംഭിക്കുന്നത്. ഓരോ മാസവും അമാവാസി കാണുന്നതോടെ ആരംഭിക്കുന്നു. ഈ രീതി ഓരോ വർഷവും റമദാൻ ആരംഭിക്കുന്നതിൽ മാറ്റം വരാറുണ്ട്. സാധാരണയായി ഗ്രിഗോറിയൻ കലണ്ടറിൽ ഓരോ വർഷവും ദമദാൻ ഏകദേശം പത്ത് ദിവസം മുമ്പോട്ട് പോകുന്നു. ചന്ദ്രനെ കാണുന്നത് ഒരു സുപ്രധാന കാര്യമാണ്, കാരണം ഇത് റമദാനുമായി ബന്ധപ്പെട്ട വ്രതത്തിന്റെയും മറ്റ് മതപരമായ ആചാരങ്ങളുടെയും ആരംഭത്തെ സൂചിപ്പിക്കുന്നു.
സൗദി അറേബ്യയിൽ, 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം, അതായത് ഹിജ്റ 1446 ശഅബാൻ 29 ന് ചന്ദ്രൻ ദൃശ്യമാവുമെന്നാണ് പറയുന്നത്. ചന്ദ്രൻ ദൃശ്യമായാൽ, റമദാൻ 2025 മാർച്ച് 1 ശനിയാഴ്ച ആരംഭിക്കും. ചന്ദ്രക്കല ദൃശ്യമായില്ലെങ്കിൽ റമദാൻ എന്ന വിശുദ്ധ മാസം 2025 മാർച്ച് 2 ഞായറാഴ്ച ആരംഭിക്കും.
യുണൈറ്റഡ് അറബ് എമിറേറ്റുകളിലെ റമദാൻ
യു.എ.ഇയിൽ, 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച ചന്ദ്രൻ പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്. അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം സൂചിപ്പിക്കുന്നത് പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗവും, തെക്കൻ യൂറോപ്പും എന്നിവിടങ്ങളിൽ ദൂരദർശിനികളിലൂടെ ചന്ദ്രക്കല ദൃശ്യമാകുമെന്നാണ്. ഇത്തരത്തിൽ ഫെബ്രുവരി 28ന് ദൃശ്യമായാൽ 2025 മാർച്ച് 1 ന് വ്രതം ആരംഭിക്കും; അല്ലെങ്കിൽ, മാർച്ച് 2 ന് ആരംഭിക്കും.

ഇന്ത്യയിലെ റമദാൻ ആരംഭം...
ഇന്ത്യയിൽ, 2025 മാർച്ച് 1 ശനിയാഴ്ച വൈകുന്നേരമാണ് ആകാശത്ത് ചന്ദ്രൻ ദൃശ്യമാവുകയെന്ന് കരുതുന്നു. അതിനാൽ 2025 മാർച്ച് 2 ഞായറാഴ്ച മുതൽ വ്രതം ആരംഭിക്കും. എങ്കിലും ഔദ്യോഗിക തീരുമാനം പുറത്ത് വിട്ടിട്ടില്ല.
പാകിസ്ഥാനിൽ റമദാൻ എപ്പോൾ?
പാകിസ്ഥാനും ഇന്ത്യക്ക് സമാനമായ രീതിയിലാണ് ചന്ദ്രനെ കാണുന്നത്. അതിനാൽ അവിടെയും 2025 മാർച്ച് 1 ന് വൈകുന്നേരത്തോടെ ചന്ദ്രനെ കാണാൻ സാധ്യതയുണ്ട്. ചന്ദ്രക്കല ദൃശ്യമായാൽ, ഇവിടെയും മാർച്ച് 2 ന് റമദാൻ ആരംഭിക്കും.
2025 ലെ ആഗോള റമദാൻ ആചരണം
ചന്ദ്രനെ കാണുന്നതിലെ വ്യത്യാസങ്ങൾ കാരണം ആഗോളതലത്തിൽ റമദാൻ ആരംഭിക്കുന്നത് വ്യത്യസ്ത തിയ്യതികളിലാണ്. എങ്കിലും ഒരേ സമയത്ത് റമദാൻ ആരംഭിക്കുന്ന പല രാജ്യങ്ങളും ഉണ്ട്. അതിനാൽ തന്നെ ചില രാജ്യങ്ങളിൽ ഒരുമിച്ചാണ് ഉപവാസം ആരംഭിക്കുന്നത്. 2025 ൽ, ഇന്തോനേഷ്യ, മലേഷ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഫെബ്രുവരി 28 ന് ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച് മാർച്ച് 1 മുതൽ റമദാൻ ആചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പക്ഷേ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം പോലുള്ള രാജ്യങ്ങളിൽ ചിലപ്പോൾ സൗദി അറേബ്യയിൽ നിന്നുള്ള പ്രഖ്യാപനങ്ങൾ പിന്തുടർന്ന് റമദാൻ ആരംഭിച്ചേക്കാം. അതിനാൽ മാർച്ച് 1 അല്ലെങ്കിൽ 2 തീയതികളിൽ റമദാൻ ആരംഭിക്കുന്ന രാജ്യങ്ങളുമുണ്ട്.
റമദാനിലെ ആചാരങ്ങൾ
പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണ- പാനീയങ്ങൾ തൃജിച്ച് ഉപവസിക്കുന്നത് റമദാൻ മാസത്തിലെ ഏറ്റവും പുണ്യമായ ആചാരമാണ്. പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണം സുഹൂർ എന്നും സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണത്തെ ഇഫ്താർ എന്നും വിളിക്കുന്നു. നോമ്പിനു പുറമേ, മുസ്ലീങ്ങൾ പ്രാർത്ഥനകളിലും ഖുർആൻ പാരായണത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.
നിലവിലെ കണക്കുകൾ പ്രകാരം 2025 മാർച്ച് 30 അല്ലെങ്കിൽ 31 തീയതികളിലാണ് നോമ്പ് അവസാനിക്കുന്നത്. നോമ്പിന്റെ അവസാന ദിവസമാണ് ഈദ് അൽ-ഫിത്തർ. ഇത് റമദാൻ മാസത്തിലെ ഏറ്റവും വലിയ ഉത്സവ ദിവസമാണ്. ഈ പുണ്യ മാസത്തിലെ വൃതാനുഷ്ഠാനത്തിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ അവസാനിക്കുമെന്നും നിങ്ങൾക്കും കുടുംബത്തിനും ഐശ്വര്യവും സമൃദ്ധിയും വരുമെന്നാണ് വിശ്വസിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications