കേരളത്തില്‍ റംസാന് വ്രതാരംഭം ഫെബ്രുവരി 19 നാകാന്‍ സാധ്യത. മാസപ്പിറവി ഫെബ്രുവരി 18 ന് ദൃശ്യമായേക്കും.

സാധാരണഗതിയില്‍ മാസപ്പിറവി കാണേണ്ടത് ഷബാന്‍ മാസത്തിലെ 29-ാം ദിവസമായ ഫെബ്രുവരി 17 നാണ്. ഫെബ്രുവരി 18 ന് നോമ്പ്.
ചന്ദ്രന് രൂപപ്പെടുമെങ്കിലും ഫെബ്രുവരി 17 ന് തന്നെ അത് ദര്‍ശിക്കണമെന്നില്ല. അങ്ങിനെ സംഭവിക്കുന്ന പക്ഷം ശഅബാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ഫെബ്രുവരി 19-ന് നോമ്പ് തുടങ്ങും, അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയും മറ്റ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും മാസപ്പിറവി കണക്കാക്കാന്‍ ചന്ദ്രനെ ദര്‍ശിക്കുന്നവരുടെ സാക്ഷ്യങ്ങളെ ആശ്രയിക്കുന്നു. മറ്റ് രാജ്യങ്ങള്‍ സ്വന്തം ചന്ദ്ര ദര്‍ശനങ്ങളാണ് പിന്തുടരുന്നത്.
ചില രാഷ്ട്രങ്ങള്‍ ഇതിനായി ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളും നോക്കാറുണ്ട്.സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ച്, റംസാന് നോമ്പ് ഫെബ്രുവരി 18 ബുധനാഴ്ചയോ, ഫെബ്രുവരി 19 വ്യാഴാഴ്ചയോ ആകും.
യുകെയിലെ Nautical Almanac Officeന്റെ 'Crescent Moon Watch' അനുസരിച്ച് ചന്ദ്രന് ഫെബ്രുവരി 17-ന് ഉച്ചയ്ക്ക് രൂപംകൊള്ളും. എന്നാല്‍ ആ ദിവസം മക്കയില്‍ മാസപ്പിറവി വെറും മൂന്ന് മിനിറ്റ് മാത്രമേ ദൃശ്യമാകൂ. ഫെബ്രുവരി 19-നാകും മിക്കവാറും റമദാന് ആരംഭം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റമദാന് ആരംഭം:
വടക്കേ അമേരിക്ക
Fiqh Council of North America (FCNA)യും Islamic Society of North America (ISNA)യും 2026 ഫെബ്രുവരി 18-ന് റമദാന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇവരുടെ മാനദണ്ഡപ്രകാരം ലോകത്തിലെ ഏതെങ്കിലും ഭാഗത്ത് സൂര്യാസ്തമയ സമയത്ത് ചന്ദ്രന് സൂര്യനില്‍ നിന്ന് കുറഞ്ഞത് 8 ഡിഗ്രി അകലെയായിരിക്കണം.കൂടാതെ ചക്രവാളത്തില്‍ നിന്ന്
5 ഡിഗ്രി ഉയരത്തിലായിരിക്കണം.
യൂറോപ്പ്
European Council for Fatwa and Research (ECFR) ഫെബ്രുവരി 19 വ്യാഴാഴ്ച റമദാനിന്റെ ആദ്യ ദിനമെന്ന് അറിയിച്ചു. മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമാകില്ലെന്ന് ECFR വ്യക്തമാക്കി. Turkeyയും ഇതേ കാരണം ചൂണ്ടിക്കാട്ടി ഫെബ്രുവരി 19-ന്് ആദ്യ നോമ്പ് പ്രഖ്യാപിച്ചു.
മിഡില്‍ ഈസ്റ്റ്
സൗദി അറേബ്യയുള്‍പ്പടെ മിക്ക ഗള്‍ഫ് രാജ്യങ്ങളും ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം വരെ കാക്കും. അതുവരെ അന്തിമ പ്രഖ്യാപനം നടത്തില്ല.
ഏഷ്യ
ഏഷ്യന്‍ രാജ്യങ്ങള്‍ പലതും ഫെബ്രുവരി 19-ന് റമദാന് തുടങ്ങാനാണ് സാധ്യത. 19-നാണ് ആരംഭമെന്ന് സിംഗപ്പൂര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആഫ്രിക്ക
മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും ഫെബ്രുവരി 19-ന് റംസാന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
