ഇന്ത്യയില്‍ മൈക്രോ എടിഎം അവതരിപ്പിച്ച് റാപ്പിപേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ധനകാര്യ സാങ്കേതികവിദ്യ കമ്പനിയായ റാപ്പിപേ ഇന്ത്യയിലൊട്ടാകെ മൈക്രോ എടിഎം ശൃംഖല സ്ഥാപിക്കും. ബാങ്കിംഗ് ഇടപാടുകാര്‍ക്ക് ബാങ്കിംഗ് കറസ്‌പോണ്ടന്റ്‌സ് സേവനം ലഭ്യമാക്കുന്നതിന് ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് റീട്ടെയില്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുക. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം മൈക്രോ എടിഎമ്മുകള്‍ വിന്യസിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതെന്ന് റാപ്പിപേ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ യോഗേന്ദ്ര കശ്യപ് അറിയിച്ചു.

എന്‍ബിഎഫ്‌സി കമ്പനിയായ ക്യാപിറ്റല്‍ ഇന്ത്യ ഫിനാന്‍സ് ലിമിറ്റഡിന്റെ (സിഐഎഫ്എല്‍) ഫിന്‍ടെക് അനുബന്ധ കമ്പനിയാണ് റാപ്പിപേ. പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 25,000 മൈക്രോ എടിഎമ്മുകളില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. ഗ്രാമീണ മേഖലയിലും രണ്ടും മൂന്നു നിര നഗരങ്ങളിലും എടിഎം വഴി പണം പിന്‍വലിക്കുന്നതില്‍ വന്‍മാറ്റത്തിന് മൈക്രോ എടിഎമ്മുകളുടെ വരവ് വഴിതെളിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ മൈക്രോ എടിഎം അവതരിപ്പിച്ച് റാപ്പിപേ

പാരമ്പര്യ എടിഎമ്മുകളില്‍നിന്നു ലഭിക്കുന്ന എല്ലാ സേവനങ്ങളും റാപ്പിപേ മൈക്രോ എടിഎമ്മുകളില്‍നിന്നും ലഭിക്കും. കമ്പനിയുടെ റാപ്പിപേ സാത്തി സ്റ്റോറുകളില്‍ മൈക്രോ എടിഎം സേവനത്തിനു പുറമേ മണി ട്രാന്‍സ്ഫര്‍, ബില്‍ പേമെന്റ്, നികുതിയടയ്ക്കല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ലഭ്യമാണെന്നും കശ്യപ് അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളില്‍ ഗ്രാമീണ മേഖലയിലുള്ളത് വെറും 19 ശതമാനം മാത്രമാണ്. എന്നാല്‍ ജനസംഖ്യയുടെ 63 ശതമാനവും ഗ്രാമീണ മേഖലയിലാണ് താമസിക്കുന്നത്.

ഈ അവസരത്തിൽ ഗ്രാമീണ ജനതയുടെ പണം പിൻവലിക്കാനുള്ള ആവശ്യം നിറവേറ്റാൻ മൈക്രോ എടിഎമ്മുകൾക്ക് കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. റാപ്പിപേ മൈക്രോ എടിഎമ്മുകൾ സൗകര്യപ്രദമാണ്. ഇന്ത്യയിലുടനീളമുള്ള എല്ലാ റാപ്പിപെയ് ഉപയോക്താക്കൾക്കും റാപ്പിപേ ഏജന്റ് ആപ്പുമായി എളുപ്പത്തിൽ കണക്ട് ചെയ്യാം. റിസർവ് ബാങ്കിന്റെ പി‌പി‌ഐ (പ്രീ-പെയ്ഡ് ഇൻസ്ട്രുമെന്റ്) ലൈസൻസ് പ്രകാരമാണ് റാപ്പിപേ രാജ്യത്ത് പ്രവർത്തിക്കുന്നത്.

Read more about: india
English summary

RapiPay Introduces Micro ATMs Across India

RapiPay Introduces Micro ATMs Across India. Read in Malayalam.
Story first published: Tuesday, September 8, 2020, 18:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X