ആരാധകർ കാത്തിരുന്ന ദിവസം, വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം 26-ന്, ആരാണ് കൂടുതൽ സമ്പാദിച്ചത്..?

കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ സിനിമാ ലോകം ആഘോഷിക്കുന്ന വാർത്ത വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തെക്കുറിച്ചാണ്.
ഫെബ്രുവരി 26 ന് ഇരുവരും വിവാഹിതരാകുമെന്നാണ് പറയപ്പെടുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാണ് വിവാഹം നടക്കുക എന്നാണ് സൂചന. രശ്മിക-വിജയ് വിവാഹത്തിന്‍റെ ക്ഷണക്കത്ത് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതേസമയം ഇതിലെ ഏറ്റവും രസകരമായ കാര്യം എന്താണെന്നാൽ രശ്മിക മന്ദാനയോ വിജയ് ദേവരകൊണ്ടയോ ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ്. വിവാഹനിശ്ചയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത ദമ്പതികൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല.

ആരാണ് ഏറ്റവും ധനികൻ..?

രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ഒരു വലിയ ചടങ്ങിലാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നത്. നിരവധി സിനിമകളിലാണ് രണ്ട് പേരും അഭിനയിച്ചിട്ടുള്ളത്. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
അതോടൊപ്പം പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിണ്ടുണ്ട്. അതുകൊണ്ടുതന്നെ സമ്പാദ്യത്തിന്‍റെ കാര്യത്തിൽ ആരാണ് മുന്നിൽ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

വിജയ് ദേവരകൊണ്ടയുടെ ആസ്തി

തെലുങ്ക് സിനിമാ വ്യവസായത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി വിജയ് ദേവരകൊണ്ട കണക്കാക്കപ്പെടുന്നു. നിലവിൽ അദ്ദേഹം താമസിക്കുന്ന ബംഗ്ലാവിന് 15 കോടി രൂപ വിലവരും. 2025 ലെ ഡിഎൻഎ റിപ്പോർട്ട് അനുസരിച്ച് വിജയ് ദേവരക്കൊണ്ടയുടെ ആസ്തി 50 കോടി മുതൽ 70 കോടി രൂപ വരെയാണെന്ന് കണക്കാക്കപ്പെടുന്നു. സിനിമകൾ, പരസ്യങ്ങൾ, ചില സംരംഭങ്ങൾ എന്നിവയിൽ നിന്നാണ് വിജയ് ദേവരക്കൊണ്ട വരുമാനം നേടുന്നത്.

ആകെ സമ്പാദ്യം 130 കോടിക്ക് മുകളിൽ, കാത്തിരുന്ന വിവാഹം 26-ന് തന്നെ

രശ്മിക മന്ദാനയുടെ ആസ്തി

1996 ഏപ്രിൽ 5 നാണ് രശ്മിക മന്ദാന ജനിച്ചത്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും കൂടുതൽ പ്രതിഫല വാങ്ങുന്ന നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ രശ്മിക അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമേ, ബ്രാൻഡ് അസോസിയേഷനുകളിൽ നിന്നും അവർക്ക് വരുമാനം ലഭിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ അവർക്ക് 47 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, അവരുടെ ആസ്തി ഏകദേശം 66 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു.

വിവാഹം ഉറപ്പാണ്..?

ഓൺലൈൻ റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 26 ന് നടക്കുന്ന വിവാഹ ചടങ്ങ് എന്നാണ് വിവാഹ ക്ഷണക്കത്തിൽ പരാമർശിച്ചിരിക്കുന്നത്. രശ്മികയും വിജയ് ദേവരകൊണ്ടയും വർഷങ്ങളായി പ്രണയത്തിലാണ്. ഒക്ടോബറിൽ നടക്കുന്ന അവരുടെ വിവാഹനിശ്ചയത്തെക്കുറിച്ചും വിവരങ്ങളുണ്ട്. എന്നാൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ആരാധകർ ആവേശത്തിലാണ്. മറുവശത്ത്, രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹത്തിന് ഒരു സെലിബ്രിറ്റിയെയും ക്ഷണിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.

ഉദയ്പൂരിൽ നിന്ന് 25 കിലോമീറ്റർ അകലെ ആരവല്ലി പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഐടിസി ഹോട്ടൽസിന്‍റെ ദി മെമെന്റോസിലാണ് വാവഹമെന്നാണ് സൂചന. നാഥദ്വാര ദേവാലയത്തിനും പുരാതനമായ ഏകലിംഗ്ജി ക്ഷേത്രത്തിനും ഇടയിലുള്ള പഴയ പാതയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഈ അൾട്രാ ആഡംബര ഹോട്ടലിൽ 117 സ്യൂട്ടുകളും വില്ലകളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X