ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വളരെയധികം ആരാധകരെ സൃഷ്ടിച്ച ഒരു പാനീയമാണ് രസ്‌ന. ഗൾഫ് നാടുകളിൽ നിന്ന് പ്രവാസികൾ വരുമ്പോൾ രസ്നയുടെ പലവകഭേദങ്ങളും കൊണ്ടുവരുമായിരുന്നെങ്കിലും ഏവർക്കും പ്രിയം നമ്മുടെ കടകളിൽ കിട്ടുന്ന രസ്നയോട് തന്നെയായിരുന്നു. പരസ്യ രംഗത്ത് വരെ രസ്‌ന വളരെയധികം സജീവമായിരുന്നു ഒരു കാലമുണ്ടായിരുന്നു. എന്നാൽ കുറച്ച് അധികം വർഷങ്ങൾ കമ്പനിയുടെ കൃത്യമായ അറിവ് ഇന്ത്യൻ മാർക്കറ്റിൽ ഉണ്ടായിരുന്നില്ല. പരസ്യങ്ങളും രസ്നയുടെത് എന്ന് പറയാൻ കുറവായിരുന്നു. എന്നാൽ ഇപ്പോഴിതാ വലിയ തിരിച്ചുവരങ്ങുകയാണ് കമ്പനി
ഇന്ത്യയുടെ പ്രശസ്തമായ പൗഡർ ഡ്രിങ്ക് ബ്രാൻഡായ രസ്ന 2026 അവസാനത്തോടെ 1 ലക്ഷം റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതിലൂടെ 25-30% വളർച്ച കമ്പനി നേടാനാണ് ലക്ഷ്യമിടുന്നത് എന്ന് രസ്‌ന ചെയർമാൻ പിറൂസ് ഖംബാട്ടാ എ എൻ ഐയോട് പ്രതികരിച്ചു.
"ഈ വർഷം 25-30% വളർച്ച പ്രതീക്ഷിക്കുന്നു. രസ്‌ന ആഗോളതലത്തിൽ ഏറ്റവും വിലകുറഞ്ഞ പാനീയമായതിനാൽ യൂണിറ്റ് വിലയുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ റീട്ടെയിൽ വിപുലീകരണവും, എക്‌സ്‌പോർട്ട് വളർച്ചയും ശക്തിപ്പെടുത്താൻ കഴിയും," ഖംബാട്ടാ പറഞ്ഞു.
പട്‌നയിൽ പുതിയ പ്ലാന്റ്; ലിച്ചി കോൺസൻട്രേറ്റ് ഉത്പാദനം ആരംഭിക്കും
രസ്‌ന പുതിയ ഒരു ഉൽപ്പാദന പ്ലാന്റ് ബീഹാറിലെ പട്‌നയിൽ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഇതിലൂടെ ലിച്ചി കോൺസൻട്രേറ്റ് ഉത്പാദനം വർദ്ധിപ്പിക്കുകയും വാർഷിക 2 മില്ല്യൺ കെയ്സുകളുടെ ഉൽപ്പാദന ശേഷി കൈവരിക്കുകയും ചെയ്യും.
രസ്‌നയുടെ തദ്ദേശീയ സപ്ലൈ ചെയിൻ ആഗോള വിപണിയിൽ വലിയ പ്രാധാന്യമുള്ളതാണെന്ന് ഖംബാട്ടാ ചൂണ്ടിക്കാട്ടി.
"ഇന്ത്യൻ റോ മെറ്റീരിയൽ ആയ, ഇന്ത്യൻ പഴങ്ങൾ, ഇന്ത്യൻ പഞ്ചസാര എന്നിവ ഉപയോഗിക്കുന്നതുകൊണ്ടാണ് ഞങ്ങൾക്ക് വിലയിലും ഗുണനിലവാരത്തിലും മത്സരാധിഷ്ഠിതരാകാൻ കഴിയുന്നത്. ചൈന പോലെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഞങ്ങൾക്ക് താരിഫ് പ്രശ്‌നങ്ങളെ കൂടുതൽ കാര്യക്ഷമമായി നേരിടാൻ കഴിയുന്നുണ്ട് അതുകൊണ്ട്" ഖംബാട്ടാ വിശദീകരിച്ചു.
ആഗോള വിപണിയിൽ വൻ വളർച്ച; പൗഡർ ഡ്രിങ്ക് വിപണിയിൽ രാസ്‌ന മുൻനിരയിലേക്ക്
2023-ൽ USD 2.46 ബില്യൺ ആയി കണക്കാക്കിയ രസ്നയുടെ കോൺസൻട്രേറ്റ് വിപണി 2024-2031 കാലയളവിൽ 14.50% CAGR നിരക്കിൽ വളർന്ന് USD 7.27 ബില്യണിലേക്ക് ഉയരുമെന്ന് കണക്കാക്കുന്നു.
"സാധാരണയായി, ചൈനയിലെ ഉൽപ്പന്നങ്ങളാണ് ഏറ്റവും വില കുറഞ്ഞതെങ്കിലും, പൗഡർ ഡ്രിങ്ക് സെഗ്മെന്റിൽ രസ്‌ന ആഗോളതലത്തിൽ ഏറ്റവും ചെലവുകുറഞ്ഞ ഉൽപ്പന്നമാണ്" ഖംബാട്ടാ പറഞ്ഞു.

അതേസമയം, യു.എസ്. നികുതി പ്രശ്നങ്ങൾക്കും രസ്‌ന പ്രതിരോധമൊരുക്കുന്നുണ്ട്. യു.എസ്. വ്യാപാര നികുതികൾ ഉയർന്നത് പല ഇന്ത്യൻ കമ്പനികൾക്കും കനത്ത ബാധ്യതയാകുമ്പോൾ, രസ്‌ന അതിനെ ചെറുക്കാൻ കൂടുതൽ പ്രതിരോധശേഷി നേടിയിട്ടുണ്ടെന്ന് ഖംബാട്ടാ ചൂണ്ടിക്കാട്ടി.
"ഞങ്ങൾ വിലകുറയ്ക്കുന്നത് ഗുണനിലവാരത്തിലെ കുറവിനാലല്ല, മറിച്ച് ഉയർന്ന ഉൽപ്പാദന ശേഷിയാൽ ഞങ്ങൾക്ക് മികച്ച വില നൽകാൻ കഴിയുന്നതുകൊണ്ടാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ വിപണിയിലെ വെല്ലുവിളികൾ
ആഗോള തലത്തിൽ വൻ വളർച്ച പ്രതീക്ഷിക്കുമ്പോഴും, ദേശീയ വിപണിയിൽ ചില പ്രധാന വെല്ലുവിളികൾ നിലനില്ക്കുന്നു. ഗ്രാമീണ മേഖലയിലെ ഉപഭോഗവളർച്ച പ്രതീക്ഷിച്ചത്രെയില്ല എന്നതാണ് പ്രധാന ആശങ്ക.
"ഗ്രാമീണ ജനസംഖ്യയുടെ ഡിസ്പോസബിൾ ഇന്കം പ്രതീക്ഷിച്ചതുപോലെ വർദ്ധിച്ചിട്ടില്ല. ഇത് ഗ്രാമീണ വിപണിയിൽ ഉൽപ്പന്നങ്ങളുടെ വിനിമയത്തെ ബാധിക്കുന്നു," ഖംബാട്ടാ പറഞ്ഞു.
"ഈ വർഷം വേനൽക്കാലം നേരത്തെയെത്തിയിട്ടുണ്ട്. ഇത് ഞങ്ങളുടെ വ്യവസായത്തിന് ഗുണകരമായേക്കുമെങ്കിലും, ലോജിസ്റ്റിക്‌സ് വെല്ലുവിളികൾ ഉയർത്തുന്നു. ദ്രുതഗതിയിലുള്ള വിതരണ സൗകര്യങ്ങൾ ഒരുക്കുകയാണ് ഞങ്ങളുടെ പ്രധാന പ്രതിസന്ധി," അദ്ദേഹം കൂട്ടിച്ചേർത്തു.
രസ്‌നയുടെ വിപുലീകരണ പദ്ധതികൾക്ക് മികച്ച സാധ്യതകളുണ്ടെങ്കിലും, ദേശീയ-ആഗോള വിപണിയിലെ വെല്ലുവിളികൾക്കും ഉപഭോക്തൃ നയങ്ങളിൽ വരുന്ന മാറ്റങ്ങൾക്കും സജ്ജരാകുന്നത് അനിവാര്യമാണ്. വിപുലമായ വിതരണ ശൃംഖല, വിലക്കുറവ്, ഉൽപ്പാദന ശേഷി എന്നിവയുടെ ശക്തിയിലൂടെ രസ്‌ന ആഗോളതലത്തിൽ പൗഡർ ഡ്രിങ്ക് വിപണിയുടെ മുന്നണിക്കാരാകാൻ ഒരുങ്ങുകയാണ്.


Click it and Unblock the Notifications