ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയായ ബിസിനസുകാരനാണ് രത്തൻ ടാറ്റ. ബിസിനസിന്റെ വളർച്ചക്കൊപ്പം മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിച്ച മനുഷ്യൻ. ഒരു പക്ഷേ അദ്ദേഹം നടത്തിയ ചാരിറ്റിയെല്ലാം വേണ്ട എന്ന് വെച്ചിരുന്നുവെങ്കിൽ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ വ്യക്തി രത്തൻ ടാറ്റ ആയിരിക്കും. ഇനിയൊരു സംരഭത്തിനും തിരി കൊളുത്താൽ രത്തൻ ഇല്ല. ഇന്ന് 86ാം വയസ്സിൽ അദ്ദേഹം വിടവാങ്ങി.
ഒരു വ്യവസായി എന്നതിനപ്പുറം ഇന്ത്യക്കാർക്കിടയിൽ രത്തൻ ടാറ്റക്ക് കിട്ടുന്ന സ്വീകരണം ചെറുതല്ല. ടാറ്റാ ഗ്രൂപ്പിന്റെ അമരക്കാരൻ എന്നതിനപ്പുറം മനുഷ്യ സ്നേഹിയും നല്ലൊരു മൃഗസ്നേഹിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബിസിനസാണ് ടാറ്റാ സ്റ്റീൽസ്. 1907 ൽ ജംസെട്ജി ടാറ്റയും ഡോറബ്ജി ടാറ്റയും ചേർന്നാണ് ടാറ്റാ സ്റ്റീൽസ് ആരംഭിക്കുന്നത്. 117 വർഷത്തെ പാരമ്പര്യമാണ് ഇതിനുള്ളത്.
ടാറ്റാ സ്റ്റീൽസ് ചെയർമാൻ
ജംഷദ്പൂരിൽ സ്ഥിതി ചെയ്യുന്ന ടാറ്റാ സ്റ്റീൽസിൽ 1993ൽ രത്തൻ ടാറ്റ ചെയർമാനായി. ഇതൊരു ചരിത്ര നിമിഷമായിരുന്നു. കാരണം രത്തൻ ടാറ്റ ചെയർമാനായി വരുന്നത് വരെ ജംഷദ്പൂരിലെ പ്ലാന്റിൽ 2 മെട്രിക് ടൺ സ്റ്റീൽ മാത്രമേ ഉൾക്കൊള്ളാൻ സാധിച്ചിരുന്നു. എന്നാൽ ഇന്ന് 10 മെട്രിക് ടൺ വരെ ഉൾക്കൊള്ളാൻ കഴിയും. ടാറ്റാ സ്റ്റീൽസ് മൂലമാണ് ജംഷദ്പൂർ ഒരു ലാന്റ്മാർക്കായി മാറിയത്.
രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ജംഷദ്പൂരിൽ സ്ഥിതി ചെയ്യുന്ന ടാറ്റാ സ്റ്റീൽസിനെ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ അദ്ദേഹം വിജയിച്ചു. ഒഡീഷ സർക്കാരുമായി ഒരു പ്ലാന്റിനായി 2004ൽ ടാറ്റാ സ്റ്റീൽസ് കരാറിൽ ഒപ്പിട്ടിരുന്നു. അത് അവസാനം കലിംഗനഗറിലെ കമ്പനിയുടെ യൂണിറ്റായി മാറി.

ടാറ്റാ സ്റ്റീൽസിന്റ ഉദയം
ടാറ്റാ സ്റ്റീൽസിന്റെ ശരിയായ ഉദയം 2007ലാണ് സംഭവിച്ചത്. കാരണം ആ വർഷമാണ് 12 ബില്ല്യൺ ഡോളറിന് കോറസ് ഗ്രൂപ്പിനെ കമ്പനി ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച്. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ആഗോളതലത്തിലെ വളർച്ചക്ക് ഏറ്റവും വലിയ കാരണമായത് ഈ തീരുമാനമായിരുന്നു. രണ്ട് കമ്പനിയുടേയും വളർച്ചയും അത്ഭുതകരമായിരുന്നു.
ടാറ്റാ സ്റ്റീൽസ്
ഈയിടെ കലിഗംനഗറിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഫോടന ചൂള 27000 കോടി രൂപ മുതൽ മുടക്കിൽ സ്ഥാപിച്ചു. വർഷത്തിൽ 3 മില്യൺ ടൺസ് യൂണിറ്റ് കപ്പാസിറ്റി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 8 മില്യൺ ടൺസ് കപ്പാസിറ്റിയായി വർദ്ധിച്ചു. ഇത് ടാറ്റാ സ്റ്റീൽസിനെ സംബന്ധിച്ച് വലിയ വളർച്ചയുടെ ഭാഗമാണ്.
രത്തൻ ടാറ്റയുടെ ആസ്തി
2024ലെ കണക്ക് പ്രകാരം 3,800 കോടി രൂപയാണ് രത്തൻ ടാറ്റയുടെ മൊത്തം ആസ്തി. ടാറ്റാ ഗ്രൂപ്പ്, ടാറ്റാ സൺസ് എന്നീ കമ്പനികളിൽ നിന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന ഷെയർ വരുന്നത്. അദ്ദേഹത്തിന് വർഷത്തിൽ 2.5 കോടി രൂപയോ 300,000 ഡോളർ കണക്കിലോ ആണ് പ്രതിഫലം ലഭിച്ചിരുന്നത്. മാത്രമല്ല ടാറ്റ സൺസിലെ ചെറിയ വ്യക്തിഗത ഓഹരികളിൽ നിന്നുള്ള ലാഭവിഹിതവും അദ്ദേഹത്തിൻ്റെ ഈ വരുമാനത്തിൽ ഉൾപ്പെടുന്നു.
165 ബില്യൺ ഡോളറിലധികം ആയിരുന്നു 2023-24 വർഷത്തെ കണക്ക് പ്രകാരം ടാറ്റ കമ്പനികളുടെ വരുമാനം. 2024 മാർച്ച് 31-ലെ കണക്കനുസരിച്ച് മൊത്തം 26 ടാറ്റ എൻ്റർപ്രൈസസുകൾക്ക് 365 ബില്യൺ ഡോളറിലധികം വിപണി മൂലധനം ലഭിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
