റിസർവ് ബാങ്ക് ഗവർണറുടെ സാമ്പത്തിക പ്രഖ്യാപനങ്ങളെ തുടർന്ന് സെൻസെക്സ് 602.86 പോയിൻറ് അഥവാ 1.97 ശതമാനം ഉയർന്ന് 31,205.47 ൽ വ്യാപാരം നടക്കുമ്പോൾ നിഫ്റ്റി 169.05 പോയിൻറ് അഥവാ 1.88 ശതമാനം ഉയർന്ന് 9,161.85 ൽ എത്തിയിരുന്നു. എന്നാൽ 12 മണിയോടെ സെൻസെക്സ് 539.42 പോയിൻറ് അഥവാ 1.76 ശതമാനം ഉയർന്ന് 31142.03 ലും നിഫ്റ്റി 151.50 പോയിന്റ് അഥവാ 1.68 ശതമാനം ഉയർന്ന് 9144.30 ലും എത്തി. ഏകദേശം 1446 ഓഹരികൾ മുന്നേറിയപ്പോൾ, 633 ഓഹരികൾ ഇടിഞ്ഞു, 109 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പണലഭ്യത വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് റിസർവ് ബാങ്ക് (ആർബിഐ) ഇന്ന് പ്രഖ്യാപിച്ചത്. ബാങ്കുകൾക്ക് കൂടുതൽ വായ്പ നൽകാൻ സഹായിക്കുന്നതിന് റിവേഴ്സ് റിപ്പോ 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി കുറച്ചു. ബാങ്കുകൾക്ക് അനുകൂലമായ മറ്റ് ചില നടപടികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു. ഇന്ത്യാ ബുൾസ് ഹൌസിംഗ് ഫിനാൻസ്, എം ആൻഡ് എം ഫിനാൻഷ്യൽ, ശ്രീറാം ട്രാൻസ്പോർട്ട്, എൽ ആൻഡ് ടി ഹോൾഡിംഗ്സ് തുടങ്ങിയ എൻബിഎഫ്‌സികളുടെ (ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ) ഓഹരികൾ ആർബിഐയുടെ പ്രഖ്യാപനത്തെ തുടർന്ന് എട്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവ വ്യാപാരത്തിൽ നാല് ശതമാനത്തിന് മുകളിൽ ഉയർന്നു.

ആർബിഐയുടെ പ്രഖ്യാപനത്തിന് ഒപ്പം ലോക്ക്ഡൌൺ സമയത്ത് ആഭ്യന്തര മന്ത്രാലയം എൻബിഎഫ്‌സി, ഹൌസിംഗ് ഫിനാൻസ് കമ്പനികൾ, സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് മിനിമം സ്റ്റാഫുകളുമായി പ്രവർത്തിക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് നിലവിലെ കുതിപ്പ്. അക്കൌണ്ടുകൾ എൻപിഎകളായി (നിഷ്‌ക്രിയ ആസ്തി) പ്രഖ്യാപിക്കുന്നതിന്, 90 ദിവസത്തെ കാലയളവിൽ ആർബിഐ ഇളവ് നൽകി. മൊറട്ടോറിയം സൗകര്യം നേടിയ അക്കൗണ്ടുകൾക്കായുള്ള എൻപിഎകളുടെ 90 ദിവസത്തെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ നിന്ന് 3 മാസത്തെ മൊറട്ടോറിയം ഒഴിവാക്കുമെന്നും റിസർവ് ബാങ്ക് പ്രഖ്യാപിച്ചു.
ടിസിഎസ് ഓഹരികൾ നാല് ശതമാനം ഉയർന്നു. മഹാരാഷ്ട്രയിലെ രോഹയിൽ കമ്പനി പുനരാരംഭിച്ചതിന് ശേഷം ഇന്ന് സുദർശൻ കെമിക്കലിന്റെ ഓഹരി വില മൂന്ന് ശതമാനത്തിലധികം ഉയർന്നു. ഒബറോയ് റിയൽറ്റി ഓഹരി വില 14 ശതമാനത്തിലധികം ഉയർന്നു.


Click it and Unblock the Notifications