കൊറോണ ഭീതിയില്‍ ഇന്ത്യന്‍ സമ്പദ്രംഗം വിറങ്ങലിച്ച് നില്‍ക്കെ പുതിയ നടപടികളുമായി റിസര്‍വ് ബാങ്ക്. ഓഹരി ഉടമകള്‍ക്കും പ്രമോട്ടര്‍ ഗ്രൂപ്പുകള്‍ക്കും ലാഭവിഹിതം നല്കുന്നതില് നിന്നും എല്ലാ വാണിജ്യ ബാങ്കുകളെയും സഹകരണ സ്ഥാപനങ്ങളെയും കേന്ദ്ര ബാങ്ക് വിലക്കി. കൊറോണ മഹാമാരിയുടെ ആഘാതം ദീര്‍ഘകാലം സമ്പദ്ഘടനയില്‍ തുടരുന്ന പശ്ചാത്തലത്തിലാണിത്.

സമ്പദ്വ്യവസ്ഥയെ സഹായിക്കാനുള്ള ശേഷി നിലനിര്‍ത്തുന്നതിനും നഷ്ടം ഏറ്റെടുക്കുന്നതിനും ബാങ്കുകള്‍ മൂലധനം സംരക്ഷിക്കേണ്ടതുണ്ട്. ഇക്കാരണം മുന്‍നിര്‍ത്തി പുതിയൊരു അറിയിപ്പ് വരുന്നതുവരെ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ലാഭവിഹിതം വീതിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
2020 സെപ്തംബര്‍ പാദത്തില്‍ ബാങ്കുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും വിലക്ക് പിന്‍വലിക്കുന്ന കാര്യം കേന്ദ്ര ബാങ്ക് തീരുമാനിക്കുക. ഇതേസമയം, റിസര്‍വ് ബാങ്കിന്റെ നടപടിയോട് സമ്മിശ്ര പ്രതികരണമാണ് വിദഗ്ധര്‍ക്കുള്ളത്. ബാങ്കുകളില്‍ നിന്നുള്ള ലാഭവിഹിതം നിര്‍ത്തുന്നത് സര്‍ക്കാരിന്റെ നികുതിയിതര വരുമാനത്തെ ബാധിക്കും. സമ്മര്‍ദ്ദത്തിലായ സാമ്പത്തിക സ്ഥിതിയെ ഇതു കൂടുതല്‍ വഷളാക്കുമെന്ന് ഒരു പക്ഷം ചൂണ്ടിക്കാട്ടുന്നു.
പറഞ്ഞുവരുമ്പോള്‍ മിക്ക സ്വകാര്യമേഖലാ ബാങ്കുകളും കുറഞ്ഞ ലാഭവിഹിതമാണ് നല്‍കുന്നത്. എന്നാല്‍ പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാരിലേക്ക് വലിയ തുക വാര്‍ഷികാടിസ്ഥാനത്തില്‍ ഒടുക്കുന്നുണ്ട്. 2018 മുതലാണ് ലാഭത്തിലോടുന്ന കമ്പനികള്‍ 20 ശതമാനം ലാഭവിഹിതം ഖജനാവിലേക്ക് അടയ്ക്കണമെന്ന ചട്ടം കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. എന്തായാലും റിസര്‍വ് ബാങ്കിന്റെ പുതിയ നടപടി കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തളളിവീഴ്ത്തുമെന്നാണ് സൂചന.
നിലവില്‍ കൊറോണ ഭീതിയില്‍ ആഗോള സമ്പദ്വ്യവസ്ഥ താറുമാറായി കിടക്കുകയാണ്. രാജ്യാന്തര തലത്തില്‍ 1.45 ലക്ഷത്തില്‍പ്പരം ആളുകള്‍ കൊറോണ ബാധയേറ്റു മരിച്ചു. ഇന്ത്യയില്‍ മാത്രം മരണസംഖ്യ 440 ആണ്. 2019 നവംബറില്‍ ചൈനീസ് പ്രവിശ്യയായ വൂഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. പിന്നാലെ ലോകമെങ്ങും കൊവിഡ് ബാധ വ്യാപിച്ചു. ആഗോളതലത്തില്‍ ഇതുവരെ 2.1 ദശലക്ഷത്തിലധികം പേരാണ് രോഗബാധിതരായി തുടരുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications