ന്യൂഡല്‍ഹി; ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം മുന്‍കരുതലോടെ വേണമെന്ന് ഒര്‍മ്മപ്പെടുത്തി ആര്‍ബിഐ. മൂന്ന് ബാങ്ക് ഇതര സ്ഥാപനങ്ങളുടെ രജസ്ട്രേഷന്‍ ആര്‍ബിഐ റദ്ദാക്കിയിട്ടുണ്ട്. യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബിനവ് ഹയര്‍ പര്‍ച്ചേസ്, ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജൂപിറ്റര്‍ മാനേജ്മെന്റ് സര്‍വീസസ്, അസാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഇ ലീസിങ് ആന്‍ഡ് ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആമ് റദ്ദാക്കിയിരിക്കുന്നത്.
ചില സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രോഗുകുല് ട്രേഡിങ്, വാരണാസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദിവ് ടൈ-അപ്, അന്ദേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചോയിസ് ഇന്റര്‍ നാഷ്ണല്‍, ദേവയാനി ഇന്‍ഫാസ്ട്രക്ചര്‍ ആന്‍ഡ് ക്രഡിറ്റ്സ്, കെജെ ബില്‍ഡേഴ്സ് പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആണ് റദ്ദാക്കിയിരിക്കുന്നത്.

ആര്‍ബിഐ ആക്ട് 1934 പ്രകാരമാണ് നടപടി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ലോണുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും വളരെ ഉയര്‍ന്ന പലിശ നിരക്കാണ് ഈടാക്കുന്നത്. നിക്ഷേപ പദ്ധതികള്‍ക്കും ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും നിക്ഷേപങ്ങളുടെ സുരക്ഷിതത്വം പ്രധാനമാണ്.
കഴിഞ്ഞ മെയില്‍ 9 ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് ആര്‍ബി ഐ റദ്ദാക്കിയിരുന്നു. റിലയന്‍സ് നെറ്റ്, നിശ്ചിത ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications