2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റെയും 1000 ന്റെയും നോട്ടുകൾ നിരോധിക്കുകയാണ് എന്ന പ്രഖ്യാപനം നടത്തിയത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അതോടെ അസാധുവായി. വലിയ വിമർശനങ്ങൾ അതിനെതിരെ ഉണ്ടായെങ്കിലും നോട്ട് നിരോധനത്തിന് 9 വർഷം തികയാൻ പോവുകയാണ്. എന്നാൽ വർഷം ഇത്ര കഴിഞ്ഞിട്ടും നിരോധിച്ച നോട്ടുകളുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങൾ ഇപ്പോഴും നടത്തുന്നുണ്ട്. അതിൽ എറ്റവും പുതിയതാണ് പഴയ 500, 1000 രൂപ നോട്ടുകൾ മാറ്റിവാങ്ങുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്നത്. എന്താണ് ഈ പ്രചരണത്തിന്‍റെ വസ്തുത. നമുക്ക് പരിശോധിക്കാം.
ആശയക്കുഴപ്പം വീണ്ടും
2016-ൽ നിരോധിച്ച നോട്ടുകൾ ഇപ്പോൾ ആളുകൾക്ക് നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ കഴിയുമെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. അതോടെ ആളുകൾക്കിടയിൽ ആശയക്കുഴപ്പം ഉടലെടുത്തു. എന്നിരുന്നാലും, അത്തരമൊരു പദ്ധതി നിലവിലില്ലെന്നും പൗരന്മാർ സ്ഥിരീകരിച്ച വിവരങ്ങൾക്ക് ആർബിഐയെയോ സർക്കാർ ചാനലുകളെയോ മാത്രമേ ആശ്രയിക്കാവൂ എന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് ടീം വ്യക്തമാക്കി.
2016 നവംബറിൽ പ്രചാരത്തിൽ നിന്ന് പിൻവലിച്ച പഴയ 500, 1000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ ആളുകളെ അനുവദിക്കുന്ന ഒരു പുതിയ വിജ്ഞാപനം ആർബിഐ പുറപ്പെടുവിച്ചതായി അടുത്തിടെയാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സെൻട്രൽ ബാങ്ക് അത്തരമൊരു നിയമമോ സർക്കുലറോ പുറപ്പെടുവിച്ചിട്ടില്ലെന്ന് ഫാക്ട് ചെക്ക് ടീം പറഞ്ഞു. സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ സന്ദേശങ്ങൾ വിശ്വസിക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്നും ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ആളുകളോട് ഫാക്ട് ചെക്ക് പറഞ്ഞു. rbi.org.in എന്നതാണ് ആർബിഐ വെബ്‌സൈറ്റ്.
ആർബിഐയുമായോ മറ്റ് സർക്കാർ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട സംശയാസ്പദമായ സന്ദേശങ്ങൾ സൈബർ ക്രൈം പോർട്ടൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നോ പിഐബി നിർദ്ദേശിച്ചു.

2,000 രൂപ നോട്ടുകളുടെ കാര്യമോ?
2023 മെയ് മാസത്തിൽ 2,000 രൂപ നോട്ട് വിപണിയിൽ നിന്നും പിൻവലിച്ചു. എന്നാൽ ഇപ്പോഴും 2000 രൂപ നോട്ടുകൾ സാധാരണ ഇടപാടുകൾക്കായി ഉപയോഗിക്കാം. നിലവിൽ, നിങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനായി ഇന്ത്യയിലുള്ള 19 RBI ഇഷ്യൂ ഓഫീസുകളെ സമീപിക്കാവുന്നതാണ്.
കേടുവന്നതോ മുഷിഞ്ഞതോ ആയ നോട്ടുകൾ മാറ്റി കൊടുക്കൽ
എല്ലാ ബാങ്ക് ശാഖകളിലും മുഷിഞ്ഞതോ, വികൃതമായതോ, അപൂർണ്ണമായതോ ആയ നോട്ടുകൾ മാറ്റി നൽകുന്നതിന് ആർബിഐ തുടർന്നും അനുവദിക്കുന്നു. എന്നിരുന്നാലും കഠിനമായി കത്തിയതോ, പൊട്ടുന്നതോ, കരിഞ്ഞതോ ആയതും കൈകാര്യം ചെയ്യാൻ കഴിയാത്തതുമായ നോട്ടുകൾ ബാങ്കുകളിൽ സ്വീകരിക്കില്ല.
അത്തരം കേസുകൾ സെൻട്രൽ ബാങ്കിന്റെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്നതുപോലെ അടുത്തുള്ള ആർബിഐ ഇഷ്യു ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
