പ്രതീക്ഷകൾ ഒന്നും തെറ്റിയില്ല. റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസര്‍വ് ബാങ്ക്. 25 പോയിന്‍റാണ് കുറച്ചത്. അതോടെ റിപ്പോ റേറ്റ് 5.25% ആയി. അതേസമയം നയ നിലപാട് 'ന്യൂട്രൽ' ആയി നിലനിർത്തുന്നു.റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി കുറയ്ക്കാൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായി വോട്ട് ചെയ്തതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
2026-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കോർ, ഹെഡ്ലൈൻ പണപ്പെരുപ്പം 5% ൽ താഴെയായി തുടരാൻ സാധ്യതയുണ്ട്, അതേസമയം വളർച്ചാ നിരക്ക് ഒരു പരിധിവരെ മയപ്പെടുത്തിയേക്കാം, മൽഹോത്ര കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിൽ സ്ഥിരതയുള്ള നിരക്കുകൾ ആവശ്യമാണെന്ന കേന്ദ്ര ബാങ്കിന്റെ വീക്ഷണത്തെ ശക്തിപ്പെടുത്തിക്കൊണ്ട് എല്ലാ അംഗങ്ങളും തീരുമാനത്തെ പിന്തുണച്ചു. ഒക്ടോബർ മാസത്തെ അവലോകനത്തിൽ, എംപിസി റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ തന്നെ നിലനിർത്തിയിരുന്നു.
എന്താണ് റിപ്പോ നിരക്ക്..?
റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപ്പോ റേറ്റ്. റീപര്‍ച്ചേസ് എഗ്രിമെന്‍റ് അല്ലെങ്കില്‍ റീപര്‍ച്ചേസ് ഒപ്ഷന്‍ (Repurchase Agreement or Repurchasing Option) എന്നതാണ് ഇതിന്‍റെ പൂര്‍ണരൂപം. റീപ്പോ റേറ്റ് കുറയ്ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ പണം കണ്ടെത്താന്‍ കഴിയും. അതുവഴി ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കും കുറയ്ക്കാം.
വായ്പക്കാർക്ക് നേട്ടം
ആർബിഐയുടെ പലിശ നിരക്ക് കുറച്ചതോടെ ഭവന വായ്പക്കാർക്ക് ആശ്വാസമാണ്. അതായത് റിപ്പോ നിരക്ക് കുറച്ചതോടെ ഭവനവായ്പാ നിരക്കുകളും കുറയും. കാരണം കുറഞ്ഞ പലിശ നിരക്കുകൾ ബാധകമാവുന്നതോടെ ഇഎംഐ ഭാരവും കുറയുന്നു എന്നർത്ഥം. എന്നാൽ മറുവശത്ത് സ്ഥിര നിക്ഷേപക്കാർക്ക് ഇത് വലിയ തിരിച്ചടിയാവും. ആർബിഐ റിപ്പോ നിരക്ക് കുറക്കുന്നതിന് അനുസരിച്ച് ബാങ്കുകൾ അവരുടെ നിക്ഷേപ പലിശ നിരക്കുകളും കുറയ്ക്കും.

ഗുഡ്റിട്ടേൺസ് പോൾ ശരിയായി
ആർബിഐ റിപ്പോ റേറ്റ് കുറയ്ക്കുമോ, അതോ മാറ്റമില്ലാതെ നിലനിർത്തുമോ എന്നതിൽ ഗുഡ്റിട്ടേൺസ് സർവ്വേ നടത്തിയിരുന്നു. സർവ്വേയിൽ പങ്കെടുത്ത നിരവധി സാമ്പത്തിക വിദഗ്ധർ പറഞ്ഞത് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുമെന്നാണ്. താഴ്ന്ന പണപ്പെരുപ്പം, ശക്തമായ ജിഡിപി വളർച്ചാ സാധ്യതകൾ, സ്ഥിരതയുള്ള സാമ്പത്തിക വിപണികൾ എന്നിവ ഉണ്ടായിരുന്നിട്ടും 50 വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 86 ശതമാനത്തിലധികം പേരും റിപ്പോ നിരക്ക് കുറയ്ക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.
അടുത്ത യോഗം ഫെബ്രുവരിയിൽ
നടപ്പുസാമ്പത്തികവര്‍ഷത്തെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചനിരക്ക് സംബന്ധിച്ച അനുമാനം ആര്‍ബിഐ 7.3 ശതമാനമായി ഉയര്‍ത്തി. മുന്‍ അനുമാനം 6.8 ശതമാനമായിരുന്നു. വിലക്കയറ്റത്തോത് സംബന്ധിച്ച അനുമാനം 2 ശതമാനമാക്കി കുറച്ചു. മുന്‍പിത് 2.6 ശതമാനമായിരുന്നു. അടുത്ത എംപിസി യോഗം ഫെബ്രുവരി 4-6 തീയതികളിലാണ്. 2025 ഫെബ്രുവരി, ഏപ്രിൽ, ജൂൺ എംപിസി യോഗങ്ങളിലായി ആകെ 1% പലിശയാണ് കുറച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
