റിസര്‍വ് ബാങ്ക് റീപ്പോ നിരക്ക് കുറച്ചു. വെള്ളിയാഴ്ച്ച വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് റീപ്പോ നിരക്ക് 0.40 ശതമാനം കുറച്ചതായി അറിയിച്ചത്. ഇതിന്‍പ്രകാരം റീപ്പോ നിരക്ക് 4.4 ശതമാനത്തില്‍ നിന്നും 4 ശതമാനമായി നിജപ്പെട്ടു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റീപ്പോ നിരക്ക്.

നിരക്ക് കുറച്ചതോടെ വിവിധ വായ്പകളുടെ പലിശ നിരക്കുകള്‍ രാജ്യത്ത് കുറയും. ഭാവന, വാഹന വായ്പക്കാരെയാകും ഇതു കൂടുതല്‍ സഹായിക്കുക. റീപ്പോ നിരക്കിനൊപ്പം റിവേഴ്സ് റീപ്പോ നിരക്കും റിസര്‍വ് ബാങ്ക് കുറച്ചിട്ടുണ്ട്. 3.35 ശതമാനമാണ് പുതിയ റീവേഴ്സ് റീപ്പോ നിരക്ക്. നേരത്തെ ഇത് 3.75 ശതമാനമായിരുന്നു. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്കാണ് റീവേഴ്സ് റീപ്പോ.

കൊറോണ മഹാമാരി സമ്പദ്ഘടനയില്‍ വരുത്തിയ ആഘാതം വിലയിരുത്തിയ ശേഷമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ ധനനയ സമിതി റീപ്പോ, റീവേഴ്സ് റീപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനമെടുത്തത്. റീപ്പോ, റീവേഴ്സ് റീപ്പോ നിരക്കുകള്‍ക്ക് പുറമെ എംഎസ്എഫ് നിരക്ക് 4.25 ശതമാനമായും റിസര്‍വ് ബാങ്ക് കുറച്ചിട്ടുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത വിരളമെന്നാണ് പണനയ സമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദം 4.7 ശതമാനം വളര്‍ച്ച സാധ്യമായതുകൊണ്ടാണ് മൊത്തം വര്‍ഷത്തേക്ക് അഞ്ചു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത്. പക്ഷെ കൊറോണ മഹാമാരി വളര്‍ച്ചയ്ക്ക് വിഘാതമായി.
ഇതേസമയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങള്‍ 2008 -ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തേക്കാള്‍ ശക്തമാണെന്ന് ശക്തികാന്ത ദാസ് സൂചിപ്പിച്ചു. നിലവില്‍ പണപ്പെരുപ്പ് നിരക്ക് പ്രവചനാതീതമാണ്. 2021 സാമ്പത്തിക വര്‍ഷം മൂന്ന്, നാല് പാദങ്ങള്‍ പിന്നിടുമ്പോള്‍ മാത്രമേ പണപ്പെരുപ്പം കുറയ്ക്കാനാവുകയുള്ളൂവെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
