പ്രതീക്ഷിച്ചത് പോലെ തന്നെയാണ് സംഭവിച്ചത്. ആർബിഐ റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ചു. അതോടെ 5.25 ശതമാനമാണ് നിലവിലെ റിപ്പോ റേറ്റ്. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷമാണ് ഈ നീക്കം. പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിയതോടെയാണ് ആർബിഐ പലിശ നിരക്ക് കുറച്ചത്.
ഇഎംഐ കുറയും
ആർബിഐയുടെ പലിശ നിരക്ക് കുറച്ചതോടെ ഭവന വായ്പക്കാർക്ക് ആശ്വാസമാണ്. അതായത് റിപ്പോ നിരക്ക് കുറച്ചതോടെ ഭവനവായ്പാ നിരക്കുകളും കുറയും. കാരണം കുറഞ്ഞ പലിശ നിരക്കുകൾ ബാധകമാവുന്നതോടെ ഇഎംഐ ഭാരവും കുറയുന്നു എന്നർത്ഥം. മാര്‍ജിനല്‍ കോസ്റ്റ്(എം.സി.എല്‍.ആര്‍), റിപ്പോ റേറ്റിനെപ്പോലുള്ള എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്ക് (ഇ.ബി.എല്‍.ആര്‍)എന്നിവ അടിസ്ഥാനമാക്കിയാണ് നിലവില്‍ ബാങ്കുകള്‍ ഭവന വായ്പ നല്‍കുന്നത്. അതുകൊണ്ടുതന്നെ റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകൾ വായ്പകളുടെ പലിശ നിരക്കിലും കുറവ് വരുത്താനാണ് സാധ്യത. "ഭവന വായ്പ എടുക്കുന്നവർക്ക്, ഫ്ലോട്ടിംഗ് റേറ്റ് ഇഎംഐകൾ ലഘൂകരിക്കുന്നതിനാൽ ഇത് ആശ്വാസം നൽകിയേക്കാമെന്ന് സിബിആർഇയുടെ സിഇഒ അൻഷുമാൻ മാഗസിൻ പറഞ്ഞു.
25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കൽ കടം വാങ്ങുന്നവർക്ക് സ്വാഗതാർഹമായ ഒരു ഉത്തേജനമാണെന്ന് ആഷ്‌ടെക് ഗ്രൂപ്പ് ഡയറക്ടർ സുമിത് അഗർവാൾ പറയുന്നു, കാരണം ഇത് ഇഎംഐ സമ്മർദ്ദം നേരിട്ട് കുറയ്ക്കുകയും മൊത്തത്തിലുള്ള വായ്പ താങ്ങാനാവുന്ന വില മെച്ചപ്പെടുത്തുകയും ചെയ്യുന്നു. "കഴിഞ്ഞ വർഷം തുടക്കത്തിൽ 9% ന് മുകളിൽ ഉയർന്നിരുന്ന ഭവനവായ്പാ നിരക്കുകൾ ഇപ്പോൾ 7.5% ൽ താഴെയാണ്," അഗർവാൾ പറയുന്നു.

നേട്ടം എങ്ങനെ..?
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകൾ 7.3-7.9 ശതമാനം മുതൽ ആരംഭിക്കുന്ന നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. ജനുവരി 31 നും നവംബർ 28 നും നടന്ന ഭവനവായ്പ നിരക്കുകളുടെ ബാങ്ക്ബസാർ താരതമ്യം കാണിക്കുന്നത്, ആർബിഐ നയ തീരുമാനങ്ങൾക്ക് അനുസൃതമായി മിക്ക പൊതുമേഖലാ ബാങ്കുകളും പുതിയ ഭവനവായ്പകൾക്കുള്ള നിരക്കുകൾ 100 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ടെന്നാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും മാറ്റം പ്രതീക്ഷിക്കാം.
കണക്ക് കൂട്ടൽ
8.5% പലിശ നിരക്കിൽ 15, 20, 25 വർഷത്തേക്ക് എടുത്ത 25 ലക്ഷം രൂപ വായ്പയുടെ ഉദാഹരണം എടുക്കുക. 25 ബിപിഎസ് റിപ്പോ നിരക്ക് കുറച്ചതിന് ശേഷം 8.25% പലിശ എന്ന് അനുമാനിക്കുക.
1. 8.5% പലിശ നിരക്കിൽ 15 വർഷത്തേക്ക് 25 ലക്ഷം രൂപ വായ്പയാണ് നിങ്ങൾ എടുത്തതെങ്കിൽ പ്രതിമാസ തിരിച്ചടവ് തുക 24,618 രൂപയായിരിക്കും. ആകെ 19,31,328 രൂപ തിരിച്ചടക്കണം. ഇനി പലിശ നിരക്ക് .25 ശതമാനം കുറച്ചാൽ ആകെ തിരിച്ചടവ് തുക 18,65,632 രൂപയായി കുറയും. അതായത് 65,696 രൂപ തിരിച്ചടവ് തുകയിൽ ലാഭിക്കാം.
2. 8.5% പലിശ നിരക്കിൽ 20 വർഷത്തേക്ക് 50 ലക്ഷം വായ്പ എടുത്തെന്ന് കരുതുക. അങ്ങനെ എങ്കിൽ നിലവിലെ ഇഎംഐ 43,391 രൂപയായിരിക്കും. അതുവഴി ആകെ തിരിച്ചടക്കേണ്ട തുക 54,13,879 ലക്ഷം രൂപ. എന്നാൽ പലിശ നിരക്ക് 0.25 ശതമാനം കുറഞ്ഞാൽ 52,24,788 രൂപയായി ആകെ തിരിച്ചടവ് തുകയും കുറയും. അതുവഴി
1,89,091 രൂപ ലാഭം നേടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
