ക്രിപ്റ്റോ കറന്‍സികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും നിക്ഷേപകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയും റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തെത്തി. സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സമ്പദ്ഘടനയ്ക്കും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ക്ക് ധനകാര്യ ആസ്തികളുടെ പിന്‍ബലമില്ലാത്തതിനാല്‍ അന്തര്‍ലീനമായ വിലയില്ലെന്നും അദ്ദേഹം നിക്ഷേപകരെ ഓര്‍മിപ്പിച്ചു. കേന്ദ്ര ബജറ്റില്‍ 30 ശതമാനം നികുതി ചമുത്താനുള്ള പ്രഖ്യാപനത്തിന് ശേഷവുമാണ് റിസര്‍വ് ബാങ്ക് ക്രിപ്റ്റോ കറന്‍സികള്‍ക്കെതിരേ രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയം.
ബജറ്റില്‍ ഉയര്‍ന്ന തോതിലുള്ളതാണെങ്കിലും നികുതി ചുമത്തുന്നത്, ക്രിപ്റ്റോ കറന്‍സികളെ സര്‍ക്കാര്‍ അംഗീകരിക്കുന്നതിന്റെ ആദ്യ നടപടിയാണെന്ന വ്യാഖ്യാനത്തോടെ നേരത്തെ, ക്രിപ്റ്റോ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് നിലപാട് കടുപ്പിക്കുന്നത് ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് ആശങ്കയേറ്റുന്ന ഘടകമാണ്. പ്രത്യേകിച്ചും ക്രിപ്റ്റോ കറന്‍സിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം സര്‍ക്കാരിന്റെ പരിഗണനിയിലിരിക്കുന്ന സാഹചര്യത്തില്‍. ആര്‍ബിഐ ഗവര്‍ണറുടെ ഇന്നത്തെ പ്രതികരണത്തെ സര്‍ക്കാരിനുള്ള 'സന്ദേശം' എന്ന നിലയിലും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
''സ്വകാര്യ ക്രിപ്റ്റോ കറന്സികളെന്നോ അല്ലെങ്കില്‍ മറ്റെന്തിങ്കിലും പേരിട്ട് വിളിച്ചാലും ശരി, ഇവ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും സുസ്ഥരിതയ്ക്കും ഭീഷണിയാണ്. ക്രിപ്റ്റോയുടെ ഉപജ്ഞാതക്കള്‍ സമ്പദ്ഘടനയെ കൈകാര്യം ചെയ്യുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ ശേഷിയെ കുറച്ചുകാണുകയാണ്'' ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. അതേപോലെ നിക്ഷേപകര്‍ക്ക് ജാഗ്രാത നിര്‍ദേശം കൊടുക്കേണ്ടത് റിസര്‍വ് ബാങ്കിന്റെ കടമയാണെന്നും ക്രിപ്റ്റോ കറന്‍സികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വൈമാസ ധനനയ അവലോകന യോഗത്തിന്റെ തീരുമാനം പങ്കുവയ്ക്കാനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ക്രിപ്റ്റോ കറന്സുമായി ബന്ധപ്പെട്ട ചോദ്യത്തോട് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.
ഇന്ത്യയില്‍ 1.5- 2 കോടിയോളം പേര് ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഈ മേഖലയുമായി ബ്ന്ധപ്പെട്ടവര്‍ സൂചിപ്പിച്ചത്. ഇതിലൂടെ 40,000 കോടി രൂപയുടേതിന് തുല്യമായ നിക്ഷേപം ഇന്ത്യക്കാര്ക്കുണ്ടെ്ന്നും വിലയിരുത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ ലഭ്യമല്ല. രാജ്യത്തെ ക്രിപ്റ്റോ വിപണി 2021-ല്‍ 641 ശതമാനം വളര്‍ച്ച നേടിയെന്നാണ് ക്രിപ്റ്റോ മേഖലയിലെ റിസര്‍ച്ച് സ്ഥാപനമായ ചെയിനാലിസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളെയും ക്രിപ്റ്റോ കറന്‍സികളെയും തുറന്നെതിര്‍ക്കുന്ന നിലപാടാണ് റിസര്‍വ് ബാങ്ക് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.
ഈ വര്‍ഷത്തെ പൊതുബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനെ ആവേശത്തോടെയാണ് ക്രിപ്റ്റോ നിക്ഷേപകര്‍ വരവേറ്റത്. നികുതി ചുമത്താനുള്ള നീക്കം, ക്രിപ്റ്റോ കറന്‍സികളെ രാജ്യത്ത് നിരോധിക്കുകില്ല എന്നതിന്റെ സൂചനയാണെന്ന വ്യാഖ്യാനമായിരുന്നു കാരണം.
എന്നാല്‍ ബജറ്റ് കഴിഞ്ഞ് നികുതി സംബന്ധിച്ച പ്രഖ്യാപനം വിദഗ്ധര്‍ ഇഴകീറി പരിശോധിച്ചതോടെ നിര്‍ദേശങ്ങളെല്ലാം കുരുക്കിന് സമാനമാണെന്ന് വ്യക്തമായത്. 30 ശതമാനം നികുതി ചുമത്തുന്നതിന് ഇന്ഡക്സേഷന് ആനുകൂല്യം നല്‍കാത്തതും എല്ലാ ഇടപാടുകള്‍ക്കും 1% ടിഡിഎസ് നല്കണമെന്നുള്ള നിര്‍ദേശവും ഡിഡക്ഷനുകള്‍ അനുവദിക്കാത്തതും അക്ഷരാര്‍ഥത്തില്‍ ക്രിപ്റ്റോ നിക്ഷേപകരെ വരിഞ്ഞു മുറുക്കുമെന്നാണ് വിലയിരുത്തല്‍.
ഇതോടെ രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപം വിദേശത്തെ സുരക്ഷിത ഇടങ്ങളിലേക്ക് പോകുമെന്നാണ് ക്രിപ്റ്റോ കറന്‍സികള്‍ക്കായി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വന്‍ നികുതി ചുമത്തിയ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റീഷന് സമര്‍പ്പിക്കാനായുളള ഒപ്പു ശേഖരണം മന്ദഗതിയിലാണെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഒന്നരക്കോടി ക്രിപ്റ്റോ കറന്‍സി നിക്ഷേപകരില്‍ നിന്നും ഇതുവരെ ഒരു ലക്ഷത്തില്‍ താഴെയുള്ള ആളുകള്‍ മാത്രമാണ് പെറ്റീഷനില്‍ ഒപ്പിട്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
