ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ 2020-ലെ ഏഷ്യ-പസഫിക് 'സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. ലണ്ടൻ ആസ്ഥാനമായുള്ള 'ദി ബാങ്കർ' മാസികയാണ് പുരസ്‌കാരം നൽകുന്നത്. ആവർത്തിച്ചുള്ള സാമ്പത്തിക മാന്ദ്യവും 2019-ൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് അഞ്ച് തവണ വെട്ടിക്കുറച്ചതുപോലുള്ള നിലവധി വെല്ലുവിളികളും നേരിട്ട ഇന്ത്യൻ ബാങ്കിംഗ് മേഖലയെ കൈകാര്യം ചെയ്തതിനുള്ള ബഹുമതിയായാണ് ദാസിനെ 'ഏഷ്യ-പസഫിക് സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തത്.
2018 ഡിസംബറിലാണ് ശക്തികാന്ത ദാസിനെ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചത്. 2016-ൽ നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് പിൻവലിക്കൽ കൊണ്ടുവന്നപ്പോൾ അതിനെ പൂർണമായി പിന്താങ്ങുകയും മേൽനോട്ടം വഹിക്കുകയും ചെയ്യാൻ ശക്തികാന്ത ദാസ് സർക്കാറിനൊപ്പമുണ്ടായിരുന്നു. 1980-ലെ തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ദാസ് മുൻ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറികൂടിയായിരുന്നു.

ആദ്യം റവന്യൂ സെക്രട്ടറിയായാണ് ധനമന്ത്രാലയത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് സാമ്പത്തിക കാര്യ സെക്രട്ടറിയാക്കുകയായിരുന്നു. 2018 ഡിസംബർ 11-ന് ഉർജിത് പട്ടേൽ രാജിവച്ചതിനെ തുടർന്ന്, ശക്തികാന്ത ദാസിനെ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഗവർണറായി നിയമിക്കുകയായിരുന്നു. ഗവർണറായതിന് ശേഷം ഇന്ത്യയിലെ ചെറുകിട ബാങ്കുകൾക്ക് സഹായം നൽകുന്നതിൽ സജീവമായി പ്രവർത്തിച്ചതിന്റെ ബഹുമതിയും ശക്തികാന്ത ദാസിനുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
