ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇനി മുതൽ എ ടി എം ഉപയോഗിക്കുമ്പോൾ അധിക ചെലവുകൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എ ടി എം ഇടനില ഫീസ് വർദ്ധിപ്പിക്കാൻ അനുമതി നൽകിയതോടെയാണ് പുതുകിയ നിരക്കുകൾ ബാധകമാകുമെന്ന റിപ്പോർട്ട് പുറത്ത് വന്നത്. ഫിനാൻഷ്യൽ ഇടപാടുകൾക്ക് ₹2 കൂടി, അല്ലാത്തവയ്ക്ക് ₹1 കൂടി നൽകേണ്ടി വരും. ഈ പുതിയ മാറ്റങ്ങൾ 2025 മേയ് 1 മുതൽ പ്രാബല്യത്തിൽ വരും.
എന്താണ് എ ടി എം ഇടനില ഫീസ് ?
ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എ ടി എം ഉപയോഗിക്കുമ്പോൾ, ആ ഉപയോഗത്തിനായി ആദ്യത്തെ ബാങ്ക്, എ ടി എം സ്ഥാപിച്ചിരിക്കുന്ന ബാങ്കിന് ഒരു നിശ്ചിത തുക നൽകണം. ഇതാണ് എ ടി എം ഇടനില ഫീസ്. ഈ തുക ഉപഭോക്താവിന്റെ ചാർജുകളിൽ ഉൾപ്പെടുത്തിയേക്കാം.
ഉദാഹരണത്തിന്, നിങ്ങൾ എസ് ബി ഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എച്ഡിഎഫ്സി ബാങ്കിന്റെ എ ടി എമ്മിൽ നിന്ന് പണം പിൻവലിച്ചാൽ, എസ് ബി ഐ എച്ഡിഎഫ്സിയ്ക്ക് ഒരു നിശ്ചിത ഫീസ് നൽകണം. ഈ തുക പലപ്പോഴും ഉപഭോക്താവിൽ നിന്ന് ഈടാക്കപ്പെടും.
എത്ര രൂപയാണ് വർദ്ധിച്ച ഫീസ്?
പണം പിൻവലിക്കുന്ന ഇടപാടുകൾ - നിലവിലെ ₹17ൽ നിന്ന് ₹19 ആയി
ബാലൻസ് എൻക്വയറി മുതലായവ- നിലവിലെ ₹6ൽ നിന്ന് ₹7 ആയി
എ ടി എം ഇടപാടുകൾക്ക് നിലവിലുള്ള സൗജന്യ പരിധി
*മെട്രോ നഗരങ്ങളിൽ - മറ്റു ബാങ്കുകളുടെ എ ടി എമ്മുകളിൽ പ്രതിമാസം 5 സൗജന്യ ഇടപാടുകൾ
*നോൺ-മെട്രോ നഗരങ്ങളിൽ - 3 സൗജന്യ ഇടപാടുകൾ മാത്രം. ഈ പരിധി കഴിഞ്ഞാൽ വർദ്ധിച്ച ഫീസ് പ്രാബല്യത്തിൽ വരും.

ഫീസ് വർദ്ധനവിന്റെ കാരണം എന്ത്?
പ്രൈവറ്റ്-ലേബൽ എ ടി എം ഓപ്പറേറ്റർമാർ നിലവിലുള്ള ചാർജ് ഘടനയിൽ നഷ്ടത്തിൽ ആണെന്ന് എൻ പി സി ഐയോട് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ആർ ബി ഐ ഇടനില ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
വ്യക്തിപരമായ ബാങ്കിംഗ് ചെലവുകൾ വർദ്ധിക്കുമെന്നതിനാൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്. മറ്റു ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുന്നതിനു മുൻപ്, നിങ്ങളുടെ സൗജന്യ പരിധി അവസാനിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുക.
ആകെ ചുരുക്കം:
*എ ടി എം ഇടനില ഫീസ് വർദ്ധിച്ചു - പണം പിൻവലിക്കുമ്പോൾ അധിക ചാർജ് നൽകേണ്ടിവരും
*പണം പിൻവലിക്കൽ ഇടപാടുകൾക്ക് ₹2 കൂടി, ബാലൻസ് ചെക് ചെയ്യുന്നതും മറ്റുമായ ഇടപാടുകൾക്ക് ₹1 കൂടി
*സൗജന്യ എ ടി എം ഇടപാട് പരിധി കഴിഞ്ഞാൽ അധിക ചാർജ് ബാധകമാകും
*പുതിയ വ്യവസ്ഥകൾ 2025 മേയ് 1 മുതൽ പ്രാബല്യത്തിൽ
ഇനി മുതൽ എ.ടി.എമ്മുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കരുതലോടെ ഇടപാടുകൾ നടത്തുക!
അതേസമയം, എ.ടി.എം തട്ടിപ്പുകൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്കിമ്മിങ്, ഷിമ്മിങ്, ഫിഷിങ്ങ്, വിഷിങ്ങ്, ടാപ്പിങ് തുടങ്ങിയ തന്ത്രങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ചോർത്തുന്നു. സുരക്ഷിതമായി എ.ടി.എം ഉപയോഗിക്കാൻ, അപ്രതീക്ഷിതമായ ഫോൺ കോളുകൾ, എസ് എം എസ് ഇമെയിലുകൾ എന്നിവയിൽ പെട്ട് ബേങ്ക് വിവരങ്ങൾ പങ്കിടാതിരിക്കുക. പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ കൈ കൊണ്ട് മറയ്ക്കുക, സംശയാസ്പദമായ എ.ടി.എം-കൾ ഒഴിവാക്കുക, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ നിരന്തരം പരിശോധിക്കുക. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് നിങ്ങളുടെ പണം സുരക്ഷിതമാക്കൂ!
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications