2025-ലെ അഞ്ചാമത്തെ ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) നിർണ്ണായക യോഗം ഇന്ന് സമാപിച്ചു. പ്രതീക്ഷിച്ചതുപോലെ, റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.50%-ൽ തന്നെ തുടരുമെന്ന് ആർബിഐ പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് നിലനിർത്തുന്നത്. സെപ്റ്റംബർ 29-ന് ആരംഭിച്ച മൂന്ന് ദിവസത്തെ യോഗത്തിനൊടുവിലാണ് ഈ സുപ്രധാന തീരുമാനം. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഏകകണ്ഠമായാണ് നിരക്കുകൾ മാറ്റേണ്ടതില്ല എന്ന തീരുമാനമെടുത്തത്.
മോണിറ്ററി പോളിസിയുടെ തീരുമാനം
നാലാമത്തെ എംപിസി യോഗം ഓഗസ്റ്റിൽ ചേർന്നപ്പോഴും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. ഈ ഉത്സവ സീസണിലും പലിശ നിരക്കിൽ മാറ്റം വരില്ലെന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചത്. എങ്കിലും, യുഎസിന്റെ താരിഫ് സമ്മർദ്ദങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ചില വിദഗ്ധർ റിപ്പോ നിരക്കിൽ മാറ്റം വന്നേക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ പണപ്പെരുപ്പത്തെ നിയന്ത്രിച്ചു നിർത്താനും, അതോടൊപ്പം വായ്പയുടെ തിരിച്ചടവിലും നിക്ഷേപങ്ങളുടെ വരുമാനത്തിലും സ്ഥിരത നിലനിർത്താനും സഹായിക്കും. സത്യത്തിൽ ഈ ഉത്സവ സീസണിൽ പലിശ നിരക്ക് കുറക്കുന്നില്ലെന്ന വാർത്ത സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാവുന്നു. ഭവന വായ്പ എടുത്തവർക്കും, സ്ഥിര നിക്ഷേപങ്ങൾ ഉള്ളവർക്കും ഇത് നേട്ടം നൽകുന്നുണ്ടോ? അറിയാം;

റിപ്പോ നിരക്കും ഭവന വായ്പയും
ആർബിഐ റിപ്പോ നിരക്ക് നിലനിർത്താൻ എടുത്ത തീരുമാനം, ഭവന വായ്പക്കാർക്ക് ഏറെ ആശ്വാസം നൽകുന്നു. നിരക്കുകൾ വർദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ഇഎംഐ തുകയും വർദ്ധിക്കില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇന്നത്തെ ഭവന വായ്പകളിൽ ഭൂരിഭാഗവും റിപ്പോ നിരക്ക് പോലുള്ള മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ചവയാണ്. അതിനാൽ നിരക്കുകൾ സ്ഥിരമായി നിലനിർത്തുന്നതിലൂടെ നിലവിലെ വായ്പകളുടെ ഇഎംഐകൾ വർധിക്കില്ലെന്ന് ആർബിഐ ഉറപ്പാക്കുന്നു.
പുതിയ വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്കും ഇത് സുവർണ്ണാവസരമാണ്. കാരണം കുറഞ്ഞ പലിശ നിരക്കിൽ വായ്പ ഉറപ്പാക്കാം. ബേസ് റേറ്റ് (Base Rate) അല്ലെങ്കിൽ എംസിഎൽആർ (MCLR) പോലുള്ള പഴയ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച വായ്പകളുള്ളവർക്ക്, നിലവിലെ വായ്പാ കരാർ പുനഃപരിശോധിക്കാനും ഇത് നല്ല സമയമാണ്.
ആർബിഐ സാധാരണയായി ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വൈമാസ യോഗങ്ങൾ നടത്തുന്നു. ഇത് അഞ്ചാമത്തെ പണനയ യോഗമാണ് അവസാനിച്ചത്.
സ്ഥിര നിക്ഷേപത്തിന് ആശ്വാസമുണ്ടോ?
ഈ വർഷത്തിൽ ആദ്യത്തെ മൂന്ന് മോണിറ്ററി പോളിസി കമ്മറ്റിയിലുമായി മൊത്തം 100 ബേസിസ് പോയിൻ്റുകളാണ് വെട്ടിക്കുറച്ചതോടെ ഇതോടെ തന്നെ മിക്ക ബാങ്കുകളും അവരുടെ എഫ്ഡി നിരക്കുകൾ കുറച്ചിട്ടുണ്ട്. സ്വാഭാവികമായും ഇപ്പോൾ പലിശ നിരക്കിൽ മാറ്റമില്ലാത്തതിനാൽ സ്ഥിര നിക്ഷേപ പലിശ നിരക്കിലും വർദ്ധനവുണ്ടാവില്ല. ഇത് നിക്ഷേപകർക്ക് കാര്യമായ നേട്ടം നൽകുന്നില്ല.
നിലവിൽ ചെറുകിട ധനകാര്യ ബാങ്കുകളാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ഉറപ്പാക്കുന്നത്. എസ്ബിഐ ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകളെല്ലാം പലിശ നിരക്ക് കുറച്ചു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
