കറന്റ് അക്കൗണ്ടുകൾ തുറക്കുമ്പോൾ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സിറ്റി ബാങ്കിന് 4 കോടി രൂപ പിഴ ചുമത്തി. റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്ന ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ആണ് ബാങ്കിന് പിഴ ചുമത്തിയത്.
നിർദ്ദേശങ്ങൾ പാലിച്ചില്ല
മറ്റ് ബാങ്കുകളിൽ എടുത്തിട്ടുള്ള വായ്പകളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക, വായ്പക്കാർക്ക് ഫണ്ട് ഇതര അടിസ്ഥാന സൗകര്യങ്ങൾ നൽകുക. CRILC ഡാറ്റാബേസിൽ ലഭ്യമായ ഡാറ്റ പരിശോധിച്ചുറപ്പിക്കുകയും കറന്റ് അക്കൗണ്ടുകൾ തുറക്കുന്ന സമയത്ത് വായ്പ നൽകുന്ന ബാങ്കുകളിൽ നിന്ന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടുകയും ചെയ്യുക,
റിസ്ക് അസസ്മെന്റ് കണ്ടെത്തലുകൾക്ക് അനുസൃതമായി റിപ്പോട്ട് സമർപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് യുഎസ് ആസ്ഥാനമായുള്ള ഈ വിദേശ ബാങ്കിന് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്.
കാരണം കാണിക്കൽ നോട്ടീസ്
2017 മാർച്ച് 31 വരെയും 2018 മാർച്ച് 31 ലെ വരെയും കണക്കുപ്രകാരം ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയും സെൻട്രൽ ബാങ്ക് നിയമപരമായ പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട റിസ്ക് അസസ്മെന്റ് റിപ്പോർട്ടുകളും (ആർആർ) റിസർവ് ബാങ്ക് വെളിപ്പെടുത്തി. നിർദ്ദേശങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് റിസർവ് ബാങ്ക് നൽകിയിരുന്നു.
പരിശോധനകൾ
നോട്ടീസിന് ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിംഗിലും അധിക റിപ്പോർട്ട് സമർപ്പിക്കലുകളുടെ പരിശോധനയും കഴിഞ്ഞതിന് ശേഷമാണ് റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന കുറ്റത്തിന് പിഴ ചുമത്തിയത്. ഈ നടപടി റെഗുലേറ്ററി നിർദ്ദേശങ്ങളിലെ അപാകതകളെ അടിസ്ഥാനമാക്കിയുള്ളതാണ്, ബാങ്ക് ഉപഭോക്താക്കളുമായി നൽകിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിനെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് റിസവർവ് ബാങ്ക് വ്യക്തമാക്കി.
പിഴ ലഭിച്ച മറ്റ് ബാങ്കുകൾ
ബാങ്ക് ഓഫ് ഇന്ത്യ, കർണാടക ബാങ്ക്, സരസ്വത് സഹകരണ ബാങ്ക് എന്നീ മൂന്ന് ബാങ്കുകൾക്ക് വ്യാഴാഴ്ച റിസർവ് ബാങ്ക് 6.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 5 കോടി രൂപയും കർണാടക ബാങ്കിനും സരസ്വത് സഹകരണ ബാങ്കിനും യഥാക്രമം 1.2 കോടി രൂപയും 30 ലക്ഷം രൂപയും പിഴ ചുമത്തി. ആസ്തി വർഗ്ഗീകരണം, വ്യതിചലനം, കറന്റ് അക്കൗണ്ടുകൾ തുറക്കൽ എന്നിവ സംബന്ധിച്ച ചില വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് അറിയിച്ചു. അസറ്റ് വർഗ്ഗീകരണം, വ്യതിചലനം, പ്രൊവിഷനിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കർണാടക ബാങ്കിന് പിഴ ചുമത്തിയത്. അതേസമയം, സരസ്വത് സഹകരണ ബാങ്ക് ആസ്തി വർഗ്ഗീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
