A Oneindia Venture

ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടും, പുതിയ നീക്കവുമായി ആർബിഐ, ഫോൺ നഷ്ടപ്പെട്ടാലും പേടി വേണ്ട

മനുഷ്യൻ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഡിജിറ്റൽ തട്ടിപ്പുകളാണ്. കോടികണക്കിന് രൂപയാണ് ഡിജിറ്റൽ തട്ടിപ്പുകളിലൂടെ കുറ്റവാളികൾ കൈക്കലാക്കുന്നത്. കൃത്യമായി ഇവരെ പിടികൂടുക എന്നതും വലിയ വെല്ലുവിളിയാണ്. രാജ്യത്തെ ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി പുതിയ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് ജിറ്റൽ പണമിടപാടുകൾക്ക് ഇരട്ട സുരക്ഷാ കവചം ഒരുക്കാൻ പദ്ധതികൾ ആർബിഐ തുടങ്ങിക്കഴിഞ്ഞു.

പുതിയ തീരുമാനം

എസ്.എം.എസ്. വഴി ലഭിക്കുന്ന ഒ.ടി.പി. മാത്രമാണ് നിലവിൽ പണമിടപാടുകൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ, സിം സ്വാപ്പ് തട്ടിപ്പുകൾ പോലുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ സുരക്ഷാ സംവിധാനം 100 ശതമാനവും സുരക്ഷിതമല്ലെന്നാണ് ആർബിഐ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഓൺലൈൻ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് നിലവിലെ ഒറ്റത്തവണ പാസ്‌വേഡിന് (OTP) പുറമെ ഡൈനാമിക് ടു-ഫാക്ടർ ഓഥൻ്റിക്കേഷൻ (Dynamic 2-factor authentication) എന്ന അധിക സുരക്ഷാ പ്രോട്ടോക്കോൾ കൂടി നിർബന്ധമാക്കാനാണ് കേന്ദ്ര ബാങ്കിൻ്റെ തീരുമാനം.

ഡിജിറ്റൽ തട്ടിപ്പുകളും മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളും പൂർണ്ണമായും തടയാൻ ടു-ഫാക്ടർ ഓഥൻ്റിക്കേഷൻ വഴി സാധിക്കുമെന്നാണ് കരുതുന്നത്. ഇരട്ട സുരക്ഷ ഉറപ്പാക്കുന്നതോടെ ഡിജിറ്റൽ ലോകം കൂടുതൽ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തൽ. ഈ പുതിയ സുരക്ഷാ സംവിധാനം 2026 ഏപ്രിൽ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

ഇരട്ടപ്പൂട്ടിട്ട് പൂട്ടും, ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയാൻ പുതിയ മാർഗവുമായി ആർബിഐ

ടു-ഫാക്ടർ ഓതന്റിക്കേഷൻ എന്താണ്..?

ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) എന്നത് ഒരു ഇലക്ട്രോണിക് ഉപയോക്തൃ അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിനായി രണ്ട് വ്യത്യസ്ത തെളിവുകൾ (ഘടകങ്ങൾ) ആവശ്യമായ ഒരു സുരക്ഷാ രീതിയാണ്, ഇത് പാസ്‌വേഡുകൾക്ക് പുറമെ ഫിംഗർപ്രിന്റ് സ്കാൻ അല്ലെങ്കിൽ ഒരു മൊബൈൽ ഫോണിലേക്കുള്ള കോഡ് പോലുള്ള അധിക ഘടകങ്ങൾ ആവശ്യമായി വരുന്നു.

പുതിയ ആർ.ബി.ഐ. നിയമമനുസരിച്ച്, ഒ.ടി.പി. നൽകിയ ശേഷം പണം കൈമാറ്റം ചെയ്യണമെങ്കിൽ, ഉപയോക്താവ് തൻ്റെ ഫോണിൻ്റെ പാസ്‌വേഡ്, അല്ലെങ്കിൽ ബയോമെട്രിക്സ് (Biometrics - വിരലടയാളം അല്ലെങ്കിൽ മുഖം സ്കാൻ ചെയ്യൽ) എന്നിവയിൽ ഒന്ന് കൂടി നൽകേണ്ടി വരും.

ഉപയോക്താക്കൾക്ക് ആശ്വാസം

ടു-ഫാക്ടർ ഓതന്റിക്കേഷൻ നിലവിൽ വരുന്നതോടെ സിം കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പ്, ഫോൺ മോഷണം പോകൽ തുടങ്ങിയ കാര്യങ്ങൾ സംഭവിച്ചാൽ പോലും
തട്ടിപ്പുകാർക്ക് പണമിടപാട് പൂർത്തിയാക്കാൻ സാധിക്കില്ല. ഇടപാട് നടത്തുന്ന ഉപയോക്താവിൻ്റെ ശാരീരിക സാന്നിദ്ധ്യം അഥവാ വിരലടയാളമോ മുഖമോ നിർബന്ധമാകുന്നതോടെ തട്ടിപ്പിനുള്ള സാധ്യത ഇല്ലാതാകുന്നു. സാമ്പത്തിക ഇടപാടുകൾക്കുള്ള സുരക്ഷ കൂടുതൽ ശക്തമാകുന്നതോടെ ഡിജിറ്റൽ തട്ടിപ്പുകൾ തടയാം എന്നാണ് ആർബിഐ കണക്ക് കൂട്ടുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X