2025ലെ നാലാമത്തെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ആഗസ്റ്റ് 4 തിങ്കളാഴ്ച ആരംഭിച്ചു. ആറ് അംഗ എംപിസി ഇത്തവണയും റിപ്പോ നിരക്ക് കുറയ്ക്കുമോ? അതോ ഇത്തവണ നിലവിലെ നിരക്കിൽ തന്നെ തുടരാൻ തീരുമാനിക്കുമോ? ഇത്തവണത്തെ പണനയം ഏറെ ആകാംഷയോടെയാണ് ആളുകൾ കാത്തിരിക്കുന്നത്. നാളെ ആഗസ്റ്റ് 6 ബുധനാഴ്ച രാവിലെ 10 മണിക്കാണ് എംപിസി തീരുമാനം പ്രഖ്യാപിക്കുന്നത്.
തുടർച്ചയായ മൂന്ന് റിപ്പോ നിരക്ക് കുറച്ചതോടെ ഭവന വായ്പക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം സുരക്ഷിതമാണ് എന്നായിരുന്നു കഴിഞ്ഞ പണനയത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞിരുന്നത്. പണപ്പെരുപ്പം, ഇന്ത്യയുടെ ജിഡിപി വളർച്ച എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് നാളെ സുപ്രധാന പ്രഖ്യാപനം നടക്കുന്നത്.
നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% ഇറക്കുമതിതീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം പുതിയ വ്യാപാര സംഘർഷങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. പക്ഷേ ഈ കാരണത്താൽ റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന് വിവിധ സാമ്പത്തിക വിദഗ്ധർ പറയുന്നു.
100 ബേസിസ് പോയിൻ്റ് കുറച്ചു
2025-ൽ നടന്ന മൂന്ന് എംപിസി യോഗത്തിലൂടെ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റുകൾ (1%) കുറച്ചു. റിപ്പോ നിരക്ക് ഫെബ്രുവരിയിൽ 6.5% ആയിരുന്നെങ്കിൽ ജൂണിൽ 5.5% ആയി കുറച്ചു, ജൂണിൽ 50 ബേസിസ് പോയിന്റ് ഒറ്റയടിക്ക് കുറച്ചിരുന്നു. ഇത്തവണ അപ്രതീക്ഷിതമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.

ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുമോ?
ആർബിഐ ഇതിനകം തന്നെ തുടർച്ചയായ മൂന്ന് തവണ നിരക്ക് കുറച്ചതിനാൽ ഇത്തവണ പലിശ നിരക്ക് കുറക്കാൻ സാധ്യതയില്ല. നിലവിൽ പലിശ നിരക്ക് തന്നെ തുടരാനാണ് സാധ്യത. പതിനൊന്ന് മാസമായി സ്ഥിരമായ നിരക്ക് നിലനിർത്തിയ ശേഷമായിരുന്നു 2025ൽ കഴിഞ്ഞ മൂന്ന് പോളിസി മീറ്റിംഗുകളിലായി റിപ്പോ നിരക്ക് കുറച്ചത്. ഒരുപക്ഷേ ഇത്തവണ പലിശ നിരക്ക് കുറച്ചാൽ 5.25 ശതമാനമാവും.
ആർബിഐ ഇത്തവണ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്നാണ് പല വിദ്ഗധരും പറയുന്നതെങ്കിലും മറ്റും ചിലർ 25 ബേസിസ് പോയിന്റ് നിരക്ക് കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തെ ഭവന വായ്പാ നിരക്കുകൾ കുറയാൻ കാരണമാവും. നാളെ ഫലം പ്രഖ്യാപിക്കുമ്പോൾ മാറ്റം അറിയാം.
എംപിസി മീറ്റ് എവിടെ കാണാം?
എംപിസി യോഗത്തിൻ്റെ ഫലം റിസർവ് ബാങ്കിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. നാളെ ഓഗസ്റ്റ് 6ന് രാവിലെ 10 മണിക്ക് ലൈവ് സ്ട്രീമിംഗ് ആരംഭിക്കും. എംപിസി മീറ്റിംഗിന്റെ ഫലത്തെ തുടർന്ന് ഒരു പത്രസമ്മേളനവും നടക്കും. മാത്രമല്ല പ്രസ് ഇൻഫർമേഷൻ ബ്യൂറോ അവരുടെ വെബ്‌സൈറ്റുകളിലും ആർബിഐ പണനയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications