കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ ധനനയ സമിതി യോഗം പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തേണ്ടതിന്റെ സമ്മര്‍ദവും പണപ്പെരുപ്പവും സമതുലിതാവസ്ഥ
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ ധനനയ സമിതി യോഗം പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തേണ്ടതിന്റെ സമ്മര്‍ദവും പണപ്പെരുപ്പവും സമതുലിതാവസ്ഥയിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് റിസര്‍വ് ബാങ്ക് ഉള്ളത്.

റിപ്പോ നിരക്ക് 4 ശതമാനമയും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. ബാങ്കുകള്‍ക്ക് ആര്‍ബിഐ ഹ്രസ്വകാല വായ്പകള്‍ നല്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.
ആര്‍ബിഐയുടെ ധനനയ സമിതി ജിഡിപി പ്രവചനം പുതുക്കിയെന്നും റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെളിപ്പെടുത്തി. നടപ്പിലുള്ള സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനമായിരിക്കും ജിഡിപി പ്രവചനം. 10.5 ശതമാനയിരുന്നതില് നിന്നും 1 ശതമാനത്തിന്റെ അഥവാ 100 ബേസിസ് പോയിന്റുകളുടെ കിഴിവാണ് ആര്‍ബിഐ ജിഡിപി പ്രവചനത്തില്‍ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായി കുറഞ്ഞതിനെ തുടര്‍ന്നാണിത്.
| കാലയളവ് | പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച |
| ഏപ്രില്‍ - ജൂണ്‍ | 18.5% |
| ജൂലൈ സെപ്തംബര്‍ | 7.9% |
| ഒക്ടോബര്‍ ഡിസംബര്‍ | 7.2% |
| ജനുവരി - മാര്‍ച്ച് | 6.6% |
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന പ്രവചനവും, കാര്‍ഷിക മേഖല പൂര്വസ്ഥിതിയിലാകുന്നതും, ബിസിനസുകള്‍ കോവിഡ് പ്രതിരോധം സാധ്യമാകുന്ന രീതിയിലുള്ള പ്രവര്‍ത്തന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും, ആഗോളതലത്തില്‍ സാമ്പത്തിക മേഖല ഉണര്‍വിലേക്ക് വരുന്നതും രണ്ടാം കോവിഡ് വ്യാപനത്തിന് ശമനമായത് മുതല്‍ ആഭ്യന്തര സാമ്പത്തിക മേഖലയും ശക്തിപ്രാപിക്കുമെന്നുള്ള പ്രതീക്ഷയ്ക്ക് കാരണങ്ങളാകുന്നു.
2 ശതമനം മുതല്‍ 6 ശതമാനം വരെയുള്ള നിരക്കില്‍ പണപ്പെരുപ്പം നിലനിര്‍ത്തണമെന്നും ധനനയ സമിതി തീരുമാനിച്ചു. ഉപഭോക്തൃ വില സൂചിക ഏപ്രില്‍ മാസത്തില്‍ 4.2 ശതമാനമെന്ന നിരക്കിലേക്ക് കുറഞ്ഞിരുന്നു. മാര്‍ച്ച് മാസത്തില്‍ ഇത് 5.52 ശതമാനമായിരുന്നു.
| കാലയളവ് | പ്രതീക്ഷിക്കുന്ന ഉപഭോക്തൃ വില സൂചിക |
| ഏപ്രില്‍ - ജൂണ്‍ | 5.2 |
| ജൂലൈ സെപ്തംബര്‍ | 5.4 |
| ഒക്ടോബര്‍ ഡിസംബര്‍ | 4.7 |
| ജനുവരി - മാര്‍ച്ച് | 5.3 |
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
