2024 ഡിസംബർ 4ന് ആരംഭിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസിയിലെ സുപ്രധാന തീരുമാനങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്. തുടർച്ചയായി പതിനൊന്നാം തവണയും പോളിസി റിപ്പോ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്ന് തീരുമാനിച്ചു. അതായത് 6.50% എന്ന നിരക്കിൽ തന്നെ റിപ്പോ നിരക്ക് തുടരും.
ഒപ്പം സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) നിരക്കിൽ മാറ്റമുണ്ടാവില്ല. അത് 6.25% എന്ന നിരക്കിൽ തുടരും. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എം.എസ്.എഫ്) നിരക്ക്, ബാങ്ക് നിരക്ക് എന്നിവ 6.75 ശതമാനമായിരിക്കും. ഈ നിരക്കുകൾ തീരുമാനിച്ചതിനു പിന്നിൽ മാർക്കറ്റിന്റെ സ്വഭാവവും സാമ്പത്തിക വിദഗ്ധരുടെയും പ്രതീക്ഷകൾക്കും അനുസൃതമായാണ്. ഡിസംബർ 4ന് ആരംഭിച്ച മോണിറ്ററി പോളിസി മീറ്റിംഗ് ഇന്ന് അവസാനിക്കും.
ഇന്ന് നടന്ന യോഗത്തിൽ ശ്രദ്ധേയമായത് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്റെ പ്രസംഗമായിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ കുറിച്ചും മോണിറ്ററി പോളിസിയെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഒരു മോണിറ്ററി പോളിസി സുപ്രധാനമാണ്. കാരണം, അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. അതിനാൽ ആർബിഐ 'നിഷ്‌പക്ഷ' മോണിറ്ററി പോളിസി നിലപാട് തുടരും എന്നാണ് പറയുന്നത്.

മാത്രമല്ല മാർക്കറ്റ് വിലയിൽ സ്ഥിരത ഉണ്ടായിരിക്കണമെന്നും ഒപ്പം വളർച്ചയും പ്രധാനമാണെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ഉയർന്ന പണപ്പെരുപ്പത്തിൻ്റെയും ദുർബലമായ ജിഡിപി വളർച്ചാ കണക്കുകളുടെയും ആശങ്കകൾക്കിടയിലാണ് ഈ മോണിറ്ററി പോളിസി പ്രഖ്യാപനം നടന്നത്. ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) പണപ്പെരുപ്പം +/- 2 ശതമാനത്തിനുള്ളിൽ 4 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുകയാണ് ആർ.ബി.ഐയുടെ ഈ നയ തീരുമാനങ്ങളിലൂടെ.
2022 മെയ് മുതൽ പ്രധാന നിരക്ക് 250 ബി.പി.എസ് എന്ന നിലയിലേക്ക് ഉയർത്തിയതിന് ശേഷം ഫെബ്രുവരി 2023 മുതൽ ആർ.ബി.ഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിൻ്റെ ഫലമായി വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ പണപ്പെരുപ്പം രൂക്ഷമായി. നിലവിൽ, റഷ്യയിലും മിഡിൽ ഈസ്റ്റിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുകയാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൻ ഇത് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിൻ്റെ സെൻട്രൽ ബാങ്കിലെ അവസാന നയമാണിത്. ഇദ്ദേഹത്തിന്റെ ആറ് വർഷത്തെ കാലാവധി 2024 ഡിസംബർ 10-ന് അവസാനിക്കും. ശക്തികാന്ത ദാസ് 2018 ഡിസംബർ 11നാണ് ആർ.ബി.ഐ ഗവർണറായി ചുമതലയേറ്റത്. ഈ ആറ് വർഷത്തെ പ്രവർത്തിനു ശേഷം സർക്കാർ അദ്ദേഹത്തിൻ്റെ കാലാവധി നീട്ടുമോ ഇല്ലയോ എന്നത് കണ്ടറിയണം. ഒരുപക്ഷേ അദ്ദേഹത്തിന്റെ കാലാവധി നീട്ടിയാൽ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ആർ.ബി.ഐ ഗവർണർ എന്ന ഖ്യാതിയും ശക്തികാന്ത ദാസിന് ലഭിക്കും.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications