2020 ലെ COVID-19 മഹാമാരിക്ക് ശേഷമുള്ള ഏറ്റവും മോശം ഓഹരി വിപണി തകർച്ചയായിരുന്നു ഇന്നലെ സംഭവിച്ചത്. എന്നിട്ടു പോലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രിൽ 9 ബുധനാഴ്ച റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്ന് ആർബിഐ മോണിറ്ററി പോളിസി പോൾ സൂചിപ്പിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിദഗ്ദർക്ക് സംശയമുണ്ടെന്ന് ഇതിലൂടെ വ്യക്തമാവുന്നു.
ഗുഡ് റിട്ടേൺസ് നടത്തിയ വോട്ടെടുപ്പിലൂടെ മൊത്തം 33 സാമ്പത്തിക വിദഗ്ദരിൽ 29 പേരും ആർബിഐ പ്രധാന പലിശ നിരക്കുകളിൽ 25 ബേസിസ് പോയിന്റ് കുറവ് വരുത്തുമെന്നാണ് പ്രവചിച്ചത്. ഇത് സത്യമാവുമോ? ഓരോ വിദഗ്ദരുടെയും അഭിപ്രായം നോക്കാം;
"2026 സാമ്പത്തിക വർഷത്തിൽ 6.5% എന്ന അടിസ്ഥാന ജിഡിപി വളർച്ചാ പ്രവചനം നിലനിർത്തുന്നു. അതിൻ്റെ ഭാഗമായി 2026 സാമ്പത്തിക വർഷത്തിൽ സിപിഐ പണപ്പെരുപ്പം ശരാശരി 4.2% കുറയുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിൽ, ഏപ്രിൽ 9 ന് എംപിസി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ഐ.സി.ആർ.എയിലെ ചീഫ് ഇക്കണോമിസ്റ്റ്, ഹെഡ് - റിസർച്ച് & ഔട്ട്റീച്ച് അദിതി നയർ.
ക്യാപിറ്റൽ ഇക്കണോമിക്സിലെ ഡെപ്യൂട്ടി ചീഫ് എമർജിംഗ് മാർക്കറ്റ് ഇക്കണോമിസ്റ്റായ ഷിലാൻ ഷാ പറഞ്ഞു, "സിപിഐ പണപ്പെരുപ്പത്തിലെ കുത്തനെയുള്ള ഇടിവ്, നാളെ നടക്കാനിരിക്കുന്ന എംപിസി യോഗത്തിന്റെ സമാപനത്തിൽ റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു." ബുധനാഴ്ചയും 25 ബേസിസ് പോയിന്റ് കുറവ് വരുത്തുമെന്ന് ഷാ പ്രവചിക്കുന്നു.
സർവേയിലെ ഭൂരിഭാഗം സാമ്പത്തിക വിദഗ്ദരും പണനയ നിലപാടിലെ മാറ്റങ്ങൾ പ്രവചിക്കുന്നു. എന്നിരുന്നാലും, 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കുന്നതിനൊപ്പം, ആർബിഐ അതിന്റെ നിലപാടിൽ മാറ്റങ്ങൾ വരുത്തില്ലെന്ന് ഒരു വിദഗ്ദൻ വിശ്വസിക്കുന്നു.
"വരാനിരിക്കുന്ന എംപിസി യോഗത്തിൽ പോളിസി നിരക്കിൽ 25 ബേസിസ് പോയിൻ്റ് കുറവ് പ്രതീക്ഷിക്കുന്നു. കൂടാതെ, നിലപാടിൽ മാറ്റങ്ങളൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. എസ്‌ബിഎം ബാങ്ക് ഇന്ത്യയുടെ ട്രഷറി മേധാവി മന്ദർ പിറ്റാലെ പറഞ്ഞു.
മറുവശത്ത്, പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ടിലെ സ്ഥിര വരുമാന മേധാവി പുനീത് പാൽ പറയുന്നത് "നടക്കാനിരിക്കുന്ന എംപിസി മീറ്റിംഗിനെ ബോണ്ട് മാർക്കറ്റുകൾ തള്ളിക്കളയുന്നു, കൂടാതെ ആഗോള അനിശ്ചിതത്വം വർദ്ധിച്ചുവരുന്ന സമയത്ത് ഞങ്ങൾ മേണിറ്ററി പിന്തുണയും പ്രതീക്ഷിക്കുന്നു."

2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ റിപ്പോ നിരക്ക് ലക്ഷ്യം 6% മുതൽ 5.75% വരെയാണ്. വോട്ടെടുപ്പ് പ്രകാരം ജൂണിലെ നയത്തിൽ 25 ബേസിസ് പോയിന്റ് കൂടി കുറയ്ക്കുമെന്ന് ചിലർ പ്രവചിക്കുന്നു.
25 ബേസിസ് പോയിന്റ് കുറയുമോ?
"വളർച്ചാ നിരക്കിലെ പണപ്പെരുപ്പ മാറ്റങ്ങളെ അടിസ്ഥാനമാക്കി, 2025 ജൂൺ അല്ലെങ്കിൽ ഓഗസ്റ്റിൽ നടക്കുന്ന നയ അവലോകനത്തിൽ 25 ബേസിസ് പോയിന്റുകളുടെ അന്തിമ നിരക്ക് കുറവ് വരാൻ സാധ്യതയുണ്ട്," അദിതി പറഞ്ഞു.
2025-26 സാമ്പത്തിക വർഷം മുഴുവൻ റിപ്പോ നിരക്ക് 5.5% നിരക്കിൽ കാണാൻ സാധിക്കും. "റിപ്പോ നിരക്ക് 5.50% ആയി കുറയുമെന്ന ഞങ്ങളുടെ ദീർഘകാല പ്രവചനത്തിൽ ഉറച്ചു നിൽക്കുന്നു." ഷിലാൻ ഷാ പറഞ്ഞു.
പണപ്പെരുപ്പം
"2026 സാമ്പത്തിക വർഷത്തിലെ ശരാശരി സിപിഐ പണപ്പെരുപ്പം 4% എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പലിശ നിരക്ക് കുറയ്ക്കൽ ആരംഭിക്കുന്നതിനാൽ ബാങ്കിംഗ് മേഖലയിലെ ആസ്തികളിലും ബാധ്യതകളിലും നയ നിരക്ക് നടപടികൾ ഫലപ്രദമായി കൈമാറുന്നതിന് മുന്നേ ബാങ്കിംഗ് സംവിധാനത്തിൽ മതിയായ പണലഭ്യത ഉറപ്പാക്കേണ്ടത് റെഗുലേറ്ററുടെ ഉത്തരവാദിത്തമാണ്," പിറ്റാലെ പറഞ്ഞു.
ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധയായ ദിപൻവിത മജുംദാർ പറഞ്ഞത് 2025 ഏപ്രിലിൽ പണപ്പെരുപ്പത്തിൽ മാറ്റം വരുമെന്നാണ്. "2025 മാർച്ചിൽ സിപിഐ പണപ്പെരുപ്പം ഏകദേശം 3.6 ശതമാനമാണ്. 2025 സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പം 4.6% ആയി കണക്കാക്കപ്പെടുന്നു. ഇത് ആർബിഐയുടെ ലക്ഷ്യമായ 4.8% നേക്കാൾ കുറവാണ്." 2026 സാമ്പത്തിക വർഷത്തിലും ഇന്ത്യയുടെ പണപ്പെരുപ്പം മുന്നോട്ട് പോകുന്നതിൽ വലിയ അപകടസാധ്യതയൊന്നും ഇല്ലെന്ന് ദിപൻവിത പറഞ്ഞു.
"ഭക്ഷ്യവസ്തുക്കളുടെ വിലയിലെ മാറ്റങ്ങൾ ഇന്ത്യയിലെ പണപ്പെരുപ്പം ജനുവരി 25 മുതൽ വലിയ തോതിൽ കുറഞ്ഞതായി കണക്കാക്കുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള പണപ്പെരുപ്പ വ്യത്യാസം ~200 ബേസിസ് പോയിന്റ് ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. താരിഫ് സംബന്ധമായ പ്രശ്നങ്ങൾ കാരണം യുഎസിലെ പണപ്പെരുപ്പം അൽപ്പം സ്ഥിരത കാണിക്കാൻ സാധ്യതയുണ്ട്." ദിപൻവിത വിശദീകരിച്ചു.
ബാങ്ക് ഓഫ് ബറോഡ 2026 സാമ്പത്തിക വർഷത്തിൽ 25 ബേസിസ് പോയിന്റ് കുറവ് പ്രതീക്ഷിക്കുന്നു. "ദീർഘകാല ശരാശരിയുമായി താരതമ്യം ചെയ്താൽ, പോളിസി നിരക്ക് വ്യത്യാസം വളരെ കുറവാണ്. സമീപകാലത്ത് ഉയർന്ന ഫെഡ് റിസർവിൻ്റെ വ്യാഖ്യാനങ്ങളും ഗണ്യമായി മോശമായവയാണ്. കർശനമായ താരിഫ് മാനദണ്ഡങ്ങളും പണപ്പെരുപ്പ കുതിക്കാൻ കാരണമാവും. ഫെഡ് പ്രൊജക്ഷനുകൾ ഈ വർഷം 25 ബേസിസ് പോയിന്റ് വീതം രണ്ട് നിരക്ക് കുറവുകൾ വരുത്തിയിട്ടുണ്ട്. ആർബിഐയിൽ നിന്ന് ~50 ബേസിസ് പോയിന്റ് കൂടി കുറയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." ദിപൻവിത കൂട്ടിച്ചേർത്തു.
താരിഫ് നയങ്ങളിൽ ഉറച്ചു നിൽക്കുന്ന ട്രംപ്..
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ആഗോള സാമ്പത്തിക വിപണികൾ തകർന്നു. ട്രംപിൻ്റെ താരിഫ് നയങ്ങൾ വിപണിയെ തകർത്തിട്ടും അദ്ദേഹം തൻ്റെ തീരുമാനങ്ങളിൽ നിന്നും പിൻമാറുന്നില്ല. ഇത് ആഗോള മാന്ദ്യത്തിലേക്ക് എത്താനുള്ള എല്ലാ സാഹചര്യങ്ങളും ഉയർത്തുന്നു.
ഏപ്രിൽ 2 മുതൽ ലോകമെമ്പാടുമുള്ള 90 രാജ്യങ്ങൾ അമേരിക്കയിൽ നിന്നുള്ള താരിഫുകൾ മൂലം പ്രതിസന്ധിയിലായി. ഇതിനെ ട്രംപ് "മരുന്ന്" എന്ന് വിശേഷിപ്പിച്ചു. ഇന്ത്യയ്ക്ക് "കിഴിവ്" താരിഫ് ഏർപ്പെടുത്തിയെങ്കിലും, അത് ഇപ്പോഴും കയറ്റുമതി മേഖലയെ ഏറ്റവും കൂടുതൽ ബാധിക്കും.
ആർബിഐ മോണിറ്ററി പോളിസി യോഗത്തിൻ്റെ തീരുമാനം നാളെ
ഏപ്രിൽ 7 ന് ആരംഭിച്ച മൂന്ന് ദിവസം നീണ്ടുനിന്ന ആർബിഐ യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് ഏപ്രിൽ 9 നാണ്. 2025 ഫെബ്രുവരിയിലെ നയത്തിൽ, ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള എംപിസി, പോളിസി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25% എന്ന നിരക്കിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇത് അഞ്ച് വർഷത്തിനിടയിലെ സംഭവിച്ച വലിയ ഇളവായിരുന്നു.
ഫെബ്രുവരി നയത്തിന് മുമ്പ്, തുടർച്ചയായ പതിനൊന്ന് പോളിസികളിൽ റിപ്പോ നിരക്കുകൾ 6.25% നിരക്കിൽ നിലനിർത്തിയിരുന്നു. കടുത്ത പണപ്പെരുപ്പ സമ്മർദ്ദം കാരണം ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ ആർബിഐ 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിരുന്നു.
ആർബിഐയുടെ പണനയ നിലപാട് നിഷ്പക്ഷമാണ്. 2025 ഫെബ്രുവരിയിൽ ഇന്ത്യയുടെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും നന്നായി കുറഞ്ഞ് 3.62% ആയിരുന്നു. ട്രേഡിംഗ് ഇക്കണോമിക്സ് ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം ജൂലൈ മുതൽ ഉപഭോക്തൃ വിലയിലെ ഏറ്റവും മന്ദഗതിയിലുള്ള വർധനവായിരുന്നു സംഭവിച്ചത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications