A Oneindia Venture

ആർബിഐ എംപിസി യോ​ഗം ഉടൻ: റിപ്പോ നിരക്ക് വീണ്ടും കുറയുമോ? വായ്പാ നിരക്കുകളെ എങ്ങനെ ബാധിക്കും?

തുടർച്ചയായ മൂന്നാമത്തെ തവണയും ആർബിഐ മോണിറ്ററി പോളിസി എത്തുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് ജൂൺ 4 മുതൽ മൂന്ന് ദിവസത്തേക്ക് അതിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും. ജൂൺ 6 വെള്ളിയാഴ്ചയാണ് യോ​ഗത്തിലെ തീരുമാനങ്ങൾ പ്രഖ്യാപിക്കുക. ഇത്തവണയും ആർബിഐ റിപ്പോ നിരക്ക് കുറക്കുമോ? നിരക്ക് കുറച്ചാൽ നിക്ഷേപകരെയും വായ്പ എടുക്കുന്നവരെയും അത് എങ്ങനെ ബാധിക്കും?

പണലഭ്യത, പണപ്പെരുപ്പം, സാമ്പത്തിക സ്ഥിരത എന്നിവ നിയന്ത്രിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) നിശ്ചയിക്കുന്ന റിപ്പോ നിരക്ക് സഹായിക്കുന്നു. ഇന്ന് ആരംഭിക്കുന്ന യോ​ഗത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുമെന്ന് സാമ്പത്തിക വിദ​ഗ്ധർക്ക് ആകാംഷയുണ്ട്. കാരണം ഇത് തുടർച്ചയായ മൂന്നാമത്തെ തവണയാണ് എംപിസി യോ​ഗം നടക്കുന്നത്.

ഇതിനു മുന്നേ ഫെബ്രുവരിയിലും ഏപ്രിൽ മാസത്തിലുമാണ് നടന്നത്. ഈ രണ്ട് തവണയും ആർബിഐ അടിസ്ഥാന പലിശ നിരക്ക് 25 ബിപിഎസ് പോയിൻ്റ് വീതം കുറച്ചിട്ടുണ്ട്. അതിനാൽ ഇത്തവണയും 25 ബിപിഎസ് കുറക്കുമോ?

എന്താണ് റിപ്പോ നിരക്ക്?

രാജ്യത്തെ എല്ലാ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ആർബിഐ പണം വായ്പ നൽകുന്നതിന്റെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. നിലവിലെ റിപ്പോ നിരക്ക് 6 ശതമാനമാണ്. റിപ്പോ നിരക്ക് ഉയർന്നാൽ ഭവന വായ്പകളുടെയും വ്യക്തിഗത വായ്പകളുടെയും പലിശ നിരക്കുകൾ ഉയരും. റിപ്പോ നിരക്കിലെ മാറ്റങ്ങൾ വായ്പകളെയും നിക്ഷേപങ്ങളും സ്വാധിനിക്കുന്നു.

റിപ്പോ നിരക്ക് ഉയർത്തുമ്പോൾ ബാങ്കുകൾക്ക് വായ്പയെടുക്കുന്നത് ചിലവേറിയ കാര്യമാവുന്നു. ബാങ്കുകൾ ഈ വർദ്ധിച്ച ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നു, ഇത് ഭവനവായ്പ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനും ഇഎംഐകൾ (തുല്യ പ്രതിമാസ തവണകൾ) വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

ആർബിഐ എംപിസി യോ​ഗം ഉടൻ: റിപ്പോ നിരക്ക് വീണ്ടും കുറയുമോ? വായ്പാ നിരക്കുകളെ എങ്ങനെ ബാധിക്കും?

എന്നാൽ റിപ്പോ നിരക്ക് കുറഞ്ഞാൽ വായ്പയുടെ പലിശ കുറയും. ഇത് താങ്ങാനാവുന്ന ഇഎംഐകൾ ഉറപ്പാക്കുന്നു. മാത്രമല്ല ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് മികച്ച വായ്പാ നിബന്ധനകളും നൽകുന്നു. മറിച്ച് നിക്ഷേപങ്ങളുടെ പലിശയും കുറയുന്നു. ഇത് പക്ഷേ നിക്ഷേപകർക്ക് ലഭിക്കേണ്ട പലിശ വരുമാനത്തെ കുറക്കുന്നു.

വായ്പ എടുക്കാൻ പദ്ധതിയുള്ളവരും നിലവിൽ വായ്പ ഉള്ളവരും ആദ്യം റിപ്പോ നിരക്കിലെ മാറ്റങ്ങൾ ഭവന വായ്പാ ചെലവുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിരിക്കണം. വായ്പാ സമയം, റീഫിനാൻസിംഗ്, ബജറ്റിംഗ് എന്നിവയെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ ഇത് നിങ്ങളെ സഹായിക്കും.

Take a Poll

രണ്ടാമത്തെ ആർബിഐ മോണിറ്ററി പോളിസി...

2025 ഏപ്രിൽ 9 നാണ് ഈ വർഷത്തെ രണ്ടാമത്തെ ആർ‌ബി‌ഐ മോണിറ്ററി പോളിസി നടന്നത്. ഈ യോ​ഗത്തിന്റെ അവസാനം റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റ് കുറച്ച് നിരക്ക് 6.0 ശതമാനമാക്കി. ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന ആർ‌ബി‌ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് ഇത് നടപ്പിലാക്കിയത്.

"മാക്രോ ഇക്കണോമിക് പ്രതിസന്ധികളുടെയും, മറ്റു സാമ്പത്തിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ പോളിസി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ച് 6 ശതമാനമായി എംപിസി ഏകകണ്ഠമായി പ്രഖ്യാപിക്കുന്നു" എന്നാണ് ഗവർണർ മൽഹോത്ര പറഞ്ഞത്.

ഭവന വായ്പ ഇഎംഐ എങ്ങനെ കണക്കാക്കാം?

നിങ്ങൾ 20 വർഷത്തെ കാലാവധിയുള്ള ഭവന വായ്പയ്ക്ക് 50 ലക്ഷം രൂപയ്ക്ക് അപേക്ഷിച്ചാൽ എത്ര രൂപ ഇഎംഐ നൽകേണ്ടി വരും. നിലവിലെ റിപ്പോ നിരക്ക് 6 ശതമാനം എന്ന നിരക്ക് കണക്കാക്കുമ്പോൾ നിങ്ങളുടെ പ്രതിമാസ ഇഎംഐ ഏകദേശം 35,816 രൂപയായിരിക്കും. എന്നാൽ ഒരു പക്ഷേ ഇത്തവണ റിപ്പോ നിരക്ക് വർദ്ധിച്ച് അത് 6.4 ശതമാനമായി വർദ്ധിച്ചാൽ നിങ്ങളുടെ ഇഎംഐയും 37,027 രൂപയായി ഉയരും. അതായത് എല്ലാ മാസവും 1,211 രൂപയുടെ വർദ്ധനവാണ് സംഭവിക്കുന്നത്.

എന്നാൽ റിപ്പോ നിരക്ക് ഒരുപക്ഷേ കുറയുകയാണെങ്കിൽ എത്ര ഇഎംഐ കണക്കാക്കാം. ഉദാഹരണത്തിന് ഇത്തവണ റിപ്പോ നിരക്ക് 5.6 ശതമാനമായാൽ നിങ്ങളുടെ ഇഎംഐ ഏകദേശം 34,579 രൂപയായി കുറയും. ഇത് പ്രതിമാസം ഏകദേശം 1,237 രൂപയുടെ ലാഭം നൽകുന്നു.

ഈ രണ്ട് സാഹചര്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. ജൂൺ 6 വെള്ളിയാഴ്ച മൂന്നാമത്തെ തവണയായി മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X