2025 കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ അവസാനിച്ചു. രാജ്യത്തെ സാമ്പത്തിക രംഗത്തെ ഉന്നതിയിലേക്ക് നയിക്കുന്നതിനായി വിവിധ മേഖലകളെ പ്രോത്സാഹിപ്പിച്ചുള്ള പ്രഖ്യാപനങ്ങൾ നടന്നു. ഇനി വരാനിരിക്കുന്നത് ആർ.ബി.ഐയുടെ സാമ്പത്തിക നയമാണ്. പുതിയ ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള പുതിയ സാമ്പത്തികനയ സമിതി ഇന്ന് മുതൽ പ്രധാന ചർച്ചകൾ നടത്താൻ ഒരുങ്ങുകയാണ്. സമിതിയിലെ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം നടത്തുക.
ഫെബ്രുവരി 7നാണ് ആർ.ബി.ഐയുടെ സാമ്പത്തിക നയം പ്രഖ്യാപിക്കുക. ഫെബ്രുവരി 7ന് എന്തെല്ലാം മാറ്റങ്ങളാണ് സഞ്ജയ് മൽഹോത്ര നടപ്പിലാക്കാൻ പോവുന്നതെന്ന ആകാംഷയും ജനങ്ങൾക്കുണ്ട്. പുതിയ ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ആദ്യത്തെ സാമ്പത്തിക നയ പ്രഖ്യാപനം എന്ന പ്രത്യേകതയും ഇതിനുണ്ട്. 2024 ഡിസംബർ 10 നായിരുന്നു മുൻ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി അവസാനിച്ചതും സഞ്ജയ് മൽഹോത്ര അധികാരത്തിലെത്തിയതും.
സാമ്പത്തിക നയത്തിലെ പ്രതീക്ഷകൾ
ഫെബ്രുവരി 7 ന് 25 ബിപിഎസ് നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനർത്ഥം ബെഞ്ച്മാർക്ക് വായ്പാ നിരക്ക് നിലവിലുള്ള 6.5 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായി കുറച്ചേക്കാം. പലിശ നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ പ്രതീക്ഷകളുണ്ട്. എന്നാൽ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിന് സെൻട്രൽ ബാങ്ക് നിർണായക നടപടികൾ സ്വീകരിക്കുന്നു. 1.5 ലക്ഷം കോടി രൂപ ലിക്വിഡിറ്റി നൽകുന്നതിനുള്ള നടപടികൾ ആർ.ബി.ഐ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ 50 ബി.പി.എസിന്റെ സി.ആർ.ആർ (ക്യാഷ് റിസർവ് റേഷ്യോ) കുറച്ചതിനാൽ സെൻട്രൽ ബാങ്ക് 1.16 ലക്ഷം കോടി രൂപ ലിക്വിഡിറ്റി അവതരിപ്പിച്ചിരുന്നു. അതിനാൽ തന്നെ വരാനിരിക്കുന്ന സാമ്പത്തിക നയത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

സാമ്പത്തിക നയം എപ്പോൾ നടക്കും; തിയ്യതിയും സമയവും അറിയാം...
ഇന്ന് ഫെബ്രുവരി 4 മുതലാണ് ആർ.ബി.ഐ സാമ്പത്തിക നയത്തിന്റെ ചർച്ചകൾ നടക്കുന്നത്. ചർച്ചകൾക്കൊടുവിൽ ഫെബ്രുവരി 7 ന് സാമ്പത്തിക നയം അവതരിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 7 ന് രാവിലെ 10:00 മണിക്ക് നടക്കും. കണക്കെടുപ്പിനുശേഷം, ഗവർണർ മൽഹോത്ര ഉച്ചയ്ക്ക് 12:00 മണിക്ക് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. മാത്രമല്ല സാമ്പത്തിക നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ കുറിച്ചും അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും 2025 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള അദ്ദേഹം സംസാരിക്കും.
ആർ.ബി.ഐ സാമ്പത്തിക നയ പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണം നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും. ആർ.ബി.ഐയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (ട്വിറ്റർ), യൂട്യൂബ് എന്നിവയും ഇത് സംപ്രേഷണം ചെയ്യും. ആർ.ബി.ഐ ഗവർണറുടെ പത്രസമ്മേളനവും ഈ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാൻ സാധിക്കും.
ദാസിൽ നിന്നും മൽഹോത്രയിലേക്ക്....
മുൻ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ വർഷം റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയിരുന്നു. പക്ഷേ ക്യാഷ് റിസർവ് അനുപാതം 50 ബേസിസ് പോയിന്റ് കുറച്ചു. ഇത് ലിക്വിഡിറ്റി വർദ്ധിക്കാൻ കാരണമായി. ഇത്തവണ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക നയം ചരിത്രത്തിൽ ഇടം പിടിക്കുമോ? യു.എസിലെ സാമ്പത്തിക മാറ്റങ്ങൾ ആർ.ബി.ഐ നയങ്ങളെ പ്രതികൂലമായി ബാധിക്കുമോ?
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications