പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ഈ ആഴ്ച നടക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പല തരത്തിലുള്ള ചർച്ചകളാണ് ഉയരുന്നത്. ഇത്തവണ അടിസ്ഥാന പലിശ നിരക്ക് കുറയുമോ അല്ലെങ്കിൽ നിലവിലെ നിരക്ക് നിലനിർത്തുമോ എന്ന ചർച്ചകളാണ് പ്രധാനമായും നടക്കുന്നത്. സാമ്പത്തിക വിപണികൾ മുതൽ സാധാരണക്കാരെ വരെ എംപിസി യോഗം ബാധിക്കും. അതിനാൽ ഇത്തവണത്തെ പ്രഖ്യാപനം നിർണ്ണായകമായിരിക്കും.
എന്നാണ് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗ് നടക്കുന്നത്? ഇത്തവണത്തെ സാധ്യതകൾ എന്തെല്ലാമാണ്? അങ്ങനെ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. എല്ലാം വിശദമായി അറിയാം;
ആർബിഐ എംപിസി മീറ്റിംഗ് തീയതിയും സമയവും
ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ നടക്കുന്ന ആർബിഐ എംപിസി യോഗം ഇത്തവണ 2025 ഡിസംബർ 3 മുതൽ 5 വരെ നടക്കും. ഡിസംബർ 5നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. അന്ന് രാവിലെ 10 മണിയോടെ ഗവർണർ ഔദ്യോഗിക ചാനൽ വഴി തീരുമാനം അറിയിക്കും.

പ്രതീക്ഷകൾ
പണപ്പെരുപ്പ നിരക്ക് കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകൾ കഴിഞ്ഞ 2 മാസമായി സർക്കാർ നിശ്ചയിച്ച പരിധിയായ 2 ശതമാനത്തിൽ താഴെയായി തുടരുന്നു. ഈ കാരണത്താൽ റിപ്പോ നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് ശക്തി വർദ്ധിക്കുന്നു. നിരക്ക് കുറയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും, ശക്തമായ ജിഡിപി വളർച്ച കണക്കിലെടുത്ത് നിലവിലെ നിരക്ക് നിലനിർത്താനാണ് സാധ്യതയെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എത്ര നിരക്ക് വരെ പലിശ കുറയും?
പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം ആർബിഐ ബെഞ്ച്മാർക്ക് വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറയ്ക്കുമെന്നാണ് പറയുന്നത്. തുടർച്ചയായ മാസങ്ങളിൽ പണപ്പെരുപ്പം കുറഞ്ഞതാണ് ഈ പ്രതീക്ഷക്ക് കാരണം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച്, വളർച്ചയിലെ അപകടസാധ്യതകളും, 2027 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം വരെ പണപ്പെരുപ്പം 4% ൽ താഴെ തുടരുമെന്ന പ്രവചനവും പരിഗണിച്ചാൽ റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇപ്പോഴും ശക്തമാണ്.
നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള കാരണങ്ങൾ
പലരും ഇത്തവണ നിരക്ക് കുറയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും, നിലവിലെ റിപ്പോ നിരക്കായ 5.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ സാധ്യതയുണ്ടെന്ന് മറ്റു ചില സാമ്പത്തിക സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ ശക്തമായ ജിഡിപി വളർച്ചയും താരതമ്യേന കുറഞ്ഞ പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ, നിഷ്പക്ഷ നിലപാട് നിലനിർത്തിക്കൊണ്ടായിരിക്കും ആർബിഐ തീരുമാനമെടുക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയിലെ മുഖ്യ സാമ്പത്തിക വിദഗ്ധനായ മദൻ സബ്നാവിസും നിരക്ക് മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണനയം എപ്പോഴും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, വരാനിരിക്കുന്ന സാമ്പത്തിക വർഷങ്ങളിലെ പണപ്പെരുപ്പം 4 ശതമാനത്തിൽ കൂടുതലായിരിക്കുമെന്ന പ്രവചനം നിലനിൽക്കുന്നതിനാൽ, നിലവിലെ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയേക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.
2025-ലെ മോണിറ്ററി പോളിസി നടപടികൾ
ഫെബ്രുവരി മുതൽ 2025ൽ ഇതുവരെ 5 എംപിസി യോഗം നടന്നു. ഫെബ്രുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിലായി പലിശ നിരക്ക് മൊത്തം 100 ബേസിസ് പോയിന്റ് കുറച്ച് 6.5 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്ക് താഴ്ത്തി. ആഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലെ യോഗങ്ങളിൽ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത്തവണ എന്തായിരിക്കും സംഭവിക്കുക? കാത്തിരിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications