2026 സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് അവസാനിച്ചു. ഗവർണർ സഞ്ജയ് മൽഹോത്ര ആ സന്തോഷ വാർത്ത പ്രഖ്യാപിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധികൾ ഉയർന്നു വരുന്ന ഈ സാഹചര്യത്തിൽ ആർബിഐ 25 ബേസിസ് പോയിന്റുകൾ കുറച്ച് റിപ്പോ നിരക്ക് 6 ശതമായി കുറക്കാൻ സഞ്ജയ് മൽഹോത്ര ഉൾപ്പെടുന്ന കമ്മിറ്റി തീരുമാനിച്ചു. 2025 ഫെബ്രുവരി 7നായിരുന്നു നേരത്തെ 25 ബേസിസ് പോയിൻ്റുകൾ കുറച്ചിരുന്നത്.
ചില വിദഗ്ദർ ഇത്തവണ 50 ബേസിസ് പോയിൻ്റുകൾ കുറക്കുമെന്ന പ്രവചനം നടത്തിയിരുന്നു. എങ്കിലും ഭൂരിഭാഗം പ്രവചനങ്ങളും 25 ബേസിസ് പോയിൻ്റുകൾ കുറയുമെന്നായിരുന്നു. ഇന്ന് അടിസ്ഥാന പലിശ നിരക്ക് കുറയുന്നതോടെ സന്തോൽ വാർത്തക്കൊപ്പം നിരാശയും ഉണ്ടായേക്കാം, കാരണം റിപ്പോ നിരക്ക് കുറയുന്നത് ഭവന വായ്പകൾ ഉൾപ്പെടുന്ന വായ്പാ മാർഗങ്ങൾക്ക് പലിശ നിരക്ക് കുറയും, എന്നാൽ സ്ഥിര നിക്ഷേപങ്ങൾ നടത്തുന്നവർക്കും പലിശ നിരക്ക് കുറയും.
അതായത് നിക്ഷേപകർക്ക് ഇപ്പോൾ ലഭിക്കുന്ന പലിശ വരുമാനം പോലെ ഇനി മുതൽ ലഭിക്കില്ലെന്ന് അർത്ഥം. നിരവധി ആളുകളാണ് സുരക്ഷിത നിക്ഷേപം എന്ന പേരിൽ എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നത്. എഫ്.ഡികൾക്കും ഭവന വായ്പകൾക്കും ആർബിഐ കുറച്ച റിപ്പോ നിരക്ക് എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം;
നിങ്ങളുടെ എഫ്.ഡി പലിശ നിരക്കിനെ എങ്ങനെ ബാധിക്കും?
ആർബിഐ റിപ്പോ നിരക്ക് കുറച്ചതിനാൽ ഇനി നിക്ഷേപകർക്ക് വലിയ തിരിച്ചടി. കാരണം പല ബാങ്കുകളും എഫ്‌ഡിയിൽ നൽകുന്ന പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ട്. നേരത്തെ റിപ്പോ നിരക്ക് കുറച്ചപ്പോൾ വിവിധ ബാങ്കുകൾ പലിശ നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്. ദീർഘകാല എഫ്‌ഡികളുടെ പലിശ നിരക്ക് കുറയാൻ കുറച്ച് സമയമെടുത്തേക്കാം. പക്ഷേ ഹ്രസ്വകാല നിക്ഷേപം മുതൽ മധ്യകാല എഫ്‌ഡികളിൽ പലിശ നിരക്ക് പെട്ടെന്ന് തന്നെ കുറയാൻ സാധ്യതയുണ്ട്.
2025 ഏപ്രിൽ 1 മുതൽ എച്ച്.ഡി.എഫ്.സി ബാങ്ക് 3 കോടിയിൽ താഴെയുള്ള എഫ്‌ഡികളുടെ പലിശ നിരക്കുകൾ കുറച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാർച്ച് 31 ന് അതിന്റെ അമൃത് കലാഷ് പദ്ധതി അവസാനിപ്പിച്ചു. ഈ സ്കീമിൻ്റെ പലിശ നിരക്ക് 7.10 ശതമാനം ആയിരുന്നു.
നിക്ഷേപിക്കാൻ പണമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഒരു എഫ്.ഡിയിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. കാരണം വരും ദിവസങ്ങളിലായിരിക്കും വിവിധ ബാങ്കുകൾ പലിശ നിരക്ക് കുറക്കുന്നത്. അതിനാൽ ഈ സമയം നിങ്ങളുടെ സമ്പത്ത് നിലവിലെ ഉയർന്ന പലിശ നിരക്കിൽ തന്നെ നിക്ഷേപിക്കാനുള്ള മാർഗം ചിന്തിക്കാം.

ഭവന വായ്പകൾക്ക് റിപ്പോ നിരക്ക് ആശ്വാസം നൽകുമോ?
വീട് വാങ്ങുന്നവർക്ക് ആർബിഐ പലിശ നിരക്ക് കുറച്ച് ഏറെ സന്തോഷ വാർത്തയാണ് ആർബിഐ തുടർച്ചയായ രണ്ടാം തവണയും പലിശ നിരക്കുകൾ കുറച്ചപ്പോൾ ഭവന വായ്പക്കാർക്ക് സന്തോഷ നിമിഷമായി. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ആദ്യ ദ്വിമാസ പണനയമാണ് ഇന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മേഖല കുതിച്ചുയരുകയാണ്. കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനാൽ ഭവന വായ്പ ഉൾപ്പെടെ റിയൽ എസ്റ്റേറ്റ് മേഖലക്ക് അത് ഉത്തേജനമാവും. റിപ്പോ നിരക്ക് കുറച്ചതിൻ്റെ ഭാഗമായി ഭവന വായ്പക്കാർക്ക് പ്രത്യേകിച്ച് ഫ്ലോട്ടിംഗ്-റേറ്റ് ഭവന വായ്പയുള്ളവർക്ക്, വരും ദിവസങ്ങളിൽ ഇഎംഐകൾ ഗണ്യമായി കുറയും. വായ്പാ പലിശ നിരക്കുകൾ കുറയുന്നതിനാലാണ് ഈ ആനുകൂല്യം.
ഇന്ന് 25 ബേസിസ് പോയിന്റ് കുറച്ചതോടെ ഭവനവായ്പ നിരക്കുകൾ വീണ്ടും എട്ടിൽ താഴെയാകാൻ സാധ്യതയുണ്ട്. അതായത് നിലവിൽ താരതമ്യേന ഏറ്റവും കുറഞ്ഞ നിരക്കുകൾ 8.10 നും 8.35 നും ഇടയിലാണ്. ഇതിലും കുറഞ്ഞാൽ സത്യത്തിൽ സാധാരണക്കാർക്ക് അതൊരു വലിയ ആശ്വാസകരമാവും.
റിപ്പോ നിരക്ക് എന്താണ്?
രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് വർദ്ധിക്കുമ്പോൾ ആർബിഐയിൽ നിന്ന് ലഭിക്കുന്ന വായ്പ ബാങ്കുകൾക്ക് ചെലവേറിയതാവും. അതിനാൽ ഉപഭോക്താക്കളുടെ വായ്പകൾക്കും പലിശ നിരക്ക് ഉയർത്തും. എന്നാൽ റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ, ബാങ്കുകൾക്ക് കേന്ദ്ര ബാങ്കിൽ നിന്ന് കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കും. അത് ഉപഭോക്താക്കൾക്കും കുറഞ്ഞ പലിശ ഉറപ്പാക്കാൻ സഹായിക്കും. അതുവഴി നിങ്ങളുടെ വായ്പാ ഇഎംഐ ഭാരം കുറയ്ക്കുന്നതിനും കാരണമാവും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications