ആഗോള വിപണിയിൽ പ്രതിസന്ധികൾ ഉയരുന്നുണ്ട്. ഇന്ത്യ- യുഎസ് വ്യാപാര കരാറിലെ പ്രശ്നങ്ങളും താരിഫ് നയങ്ങളുമെല്ലാം തുടരുമ്പോൾ ഇത്തവണ ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. തുടർച്ചയായ മൂന്ന് പണനയങ്ങളിൽ റിപ്പോ നിരക്ക് വെട്ടിക്കുറച്ചെങ്കിലും ഇത്തവണ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നു. ഇന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (MPC) റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു.
ജൂൺ 6നായിരുന്നു 2025ലെ മൂന്നാമത്തെ പണനയ പ്രഖ്യാപനം നടന്നത്. കഴിഞ്ഞ പ്രഖ്യാപനം അപ്രതീക്ഷിത ഇടിവായിരുന്നു. ഇത് സാധാരണക്കാർക്ക് പ്രത്യേകിച്ച് ഭവന വായ്പകളെ ആശ്രയിക്കുന്നവർക്ക് വലിയ നേട്ടം നൽകി. 50 ബേസിസ് പോയിൻ്റ് ഒറ്റയടിക്ക് ജൂണിൽ കുറച്ചു. അതിനാൽ ഇപ്പോൾ റിപ്പോ നിരക്ക് 5.50 ബിപിഎസ് ആയി. നിലവിൽ പലിശ നിരക്കിൽ മാറ്റമില്ലാത്തതിനാൽ 5.50 ബിപിഎസിൽ തന്നെ തുടരും.
ആറംഗ സംഘത്തിൻ്റെ തീരുമാനം
ആർബിഐ ഗവർണർ ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് റിപ്പോ നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത്. കഴിഞ്ഞ 11 എംപിസി മീറ്റിൽ മാറ്റമില്ലാതെ തുടർന്ന റിപ്പോ നിരക്ക് 2025 ഫെബ്രുവരിയിലാണ് കുറഞ്ഞത്. ഇത്തവണ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നായിരുന്നു നിരവധി വിദഗ്ധരുടെ അഭിപ്രായം.

റിപ്പോ നിരക്കും, ഭവനവായ്പകളും
റിപ്പോ നിരക്ക് ഇത്തവണ മാറ്റമില്ലാതെ തുടരുന്നതിനാൽ ഭവന വായ്പകൾക്ക് അത് നേട്ടം തന്നെയാണ്. ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറയുമ്പോൾ ഭവന വായ്പകളുടെ പലിശ നിരക്കും കുറയുന്നു. കഴിഞ്ഞ മൂന്ന തവണയായി റിപ്പോ നിരക്ക് കുറച്ചതിനാൽ വായ്പാ ഇഎംഐകളും കുറഞ്ഞിട്ടുണ്ട്. അതിനാൽ ഇത് സാധാരണക്കാർക്ക് നേട്ടം നൽകുന്നു. അവസാനം ജൂൺ 6ന് റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റാണ് കുറഞ്ഞത്.
ഇത്തവണ പലിശ നിരക്കിൽ മാറ്റമില്ലാത്തതിനാൽ ഭവന വായ്പക്കാർക്ക് ആശ്വാസം നൽകുന്നുണ്ട്. വീട് വാങ്ങാനായി കാത്തിരിക്കുന്ന സാധാരണക്കാർക്ക് ഇത് ആത്മവിശ്വാസം നൽകുന്നു. കുറഞ്ഞ പലിശ നിരക്കിൽ വീട് വാങ്ങാനും പണിയാനും സാധിക്കും എന്നതാണ് ഇന്നത്തെ പ്രഖ്യാപനത്തിലൂടെയുള്ള പ്രധാന നേട്ടം.
എഫ്.ഡി പലിശ നിരക്കിനെ എങ്ങനെ ബാധിക്കും?
ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ ഇത് നിക്ഷേപകർക്ക് വലിയ തിരിച്ചടിയാണ്. നിലവിൽ രാജ്യത്തെ എല്ലാ ബാങ്കുകളും എഫ്ഡി പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. ഇത്തവണ റിപ്പോ നിരക്കിൽ മാറ്റമില്ലാത്തതിനാൽ എഫ്ഡി നിരക്കുകൾ നിലവിലെ കുറഞ്ഞ നിരക്കിൽ തന്നെ തുടരും. അതിനാൽ സ്ഥിര നിക്ഷേപകർക്ക് ഇന്നത്തെ എംപിസി പ്രഖ്യാപനം ആശ്വാസം നൽകുന്നില്ല.
പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് എന്തുകൊണ്ട്?
സാമ്പത്തിക വളർച്ചയും വിലക്കയറ്റവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനാണ് ആർബിഐ ഈ തീരുമാനം എടുത്തിരിക്കുന്നത്. പാൽ വില, പച്ചക്കറി വില, ഇന്ധന വില എന്നിവയിലെ ഏറ്റക്കുറച്ചിലുകൾ കാരണം ഉപഭോക്തൃ വില സൂചികയിൽ മാറ്റം വരുന്നു. അതിനാൽ, പലിശ നിരക്കുകളിലെ കുറവോ വർദ്ധനവോ ഈ സമയത്ത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മൂലമാണ് ഈ തീരുമാനം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
