ഇനി ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതം; പുതിയ ആര്‍ബിഐ നിര്‍ദേശങ്ങള്‍ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച തട്ടിപ്പുകള്‍ ഇല്ലായ്മ ചെയ്യുന്നതിനും ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി പേയ്‌മെന്റ് അഗ്രഗേറ്ററുകളെയും പേയ്‌മെന്റ് ഗേറ്റ്‌വെകളെയും നിയന്ത്രിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിജ്ഞാപനം, 2020 മാര്‍ച്ച് 17 -ന് ആര്‍ബിഐ പുറത്തിറക്കിയിരുന്നു. ആര്‍ബിഐയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, നിങ്ങളുടെ ഡിജിറ്റല്‍ പണമിടപാട് എങ്ങനെ സുരക്ഷിതമാകുമെന്ന് താഴെ വിശദീകരിക്കുന്നു;

 

1. ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധൂകരിക്കുന്നതിന് എടിഎം പിന്‍ ഓപ്ഷന്‍ ഇനി ലഭ്യമാകില്ല

1. ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധൂകരിക്കുന്നതിന് എടിഎം പിന്‍ ഓപ്ഷന്‍ ഇനി ലഭ്യമാകില്ല

സിസി അവന്യൂ, റേസര്‍പേ എന്നിവയുള്‍പ്പടെയുള്ള പേയ്‌മെന്റ് അഗ്രഗേറ്റര്‍മാര്‍ ഇനി മുതല്‍ ഒരു ഓണ്‍ലൈന്‍ ഇടപാട് സാധൂകരിക്കുന്നതിനോ പൂര്‍ത്തിയാക്കുന്നതിനോ എടിഎം പിന്‍ ഓപ്ഷന്‍ നല്‍കുന്നതല്ല. ഇതുവഴി പേയ്‌മെന്റ് ഗേറ്റ്‌വേകള്‍, അഗ്രഗേറ്റര്‍മാര്‍ അല്ലെങ്കില്‍ ഒരു ഹാക്കറിന് പോലും എടിഎം പിന്‍ കണ്ടെത്താന്‍ സാധിക്കാതെ വരുന്നു. അതിനാല്‍, 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്പറിലോ ഇ-മെയിലിലോ ഇടപാട് സംബന്ധിച്ച ഒറ്റത്തവണ പാസ്‌വേര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിയും. ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, 2,000 രൂപയ്ക്ക് മുകളിലുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി ഒടിപി ഉപയോഗിച്ചുള്ള സ്ഥിരീകരണം നല്‍കുന്നത് ഓപ്ഷണലാണ്.

2. ഒറിജിനല്‍ പേയ്‌മെന്റ് സോഴ്‌സിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ട റീഫണ്ടുകള്‍

2. ഒറിജിനല്‍ പേയ്‌മെന്റ് സോഴ്‌സിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ട റീഫണ്ടുകള്‍

നിലവിലെ വ്യവസ്ഥകള്‍ പ്രകാരം, മിക്ക ഇ-ടെയിലറുകളും സ്വന്തം പ്ലാറ്റ്‌ഫോമില്‍ സ്ഥാപിതമായ ഇ-വാലറ്റ് അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് റീഫണ്ടുകള്‍ നടത്തേണ്ടത്. ചില ഇതര അക്കൗണ്ടിലെ ക്രെഡിറ്റിനായി ഉപഭോക്താവ് സമ്മതിച്ചില്ലെങ്കില്‍ റീഫണ്ടുകള്‍ യഥാര്‍ഥ പേയ്‌മെന്റ് സോഴ്‌സിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യുമെന്ന് ഉറപ്പാക്കാന്‍ പുതിയ ആര്‍ബിഐ നിര്‍ദേശം അഗ്രഗേറ്റര്‍മാരോട് ആവശ്യപ്പെടുന്നു. ഇതിനാല്‍, ഉപഭോക്താക്കളുടെ പണം ഏതെങ്കിലും പ്രത്യേക വാലറ്റുകളില്‍ തടയപ്പെടില്ല. നടപ്പിലാക്കിയ വ്യത്യസ്ത ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് യോഗ്യമായ ക്യാഷ്ബാക്കുകളുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നത് ശ്രദ്ധേയമാണ്.

ലോക്ക് ഡൗണില്‍ നിന്ന് എല്‍പിജി സിലിണ്ടര്‍ ഡെലിവറിയെ ഒഴിവാക്കി

3. ഉപഭോക്തൃ പരാതികള്‍

3. ഉപഭോക്തൃ പരാതികള്‍

ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കാന്‍ നെറ്റ്‌വര്‍ക്കിലെ അഗ്രഗേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വിജ്ഞാപനം അനുസരിച്ച്, ഉപഭോക്തൃ പരാതികള്‍/ മാട്രിക്‌സ് വര്‍ദ്ധന പരാതികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കുന്നതുള്‍പ്പടെ, ഔപചാരികവും പരസ്യമായി വെളിപ്പെടുത്തിയതുമായി ഉപഭോക്തൃ പരാതി/ തര്‍ക്ക പരിഹാര ചട്ടക്കൂടും പേയ്‌മെന്റ് അഗ്രഗേറ്റര്‍മാര്‍ സ്ഥാപിക്കും. ഇവ വെബ്‌സൈറ്റിലോ മൊബൈലിലോ ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍, പരാതി സൗകര്യം എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും.

കോവിഡ് 19; ഹാന്‍ഡ് സാനിറ്റൈസര്‍ വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയെന്ന് നീല്‍സണ്‍ റിപ്പോര്‍ട്ട്

4. വ്യാപാരികളുടെ പശ്ചാത്തല സ്‌ക്രീനിംഗ്

4. വ്യാപാരികളുടെ പശ്ചാത്തല സ്‌ക്രീനിംഗ്

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്, വ്യാപാരികളുടെ പശ്ചാത്തല പരിശോധന നടത്താനും ഉപഭോക്താക്കളെ വഞ്ചിക്കുകയെന്ന ലക്ഷ്യത്തോടെ അത്തരം വ്യാപാരികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും വ്യാജമോ നിരോധിതമോ ആയ ഉല്‍പ്പന്നങ്ങള്‍ ഇവര്‍ വില്‍ക്കുന്നില്ലെന്ന് സ്ഥിരീകരിക്കാനും പേയ്‌മെന്റ് അഗ്രഗേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, സേവനവുമായി ബന്ധപ്പെട്ട വ്യക്തമായ നിബന്ധനകള്‍, വ്യവസ്ഥകള്‍, റീഫണ്ടുകള്‍, റിട്ടേണുകള്‍ എന്നിവ പ്രോസസ് ചെയ്യുന്ന സമയരേഖയും വ്യാപാരിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.


English summary

ഇനി ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതം; പുതിയ ആര്‍ബിഐ നിര്‍ദേശങ്ങള്‍ ഇങ്ങനെ | rbi steps in with these measures to make digital transaction

rbi steps in with these measures to make digital transaction
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X