കുറച്ചു മാസങ്ങൾക്ക് മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) സിബിൽ സ്കോറുകളിൽ അഞ്ച് നിയമങ്ങൾ അവതരിപ്പിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സെൻട്രൽ ബാങ്ക് ഒരു നിയമം കൂടി അതിലേക്ക് ചേർക്കുകയുണ്ടായി. 300ൽ നിന്ന് 900 ലേക്ക് പോകുന്ന നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി, റേറ്റിംഗ്, റിപ്പോർട്ട് എന്നിവയുടെ മൂന്നക്ക സംഖ്യ ചുരുക്കമാണ് സിബിൽ സ്കോർ. നിങ്ങളുടെ സ്കോർ 900ൽ എത്തുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് മെച്ചപ്പെടും.
ഇന്ത്യയിൽ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് (സിബിൽ), എക്സ്പീരിയൻ, ഇക്വിഫാക്സ്, ഹൈമാർക്ക് എന്നിവ ഉൾപ്പെടുന്ന നാല് ക്രെഡിറ്റ് വിവരങ്ങൾ നൽകുന്ന കമ്പനികൾക്ക് ആർ.ബി.ഐ അംഗീകാരം നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ക്രെഡിറ്റ് സ്കോറാണ് സിബിൽ സ്കോർ. സിബിൽ സ്കോറുകളെ സംബന്ധിച്ച് ആർ.ബി.ഐ അവതരിപ്പിച്ച എല്ലാ നിയമങ്ങളെയും നമുക്കൊന്ന് പരിശോധിക്കാം.
1) ഓരോ 15 ദിവസത്തിലും സിബിൽ അപ്ഡേറ്റ് ചെയ്യുക
ആർ.ബി.ഐയുടെ പുതിയ നിയമം അനുസരിച്ച്, ഓരോ 15 ദിവസം കൂടുമ്പോഴും ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോറുകൾ അപ്ഡേറ്റ് ചെയ്യണം. ഈ നിയമം 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും എത്രയും വേഗം അവരുടെ ക്രെഡിറ്റ് സ്കോർ അപ്ഡേറ്റ് ചെയ്യണമെന്ന് ആർ.ബി.ഐ അറിയിച്ചിട്ടുണ്ട്.

2) ബാങ്കോ എൻ.ബി.എഫ്.സിയോ ഉപഭോക്താവിന്റെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ അവരെ അറിയിക്കണം
ഒരു ബാങ്കോ എൻ.ബി.എഫ്.സിയോ ഒരു ഉപഭോക്താവിന്റെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുമ്പോഴെല്ലാം, ആ ഉപഭോക്താവിനെ വിവരങ്ങൾ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് സെൻട്രൽ ബാങ്ക് എല്ലാ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളോടും പറഞ്ഞിട്ടുണ്ട്. ഈ വിവരങ്ങൾ എസ്.എം.എസ് വഴിയോ ഇമെയിൽ വഴിയോ അറിയിക്കാം.
3) നിർബന്ധമായും അഭ്യർത്ഥന നിരസിക്കാനുള്ള കാരണം കാണിക്കണം
ആർ.ബി.ഐ പറയുന്നതനുസരിച്ച്, ഒരു ഉപഭോക്താവിന്റെ ഏതെങ്കിലും അഭ്യർത്ഥന നിരസിക്കപ്പെട്ടാൽ അതിനുള്ള കാരണം അയാളോട് പറയേണ്ടത് നിർബന്ധമാണ്.
4) ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരിക്കൽ മുഴുവൻ ക്രെഡിറ്റ് റിപ്പോർട്ടുകളും സൗജന്യമായി നൽകണം
ആർ.ബി.ഐയുടെ അഭിപ്രായത്തിൽ, ക്രെഡിറ്റ് കമ്പനികൾ വർഷത്തിലൊരിക്കൽ അവരുടെ ഉപഭോക്താക്കൾക്ക് മുഴുവൻ ക്രെഡിറ്റ് സ്കോറുകളും സൗജന്യമായി നൽകണം.
5) കൃത്യവിലോപം റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിനെ നിർബന്ധമായും അറിയിക്കണം
ആർ.ബി.ഐയുടെ അഭിപ്രായത്തിൽ, ഒരു ഉപഭോക്താവ് എന്തെങ്കിലും വീഴ്ച വരുത്താൻ പോകുകയാണെങ്കിൽ, അത് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിനെ അറിയിക്കേണ്ടത് പ്രധാനമാണ്.
6) പരാതികൾ 30 ദിവസത്തിനകം പരിഹരിക്കണം
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി 30 ദിവസത്തിനകം ഉപഭോക്താവിന്റെ പരാതി പരിഹരിച്ചില്ലെങ്കിൽ പ്രതിദിനം 100 രൂപ പിഴ അടയ്‌ക്കേണ്ടി വരും. അതായത് പരാതി എത്ര കാലം നില നിൽക്കുന്നുവോ അത്രയും കൂടുതൽ പിഴ അടയ്ക്കണം.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications