കൊച്ചി: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനായി ആര്‍ബിഎല്‍ ബാങ്കും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിനു തുടക്കം കുറിച്ചു. 28 സംസ്ഥാനങ്ങളിലായുള്ള ആര്‍ബിഎല്‍ ബാങ്കിന്റെ 398 ശാഖകളിലൂടെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭിക്കുവാന്‍ ഇതു വഴിയൊരുക്കും. ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ വിതരണ ശൃംഖല വിപുലമാക്കാന്‍ ഈ നീക്കം സഹായിക്കും.

ഇരു സ്ഥാപനങ്ങള്‍ക്കും മൂല്യം നല്‍കുന്നതാണ് ഈ സഹകരണമെന്ന് ആര്‍ബിഎല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ വിശ്വവീര് അഹൂജ പറഞ്ഞു. ഉപഭോക്തൃ സൗഹൃദവും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതുമായ സേവനങ്ങളാവും ഇതിലൂടെ ലഭിക്കുകയെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ എസ് കണ്ണന് ചൂണ്ടിക്കാട്ടി.
നേരത്തെ, ഓഹരിയാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) പ്രൈവറ്റ് പ്ലെയ്സ്മെന്റ് വഴി 1200 കോടി രൂപ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് സമാഹരിച്ചിരുന്നു. ക്രിസില്‍ എഎഎ സ്റ്റേബിള്‍, ഐസിആര്‍എ എഎഎ(സ്റ്റേബിള്‍) റേറ്റിങുകള്‍ ഉള്ള എന്‍സിഡികള്‍ വഴിയായിരുന്നു സമാഹരണം. കടപത്രങ്ങള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഹോള്‍സെയില്‍ ഡെറ്റ് മാര്‍ക്കറ്റിലുമാണ് ലിസ്റ്റു ചെയ്തത്.
6.85 ശതമാനം കൂപ്പണ്‍ നിരക്കും പത്തു വര്‍ഷ കാലാവധിയുമുള്ള ഇവ അഞ്ചു വര്‍ഷത്തിനു ശേഷം തിരികെ വിളിക്കാനുള്ള അവസരവുമുണ്ട്. എന്‍സിഡി വഴിയുള്ള തങ്ങളുടെ ആദ്യ നീക്കത്തിനു ലഭിച്ച പ്രതികരണം മികച്ചതായിരുന്നു എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ എസ് കണ്ണന് ചൂണ്ടിക്കാട്ടുകയുണ്ടായി. ഭാവിയിലെ ബിസിനസ് വളര്‍ച്ചയ്ക്കായാണ് സമാഹരിച്ച പണം കമ്പനി വിനിയോഗിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
