A Oneindia Venture

ഇനി വരാനിരിക്കുന്നത് ഐപിഎൽ പൂരം, ആർസിബിയുടെ ഹോം മത്സരങ്ങൾ ബെംഗളൂരുവിൽ ഉറപ്പ്, വിശദാംശങ്ങൾ അറിയാം

ടി20 ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചു. ചാമ്പ്യൻ പട്ടം ഇന്ത്യ നിലനിർത്തി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. 96 റൺസിന്‍റെ കൂറ്റൻ വിജയം ഇന്ത്യ സ്വന്തമാക്കിയത് കേരളത്തിന്‍റെ അഭിമാനമായ സഞ്ജു സാംസണിന്‍റെ കരുത്തിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു (46 പന്തില്‍ 89), ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവരാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ന്യൂസിലഡിനെ തകര്‍ത്തത്.

ഇനി ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം ഐപിഎൽ പൂരത്തിനായുള്ള കാത്തിരിപ്പാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസൺ മാർച്ച് 28 ന് ഔദ്യോഗികമായി ആരംഭിക്കുമെന്ന് സ്റ്റാർ സ്പോർട്സ് ഞായറാഴ്ച സ്ഥിരീകരിച്ചു. അതേസമയം ഐപിഎൽ 2026 പതിപ്പിന്റെ മത്സരക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ആണ് നിലവിലെ ചാമ്പ്യന്മാർ. അഹമ്മദാബാദിൽ നടന്ന നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു കന്നി കിരീടം സ്വന്തമാക്കിയത്.

Also Read
സൂപ്പർ സഞ്ജുവിന്‍റെ വിളയാട്ടം, പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്, ടി20 കപ്പ് ഉയർത്തിയ ഇന്ത്യയ്ക്ക് എത്ര കോടി കിട്ടും.?
സൂപ്പർ സഞ്ജുവിന്‍റെ വിളയാട്ടം, പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്, ടി20 കപ്പ് ഉയർത്തിയ ഇന്ത്യയ്ക്ക് എത്ര കോടി കിട്ടും.?

ബെംഗളൂരുവിൽ മത്സരം ഉണ്ടോ..?

ഇത്തവണ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരം ഉണ്ടോ എന്നതാണ് എല്ലാവരുടേയും ആകാംക്ഷ. കാരണം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ 2025 കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂൺ മുതൽ എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ക്രിക്കറ്റ് നിർത്തിവച്ചിരുന്നു. എന്നാൽറോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ 2026 സീസണിലെ 5 ഹോം മത്സരങ്ങൾക്ക് ചിന്നസ്വാമി സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ‌എസ്‌സി‌എ) സെക്രട്ടറി സന്തോഷ് മേനോൻ സ്ഥിരീകരിച്ചിട്ടുണ്ട്. ടൂർണമെന്റിലെ ഒരു പ്ലേ-ഓഫ് മത്സരത്തിനൊപ്പം ഐ‌പി‌എൽ 2026 ഫൈനലും വേദിയിൽ നടക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഐപിൽ മത്സരം കാണാം

2026 ലെ ഐപിഎൽ സീസണിലെ ആർസിബിയുടെ ശേഷിക്കുന്ന രണ്ട് ഹോം മത്സരങ്ങൾ ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും എന്നത് ശ്രദ്ധേയമാണ്.

"ബെംഗളൂരുവിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ നൽകിയ അചഞ്ചലമായ മാർഗ്ഗനിർദ്ദേശത്തിനും സഹകരണത്തിനും പിന്തുണയ്ക്കും കർണാടക സർക്കാരിനും കർണാടക ക്രിക്കറ്റ് അസോസിയേഷനും ആർസിബി ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ഐപിഎൽ സീസണിനായി അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ നടപടികളും സമയബന്ധിതമായി മെച്ചപ്പെടുത്താനുള്ള കൂട്ടായ ശ്രമങ്ങൾ നടത്തും." ആർസിബി അധികൃതർ വ്യക്തമാക്കി.

Recommended For You
ഇന്ത്യയുടെ രക്ഷകനായി വീണ്ടും സഞ്ജു, ഇതുവരെയുള്ള സമ്പാദ്യം 100 കോടി എത്തുമോ, അറിയാം വിശദാംശങ്ങൾ
ഇന്ത്യയുടെ രക്ഷകനായി വീണ്ടും സഞ്ജു, ഇതുവരെയുള്ള സമ്പാദ്യം 100 കോടി എത്തുമോ, അറിയാം വിശദാംശങ്ങൾ

ആരാധകരാണ് എല്ലാം

എം. ചിന്നസ്വാമി സ്റ്റേഡിയം ഞങ്ങളുടെ ഹോം ഗ്രൗണ്ട് മാത്രമല്ല; ഒരു ടീം എന്ന നിലയിൽ ഞങ്ങളുടെ ഐഡന്റിറ്റി യഥാർത്ഥത്തിൽ ജീവസുറ്റതാകുന്നത് അവിടെയാണ്. ബെംഗളൂരുവിലേക്ക് ഞങ്ങളുടെ ആരാധകർ കൊണ്ടുവരുന്ന ഊർജ്ജം എല്ലായ്‌പ്പോഴും ഞങ്ങളുടെ കളിക്കാർക്ക് ഒരു പ്രേരകശക്തിയാണ്, കളിയുടെ ഓരോ ഘട്ടത്തിലും അവരെ പ്രചോദിപ്പിക്കുന്നു. ഞങ്ങളുടെ ആരാധകർ നിരുപാധികം ഞങ്ങളോടൊപ്പം നിന്നു, അവരുടെ ടീം വീട്ടിൽ മത്സരിക്കുന്നത് കാണാനുള്ള അവസരം അവർ അർഹിക്കുന്നു എന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സിഇഒ രാജേഷ് മേനോൻ പറഞ്ഞത്.

"വിശദമായ ചർച്ചകൾക്കും അനുമതികളെക്കുറിച്ചുള്ള ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനും ശേഷം, ആർ‌സി‌ബി ബെംഗളൂരുവിൽ അഞ്ച് മത്സരങ്ങൾ കളിക്കുമെന്ന് സ്ഥിരീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് സാധ്യമാക്കിയതിന് കർണാടക സർക്കാരിനും കെ‌എസ്‌സി‌എയ്ക്കും കർണാടക പോലീസിനും ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു," മേനോൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X