റിയൽ എസ്റ്റേറ്റിന് റിലേ തിരിച്ചു കിട്ടുമോ? ബജറ്റിൽ കണ്ണും നട്ട് സംരംഭകർ

യൂണിയൻ ബജറ്റിന് മുന്നോടിയായി നിരവധി പ്രതീക്ഷകളാണ് എല്ലാ മേഖലകളും മുന്നോട്ടുവയ്ക്കുന്നത്. അതിൽ തന്നെ റിയൽ എസ്റ്റേറ്റ് മേഖലയും വിപ്ലവകരമായ പല മാറ്റങ്ങളും കാത്തിരിക്കുകയാണ്. നിരവധി സാധ്യതകൾ ഉള്ള ഈ മേഖലയേ സർക്കാർ എങ്ങനെ വിലയിരുത്തുന്നു അതിനുവേണ്ടി എത്രമാത്രം ഫണ്ടുകളും പ്രതികളും വിനിയോഗിക്കുന്നു എന്നതു തന്നെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല 2025-ലെ കേന്ദ്ര ബജറ്റിൽ നിരവധി പ്രഖ്യാപങ്ങൾ പ്രതീക്ഷികുന്നുണ്ട്. ഇൻഡസ്ട്രി സ്റ്റാറ്റസ് ലഭ്യമാക്കുന്നതും നികുതി ഇളവുകൾ ഉൾപ്പെടെയുള്ള പരിഷ്‌കരണങ്ങളും ഈ മേഖലയിൽ പ്രഖ്യാപനങ്ങളോടെ നടപ്പാകും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പ്രധാന പ്രതീക്ഷകൾ

1. ഇൻഡസ്ട്രി സ്റ്റാറ്റസ്

റിയൽ എസ്റ്റേറ്റിന് ഇൻഡസ്ട്രി സ്റ്റാറ്റസ് നൽകുന്നത് വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കും. ഇത് ബാങ്കുകൾ മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫിനാൻസിന് വരെ കൃത്യമായ സാമ്പത്തിക സഹായങ്ങൾ നൽകുകയും വായ്പ ചെലവുകൾ കുറയ്ക്കുകയും ചെയ്യും.

2. വീട് വാങ്ങുന്നവർക്കുള്ള നികുതി ഇളവ്

Section 80C പ്രകാരം വീട് വാങ്ങുന്നവർക്കുള്ള നികുതി ഇളവ് 2 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വീടുകൾ വയ്ക്കാൻ വേണ്ടി നൽകുന്ന വായ്പകൾക്ക് പലിശ നിരക്കിൽ സ്ഥിരമായ കുറവ് വരുത്തണമെന്നും, സബ്സിഡികൾ നൽകണമെന്നും പലരും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

3. PMAY പദ്ധതിയുടെ പുനസ്ഥാപനം

പ്രധാനമന്ത്രിയുടെ ആഫോർഡബിൽ ഹൗസിംഗ് പദ്ധതിയുടെ കീഴിൽ 6 ലക്ഷം രൂപ വരെ വായ്പയ്ക്ക് 5% പലിശ നിരക്കിൽ സബ്സിഡി നൽകണമെന്ന ആവശ്യവും ശക്തമാണ്.

4. GST പരിഷ്‌കരണങ്ങൾ

ജി.എസ്.ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പരിഷ്‌കരിച്ച് ഡവലപ്പർമാരുടെ ബുദ്ധിമുട്ട് കുറയ്ക്കുകയും ആകെ നിർമ്മാണ ചെലവ് കുറയ്ക്കുകയും ചെയ്യണമെന്ന് സംരംഭകർ അഭിപ്രായപ്പെടുന്നു. നിർമാണ ഘട്ടത്തിലുള്ള പ്രോപ്പർട്ടികൾക്ക് ജി.എസ്.ടി ഇളവുകൾ നൽകുന്നത് വളർച്ചയെ സഹായിക്കുമെന്നും ഇവർ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നു.

5. ക്യാപിറ്റൽ ഗെയിൻസ് നികുതി പരിഷ്‌കരണം

ക്യാപിറ്റൽ ഗെയിൻസ് നികുതി 10 കോടി രൂപ എന്ന പരിധി നീക്കുകയും എല്ലാ നിക്ഷേപ ക്ലാസുകൾക്കുമുള്ള ഏകീകൃത നികുതി നിരക്കുകൾ കൊണ്ടുവരുകയും ചെയ്യണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.

6. സിംഗിൾ വിൻഡോ ക്ലിയറൻസ് സിസ്റ്റം

നിർമ്മാണ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ സിംഗിൾ-വിൻഡോ ക്ലിയറൻസ് സിസ്റ്റം നടപ്പാക്കണമെന്ന് ഡവലപ്പർമാർ ആവശ്യപ്പെടുന്നു. ഇത് പ്രോജക്ടുകളുടെ സമയം ലാഭിക്കുകയും പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും.

റിയൽ എസ്റ്റേറ്റിന് റിലേ തിരിച്ചു കിട്ടുമോ? ബജറ്റിൽ കണ്ണും നട്ട് സംരംഭകർ

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് ബജറ്റുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന അഭിപ്രായങ്ങൾ

അനുജ് പുരി (ANAROCK)

"Affordable ഹൗസിംഗ് മേഖല പുനരുജ്ജീവിപ്പിക്കുന്നതിനും ഇൻഡസ്ട്രി സ്റ്റാറ്റസ് നൽകുന്നതിനുമുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നു.

പ്രദീപ് അഗർവാൾ (Signature Global)

ഇൻഡസ്ട്രി സ്റ്റാറ്റസ് ലഭ്യമാക്കുന്നതിലൂടെ 200-ലധികം അനുബന്ധ മേഖലയ്ക്ക് ഗുണകരമായ വളർച്ച സാധിക്കും.

സഞ്ചിത് ഭൂട്ടാനി (Group 108)

"വായ്പ നിരക്കുകൾ നിയന്ത്രിക്കുന്നതിനും സബ്സിഡി നൽകുന്നതിനുമുള്ള നടപടികൾ ആവശ്യമാണ്."

2025 ബജറ്റിൽ ഇത്തരം പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കുകയും വിപണിയെ കൂടുതൽ സജീവമാക്കുകയും ചെയ്യും എന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ ജനസംഖ്യ ഉയരുന്നതും, ജനങളുടെ ജീവിത നിലവാരം ഉയരുന്നതും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ശക്തി പകരുന്നുണ്ട്. ബജറ്റിൽ കൂടി അവയുടെ വളർച്ചയെ കാര്യമായി പരിഗണിച്ചാൽ മേഖലയിൽ ഇന്ത്യ ബഹുദൂരം മുന്നേറും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X