അത്യുഗ്രന്‍ ബാറ്ററി ശേഷിയുമായി റിയല്‍മിയുടെ പി4 പവര്‍ ഇന്ത്യയിലെത്തുന്നു. 10,001-എംഎഎച്ച് ബാറ്ററിയാണ് പ്രത്യേകത. രണ്ട് ചാര്‍ജ്ജിംഗില്‍ 3.5 ദിവസത്തെ ഉപയോഗം, 32 മണിക്കൂര്‍ യുട്യൂബ് സ്ട്രീമിംഗ്, 12 മണിക്കൂര്‍ ഗെയ്മിംഗ്, 38 ദിവസത്തെ സ്റ്റാന്റ് ബൈ സമയം എന്നിവ ലഭ്യമാകുന്നു. ഫോണുകളും ഇയര്‍ബഡ് പോലുള്ള ഉപകരണങ്ങളും ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കാം. പി 4 പവറിന്റെ രാജ്യത്തെ ലോഞ്ചിംഗ് ജനുവരി 29 നാണ്.

ഫാസ്റ്റ് ചാര്‍ജ്ജിംഗ്
പകുതി ദിവസത്തെ പവര്‍ നേടാന്‍ പി4 പവറിന് അഞ്ചുമിനിറ്റ് മതി.മൂന്ന് വര്‍ഷത്തെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റംസ് അപ്ഡേറ്റുകള്, നാല് വര്‍ഷത്തെ സുരക്ഷാ പാച്ചുകള്‍, 80 വാട്ട് ചാര്‍ജ്ജിംഗ്, ഭാരക്കുറവ് എന്നിവ പ്രത്യേകതകളാണ്. പ്ലഗ് ഇന്‍ ചെയ്തിരിക്കുമ്പോള്‍ ചാര്‍ജിംഗ് ഒഴിവാക്കാമെന്നതാണ് മറ്റൊരു സവിശേഷത. ഇത് ഫോണ്‍ ചൂടാകുന്നത് തടയുന്നു.
പവര്‍ബാങ്കായും ഉപയോഗിക്കാം
മറ്റ് ഗാഡ്ജെറ്റുകളെ ചാര്‍ജ് ചെയ്യാനും ഫോണ്‍ ഉപയോഗിക്കാം. 27 വാട്ട് റിവേഴ്സ് ചാര്‍ജിംഗ് ഇന്ന് വിപണിയിലുള്ള പവര്‍ ബാങ്കുകളെ വെല്ലും. ഐഫോണ്‍ 16 പ്രോയുടെ ചാര്‍ജ്ജ് 50 ശതമാനമാക്കാന്‍ ഫോണിന് അരമണിക്കൂര്‍ മതി. സിലിക്കണ്‍-കാര്‍ബണ്‍ ആനോഡ് ബാറ്ററി പരമ്പരാഗത ലിഥിയം-അയണ്‍ ബാറ്ററിയെ അപേക്ഷിച്ച് കൂടുതല്‍ കാലം നില്ക്കുന്നു. ദീര്‍ഘദൂര മോട്ടോര്‍ സൈക്കിള്‍ യാത്രകളിലും ക്യാപിംഗിന് പോകുമ്പോഴും അതുകൊണ്ടുതന്നെ ഈ ഫോണിനെ ഒപ്പം കൂട്ടാം.
വില
പി4 പവര്‍ അതിന്റെ മുന്‍ഗാമിയായ പി4 പോലെ ഒരു ബജറ്റ്, മിഡ് റേഞ്ച് മോഡലായിരിക്കും. അടിസ്ഥാന വില 20,000 രൂപ. അത്യാധുനിക ചിപ് സെറ്റോ ക്യാമറയോ ഫോണില്‍ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ല. ബാറ്ററിയുടെ കാര്യത്തില്‍ പി4 പവര്‍ ഈയിടെ അവതരിപ്പിക്കപ്പെട്ട ഹോണര്‍ പവര്‍2 വിന് പിറകിലാണ്. 110,080 എഎഎച്ച് ബാറ്ററിയുമായാണ് ഹോണര്‍ പവര്‍ 2 ചൈനയില്‍ അരങ്ങേറ്റം കുറിച്ചത്. ഇത് ഒറ്റ ചാര്‍ജ്ജില്‍ 20 മണിക്കൂര്‍ തുടര്‍ച്ചയായ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. അതേസമയം ഹോണര്‍ പവര്‍2 ഇന്ത്യയില്‍ ലഭ്യമല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
