ആഗോള വിപണിയില്‍ ബിറ്റ്കോയിന് തരംഗം അലയടിക്കുകയാണ്. സ്വര്‍ണത്തില്‍ നിന്നും ഓഹരി വിപണികളില്‍ നിന്നും നിക്ഷേപകരുടെ ശ്രദ്ധ പതിയെ പിന്‍വാങ്ങുന്നു. പകരം നോക്കി നില്‍ക്കെ ലാഭം കൊയ്യുന്ന ക്രിപ്റ്റോകറന്‍സികളിലേക്കാണ് നോട്ടം മുഴുവന്‍. എന്നാല്‍ പുതിയ ക്രിപ്റ്റോകറന്‍സിയില്‍ ഒരു കൈ നോക്കാന്‍ ഓഹരി നിക്ഷേപത്തിലൂടെ കോടീശ്വരനായി മാറിയ സുപ്രസിദ്ധ വ്യവസായി രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് താത്പര്യമില്ല.
ബിറ്റ്കോയിന് അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ ഇന്ത്യയില്‍ എത്രയും വേഗം നിരോധിക്കണമെന്നാണ് ജുന്‍ജുന്‍വാലയുടെ പക്ഷം. ഈ വര്‍ഷം മാത്രം 90 ശതമാനത്തോളമാണ് ബിറ്റ്കോയിന്റെ മൂല്യം കുതിച്ചുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ബിറ്റ്കോയിന് വാങ്ങാനായി അഞ്ച് പൈസ മുടക്കില്ലെന്ന് ഇന്ത്യയുടെ വാരന്‍ ബഫെറ്റായ രാകേഷ് ജുന്‍ജുന്‍വാല പറയുന്നു.
ഓരോ ദിവസവും 5 മുതല്‍ 10 ശതമാനം വരെ ചാഞ്ചാടുന്ന ഒന്നിനെ കറന്‍സിയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സിഎന്‍ബിസിക്ക് നല്കിയ അഭിമുഖത്തില്‍ ജുന്‍ജുന്‍വാല അറിയിച്ചു.
കേന്ദ്ര ബാങ്കുകള്‍ക്ക് മാത്രമാണ് ലോകത്ത് കറന്‍സി സൃഷ്ടിക്കാന്‍ അധികാരം. നാളെ ആളുകള്‍ 5 ലക്ഷം ബിറ്റ്കോയിനുകള്‍ സൃഷ്ടിക്കുമെന്ന് കരുതുക. അങ്ങനെയെങ്കില്‍ ഏതു കറന്‍സി പുറത്തുപോകും? ദിവസത്തില്‍ 5 മുതല്‍ 10 ശതമാനം വരെ മൂല്യം ചാഞ്ചാടുന്ന ഒന്നിനെ കറന്‍സിയായി പരിഗണിക്കാനാകുമോ? ജുന്‍ജുന്‍വാല ചോദിക്കുന്നു.
അമേരിക്കന്‍ ഡോളര്‍ 1 മുതല്‍ 2 ശതമാനം വരെ ചാഞ്ചാടുമ്പോള്‍ വലിയ വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ബിറ്റ്കോയിന്റെ കാര്യമെടുത്താല്‍ ദിവസവും ക്രിപ്റ്റോകറന്‍സി 10 ശതമാനം വരെ ചാഞ്ചാടുകയാണ്. അതുകൊണ്ട് ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രം എത്രയും വേഗം നടപടിയെടുക്കണം. ബിറ്റ്കോയിന് നിരോധിച്ച് പുതിയ ഡിജിറ്റല്‍ രൂപ അവതരിപ്പിക്കാനായിരിക്കണം സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ജുന്‍ജുന്‍വാല അഭിപ്രായപ്പെട്ടു.
നിലവില്‍ ലോകം കണ്ടതില്‍ വെച്ചേറ്റവും ചാഞ്ചാട്ടമുള്ള ഡിജിറ്റല്‍ കറന്‍സിയായി മാറുകയാണ് ബിറ്റ്കോയിന്. കഴിഞ്ഞവര്‍ഷം ആദ്യ പകുതി വരെ ബിറ്റ്കോയിന്റെ ഉയര്‍ച്ച സാവധാനമായിരുന്നു. എന്നാല്‍ ഡിസംബറില്‍ ചിത്രം പാടെ മാറി. 19,417 ഡോളറുണ്ടായിരുന്ന ബിറ്റ്കോയിന് കണ്ണടച്ചു തുറക്കും മുന്‍പേ 50,416 ഡോളറിലേക്ക് എത്തി. ഫെബ്രുവരിയില്‍ 1 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമെന്ന നാഴികക്കല്ലും ബിറ്റ്കോയിന് പിന്നിട്ടത് കാണാം. ബിറ്റ്കോയിന്റെ അസാധാരണ വളര്‍ച്ച കണ്ടുകൊണ്ട് നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ ക്രിപ്റ്റോകറന്‍സിയില്‍ പണമിറക്കിയിട്ടുണ്ട്.
ടെസ്ല, മാസ്റ്റര്‍കാര്‍ഡ്, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലണ്‍ എന്നിവടങ്ങളില്‍ നിന്നെത്തിയ വമ്പന്‍ നിക്ഷേപം ബിറ്റ്കോയിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊര്‍ജ്ജവും പകര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച 58,000 ഡോളര്‍ വരെ എത്താന്‍ ബിറ്റ്കോയിന് സാധിച്ചിരുന്നു. എന്നാല്‍ ടെസ്ല മേധാവി ഇലോണ്‍ മസ്കിന്റെ ട്വീറ്റ് ക്രിപ്റ്റോകറന്‍സിയുടെ കുതിപ്പിന് അപ്രതീക്ഷിത കടിഞ്ഞാണിട്ടു. ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിനും മറ്റൊരു ക്രിപ്റ്റോകറന്‍സിയായ ഈഥറിനും വില കൂടുതലെന്നാണ് മസ്ക് അഭിപ്രായപ്പെട്ടത്.
പിന്നാലെ ബിറ്റ്കോയിന്റെ മൂല്യം 50,000 ഡോളറിലേക്ക് നിലംപതിച്ചു. ഏകദേശം 16 ശതമാനത്തോളമാണ് മസ്കിന്റെ ട്വീറ്റില്‍ ബിറ്റ്കോയിന് സംഭവിച്ച തകര്‍ച്ച. ഇന്ന് ബിറ്റ്കോയിന് യൂണിറ്റിന് 49,000 ഡോളറാണ് വിലനിലവാരം. അതായത് ഇന്ത്യന്‍ രൂപ കൊടുത്ത് ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 35.49 ലക്ഷം രൂപ മുടക്കണം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications