ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ പേടിഎം, വോഡഫോൺ - ഐഡിയയുമായി ചേർന്ന് റീചാർജിലൂടെ അധിക വരുമാനം നേടാൻ ആളുകൾക്ക് അവസരമൊരുക്കുന്നു. മൊബൈൽ റീചാർജ് കടകൾ, പലചരക്ക് സ്റ്റോറുകൾ, പാൽ ബൂത്തുകൾ, ഫാർമസികൾ തുടങ്ങിയവയ്ക്കും വ്യക്തികൾക്കും വോഡഫോൺ - ഐഡിയ പ്രീ പെയ്ഡ് മൊബൈൽ റീചാർജ് സൗകര്യം വഴി അധിക വരുമാനം നേടാനാകും.
റീചാർജ് സാത്തി
റീചാർജ് സാത്തി എന്നാണ് ഈ പദ്ധതിയുടെ പേര്. ഇത് വ്യക്തികളെയും ചെറുകിട ബിസിനസ്സുകളെയും അധിക വരുമാനം നേടാൻ സഹായിക്കുന്ന പദ്ധതിയാണ്. പേടിഎം ഉപഭോക്താക്കൾക്ക് (രജിസ്ട്രേഷനെ തുടർന്ന്) പേടിഎം ആപ്ലിക്കേഷനിൽ വോഡഫോൺ, ഐഡിയ റീചാർജുകൾ വിൽക്കാൻ പ്രാപ്തമാക്കുന്ന പദ്ധതിയാണിതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പേടിഎം ആപ്ലിക്കേഷനിൽ ഡൌൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്തു കൊണ്ട് മൊബൈൽ റീചാർജുകൾ വിൽക്കാൻ ആരംഭിക്കാം. ഒന്നിലധികം റീചാർജുകൾക്ക് വോഡഫോൺ ഐഡിയ ക്യാഷ്ബാക്ക് നൽകും.
മാസം 5000 രൂപ
വ്യക്തികൾക്കും ചെറുകിട ബിസിനസുകാർക്കും ഫാർമസിസ്റ്റുകൾ, പാൽ ബൂത്ത് ഓപ്പറേറ്റർമാർ, പത്ര കച്ചവടക്കാർ എന്നിവർക്ക് ഈ പ്രോഗ്രാമിന് കീഴിൽ ഓരോ മാസവും 5,000 രൂപ വരെ സമ്പാദിക്കാൻ കഴിയും. ഈ പങ്കാളിത്തം ഡിജിറ്റലായി വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കും റീചാർജ് വിൽപ്പന നടത്താനും ഉപജീവനമാർഗം നേടാനും സഹായിക്കുമെന്ന് വോഡഫോൺ ഐഡിയയിലെ മാർക്കറ്റിംഗ് ഡയറക്ടർ അവ്‌നീഷ് ഖോസ്ല പറഞ്ഞു.
ജിയോ സേവനം
ജിയോ മൊബൈൽ ആപ്ലിക്കേഷൻ വഴി നെറ്റ്വർക്കിലെ ഏതൊരു ഉപഭോക്താവിന്റെയും അക്കൗണ്ട് റീചാർജ് ചെയ്യുന്നതിനും 4 ശതമാനം കമ്മീഷൻ നേടുന്നതിനും വരിക്കാർക്ക് അവസരം നൽകി ജിയോയും രംഗത്തെത്തിയിരുന്നു. ഇതിനായി റിലയൻസ് ജിയോ ഒരു പുതിയ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലയൻസ് ജിയോ ജിയോപോസ് ലൈറ്റ് ആപ്ലിക്കേഷൻ ആരംഭിച്ചിട്ടുണ്ട്. ഇത് ഉപഭോക്താവിന് ഡൌൺലോഡ് ചെയ്യാനും നെറ്റ്വർക്കിലെ ഏത് വരിക്കാരുടെയും ഫോൺ റീചാർജ് ചെയ്യാനും കഴിയും.
ജിയോ ആപ്പ്
ഈ ആപ്ലിക്കേഷൻ ഇതുവരെ 5 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ലോക്ക്ഡൌൺ കാലയളവിൽ കടകൾ തുറന്നിട്ടില്ലെങ്കിലും ജിയോ ഉപഭോക്താക്കൾക്ക് അവരുടെ ഫോണുകൾ റീചാർജ് ചെയ്യുന്നതിന് ഇത് സൗകര്യപ്രദമാകുമെന്ന് അധികൃതർ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
