മനോഹരി ടീ എസ്റ്റേറ്റ് നിർമ്മിക്കുന്ന പ്രശസ്തമായ മനോഹരി ഗോൾഡ് തേയില പൊടി 75,000 രൂപയ്ക്ക് ഗുവാഹത്തി ടീ ലേല കേന്ദ്രത്തിൽ ലേലം ചെയ്തു. തുടർച്ചയായ മൂന്നാം വർഷവും റെക്കോർഡ് വിലയ്ക്കാണ് തേയിലപ്പൊടി ലേലം ചെയ്തത്. 2018 ൽ മനോഹാരി ഗോൾഡ് ടീ ചരിത്രത്തിൽ ആദ്യമായി ഒരു കിലോഗ്രാമിന്, 39,001 രൂപയ്ക്ക് വിറ്റു. വീണ്ടും 2019 ൽ എല്ലാ റെക്കോർഡുകളും തകർത്ത് ഒരു കിലോഗ്രാമിന് 50,000 രൂപയ്ക്ക് വിറ്റു.

വിഷ്ണു ടീ കമ്പനിയാണ് ഈ വർഷം ഗോൾഡ് ടീ വാങ്ങിയത്. കിലോഗ്രാമിന് 75,000 രൂപയ്ക്കാണ് ഏറ്റവും കൂടുതൽ ലേലം വിളിച്ചത്. വിഷ്ണു ടീ കമ്പനിയുടെ ചില്ലറ വിൽപ്പനശാല, വിദേശ വാങ്ങലുകാർ, ഇ-കൊമേഴ്സ് വെബ്സൈറ്റായ "www.9amtea.com" എന്നിവയ്ക്ക് വേണ്ടിയാണ് ചായപ്പൊടി ലേലത്തിലൂടെ വാങ്ങിയത്. ഈ വർഷം 2.5 കിലോഗ്രാം കൈകൊണ്ട് നിർമ്മിച്ച ഗോൾഡ് തേയിലപ്പൊടിയാണ് ഉൽപാദിപ്പിച്ചത്, അതിൽ 1.2 കിലോഗ്രാം ലേലത്തിൽ വിറ്റു.
ബാക്കി തേയിലപ്പൊടി ജിടിഎസി ലോഞ്ച് ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്. ലോകത്തിലെ അപൂർവമായ ഈ ചായയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദിബ്രുഗഡിലെ മനോഹാരി ടീ എസ്റ്റേറ്റ് ഡയറക്ടർ പാർത്ത് ലോഹിയ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
