രാജ്യത്ത് തേയില വില റെക്കോർഡിൽ. തേയിലയുടെ വില കിലോഗ്രാമിന് 213 രൂപ എന്ന റെക്കോഡിലാണ് എത്തിയിരിക്കുന്നത്. ഒരു കിലോഗ്രാമിന് 196.22 രൂപയാണ് ശരാശരി തേയില വില. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഒരു കിലോഗ്രാമിന് 78.48 രൂപ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് തേയിലെ വില 66.66 ശതമാനം ഉയർന്നു. ജൂലൈ എട്ടിന് കിലോയ്ക്ക് വെറും 117.74 ആയിരുന്നു തേയിലയുടെ വില. ജിഎസ്ടി, പാക്കിംഗ് ചാർജുകൾ, വിൽപ്പനക്കാർക്കുള്ള ലാഭം എന്നിവ കണക്കിലെടുക്കുകയാണെങ്കിൽ, ചില്ലറ വില ഇനിയും വർദ്ധിക്കുമെന്നാണ് വിവരം.
ഉത്‌പാദനം കുറഞ്ഞു
ഉത്തരേന്ത്യയിൽ തേയിലയുടെ ഉൽപാദനം കുത്തനെ കുറഞ്ഞു. കൊറോണ വൈറസ് ലോക്ക്ഡൗൺ തേയില നുള്ളലിന് തടസ്സമായി. അസമിലെ വെള്ളപ്പൊക്കവും ഉത്തരേന്ത്യയിലെ തേയിലയുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാക്കി. അസം തേയിലയുടെ വില കിലോഗ്രാമിന് 300 രൂപ - 450 രൂപയായി ഉയർന്നു. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള തേയിലയുടെ ആവശ്യം വർദ്ധിച്ചത് വിലക്കയറ്റത്തിന് കാരണമായി.
ലേല വിൽപ്പന
കൊച്ചിയിൽ ചൊവ്വാഴ്ച ലേലത്തിന് കൊണ്ടുവന്ന 3.39 ലക്ഷം കിലോഗ്രാം തേയിലയിൽ 3.34 ലക്ഷം കിലോഗ്രാം വിറ്റു. ഓണം കാരണം കഴിഞ്ഞ ആഴ്ച ലേലം നടന്നില്ല. അതിനുമുമ്പ് 3.94 ലക്ഷം കിലോഗ്രാം തേയിലയിൽ 3.89 ലക്ഷം കിലോഗ്രാം ലേലത്തിൽ വിറ്റിരുന്നു. നിലവിലെ സാഹചര്യം നിലനിൽക്കുകയാണെങ്കിൽ, വില ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. വില വർദ്ധിച്ചതോടെ കേരളത്തിൽ നിന്നുള്ള വ്യാപാരികൾ ലേലത്തിൽ സജീവമല്ല.
തേയിലപ്പൊടിയ്ക്കും വില കൂടും
ഇടക്കാലത്ത് തേയിലയുടെ വില കുറവ് കാരണം നിരവധി കർഷകർ തേയിലച്ചെടി പറിച്ചു മാറ്റി പകരം കാപ്പിയും മറ്റ് കൃഷികളും നടത്തിയിരുന്നു. തേയിലയ്ക്ക് വില കൂടിയതോടെ ചായ പൊടിക്കും വില കൂടും. വിലവർധന വന്നതോടെ കർഷകർ തേയിലത്തോട്ടങ്ങൾ പരിചരിക്കാനും, അടിക്കാടുകൾ വെട്ടി, വളം ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. വില ഉയരുന്നത് തുടർന്നാൽ കാർഷികരംഗം മെച്ചപ്പെടും എന്നാണ് വിലയിരുത്തൽ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
