പ്രീപെയ്‌ഡ് നിരക്ക് വർദ്ധനവ്; ദീർഘനാളത്തേക്ക് റീചാർജ് ഓഫർ ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മൊബൈൽ കമ്പനികൾ റീചാർജ് നിരക്കുകൾ വർദ്ധിപ്പിച്ചതോടെ ദീർഘകാലത്തേക്ക് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നതായി റിപ്പോർട്ടുകൾ. മൊബൈൽ ഫോൺ ഉപഭോക്താക്കൾ പ്രീപെയ്ഡ് റീചാർജുകൾക്ക് മുമ്പത്തേക്കാൾ 40% കൂടുതൽ നിരക്ക് നൽകേണ്ടിവരുന്നുണ്ടെന്നാണ് കണക്കുകൾ. അതിനാൽ തന്നെ ഈ നിരക്ക് വർദ്ധനവ് ദീർഘകാലത്തേക്കുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നു. മുൻപ് സ്ഥിരമായി 3 മാസം, 6 മാസം തുടങ്ങിയ ദീർഘകാല പ്ലാനുകൾ എടുത്തിരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലാണ് കുറവ് ഉണ്ടാകുന്നത്.

 

മുൻപ് ഏകദേശം 300 രൂപയ്‌ക്ക് 84 ദിവസത്തേക്ക് വരെ ഓഫർ ലഭിച്ചിരുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇതേ മൂല്യത്തിന് ഒരു മാസത്തേക്കുള്ള ഓഫറുകളാണ് ലഭിക്കുന്നത്. ഒരു സാധാരണ ഉപഭോക്താവിന് മൊബൈൽ പ്ലാനുകൾക്കായി മാസം 500 രൂപയിൽ അധികം ചെലവ് വരുന്നത് താങ്ങാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രീപെയ്‌ഡ്‌ ഉപഭോക്താക്കൾക്കായി മാത്രമാണ് നിരക്കുകൾ വർദ്ധിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും മൊബൈൽ കമ്പനികളുടെ 90 ശതമാനവും പ്രീപെയ്‌ഡ് ഉപഭോക്താക്കളാണ്. ഒരു പ്ലാൻ ഉപയോഗിച്ച് മൂന്ന് മാസത്തേക്ക് വരെ റീചാർജ് ചെയ്‌തിരുന്നു ഉപയോക്താക്കൾ ഇപ്പോൾ ഒരു മാസത്തേക്കുള്ള റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, അവരുടെ മൊബൈൽ ചെലവ് പ്രതിമാസം ഏകദേശം 40-50% വരെ വർദ്ധിക്കുന്നുണ്ട്.

 

60 വയസ്സിന് ശേഷം പെൻഷൻ ഉറപ്പ്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?60 വയസ്സിന് ശേഷം പെൻഷൻ ഉറപ്പ്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

പ്രീപെയ്‌ഡ് നിരക്ക് വർദ്ധനവ്; ദീർഘനാളത്തേക്ക് റീചാർജ് ഓഫർ ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ്

കൂടാതെ ഇപ്പോൾ ഒരു മാസത്തിലേറെകാലം ഏതെങ്കിലും നെറ്റ്‌വക്കുകളിൽ ലോക്ക് ചെയ്യപ്പെടുന്ന സാഹചര്യം കുറഞ്ഞതിനാൽ അത്തരം ഉപഭോക്താക്കളെ മറ്റുള്ള നെറ്റ്‌വർക്കുകളിലേക്ക് മാറ്റാൻ കമ്പനികൾക്ക് കൂടുതൽ എളുപ്പമായിരിക്കും. അതുകൊണ്ടു തന്നെ എയർടെൽ‌ റിലയൻസ് ജിയോ എന്നീ മൊബൈൽ കമ്പനികൾ 12 മാസത്തേക്കുള്ള പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്.

Read more about: mobile മൊബൈൽ
English summary

പ്രീപെയ്‌ഡ് നിരക്ക് വർദ്ധനവ്; ദീർഘനാളത്തേക്ക് റീചാർജ് ഓഫർ ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് | Reduced number of customers offering recharge for long period

Reduced number of customers offering recharge for long period
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X