ട്രെയിനുകൾ ഉടനില്ല, എല്ലാ സാധാരണ പാസഞ്ചർ സേവനങ്ങളും റെയിൽ‌വേ അനിശ്ചിതകാലത്തേക്ക് നിർത്തലാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സാധാരണ പാസഞ്ചർ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ റെയിൽ‌വേ വ്യക്തമാക്കി. എന്നാൽ നിലവിൽ സർവ്വീസ് നടത്തുന്ന 230 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത് തുടരും. നേരത്തെ തീരുമാനിച്ചതും അറിയിച്ചതും അനുസരിച്ച്, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സാധാരണ പാസഞ്ചർ, സബർബൻ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് റെയിൽ‌വേ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്

 

സ്‌പെഷ്യൽ ട്രെയിനുകൾ

സ്‌പെഷ്യൽ ട്രെയിനുകൾ

നിലവിൽ ഓടുന്ന 230 സ്‌പെഷ്യൽ ട്രെയിനുകൾ തുടർന്നും സർവീസ് നടത്തും. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം പരിമിതമായ അടിസ്ഥാനത്തിൽ മാത്രം ഓടുന്ന മുംബൈയിലെ ലോക്കൽ ട്രെയിനുകളും ഓടുന്നത് തുടരും. ‌പ്രത്യേക ട്രെയിനുകളുടെ സ‍ർവ്വീസ് സ്ഥിരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യാനുസരണം അധിക, പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്നും റെയിൽവേ അറിയിച്ചു. എന്നാൽ, ലോക്ക്ഡൗ ണിന് മുമ്പായി ഓടിക്കൊണ്ടിരുന്ന മറ്റ് എല്ലാ സാധാരണ ട്രെയിനുകളും സബർബൻ ട്രെയിനുകളും തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.

റെയിൽവേ 200 ട്രെയിൻ സർവ്വീസുകൾ കൂടി ആരംഭിക്കും, എന്ന് മുതൽ? ബുക്കിംഗ് ഉടൻ

ഓഗസ്റ്റ് 12 വരെ

ഓഗസ്റ്റ് 12 വരെ

എല്ലാ പ്രത്യേക ട്രെയിനുകളും മെയ് 12 മുതൽ രാജധാനി റൂട്ടുകളിലെ 12 ജോഡി ട്രെയിനുകളും ജൂൺ 1 മുതൽ ഓടുന്ന 100 ​​ജോഡി ട്രെയിനുകളും ഓടുന്നത് തുടരും. അവശ്യ സേവന ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി മുംബൈയിൽ അടുത്തിടെ ആരംഭിച്ച പരിമിതമായ പ്രത്യേക സബർബൻ സർവീസുകളും തുടർന്നും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ, റെയിൽവേ ഓഗസ്റ്റ് 12 വരെ എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്: വെറും മൂന്ന് മണിക്കൂർ കൊണ്ട് റെയിൽവേ നേടിയ വരുമാനം അറിയണ്ടേ?

നഷ്ടം

നഷ്ടം

പാസഞ്ചർ ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതോടെ ഇന്ത്യൻ റെയിൽ‌വേ ഈ സാമ്പത്തിക വർഷത്തിൽ യാത്രക്കാരുടെ ബിസിനസിൽ 40,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ സജീവമായ കോവിഡ് -19 കേസുകൾ 6,39,929 ആയിരിക്കുമ്പോൾ 15,83,489 പേർ സുഖം പ്രാപിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 45,257 ആയി ഉയർന്നു.

ട്രെയിൻ സർവ്വീസുകൾ ഓഗസ്റ്റ് പകുതി വരെ ഇല്ലേ? ഇന്ത്യൻ റെയിൽ‌വേ പറയുന്നത് ഇങ്ങനെ

English summary

Regular passenger services suspended indefinitely by the Railway | ട്രെയിനുകൾ ഉടനില്ല, എല്ലാ സാധാരണ പാസഞ്ചർ സേവനങ്ങളും റെയിൽ‌വേ അനിശ്ചിതകാലത്തേക്ക് നിർത്തലാക്കി

Railways have stated that all regular passenger train services will be suspended until further notice. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X