ഓണ്‍ലൈന്‍ ഫാര്‍മസി സംരംഭമായ നെറ്റ്മെഡ്സിന്റെ ഭൂരിപക്ഷം ഓഹരികളും റിലയന്‍സ് സ്വന്തമാക്കി. ഇന്ത്യയില്‍ ഓണ്‍ലൈന്‍ മരുന്നു വില്‍പ്പനയ്ക്കായി ആമസോണ്‍ പുതിയ സേവനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിന്റെ നെറ്റ്മെഡ്സില്‍ വന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 620 കോടി രൂപ ഇതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചിലവാക്കി. വൈറ്റാലിക് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ 60 ശതമാനം ഓഹരിയാണ് പുതിയ കരുനീക്കത്തിലൂടെ റിലയന്‍സ് വാങ്ങിയത്. ഇതിന് പുറമെ അനുബന്ധ സ്ഥാപനങ്ങളുടെ 100 ശതമാനം നേരിട്ടുള്ള ഓഹരിയും കമ്പനി കയ്യടക്കി.

വൈറ്റാലിക് ഹെല്‍ത്ത്, ട്രെസാര ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്മെഡ്സ് മാര്‍ക്കറ്റ് പ്ലേസ് ലിമിറ്റഡ്, ദാദ ഫാര്‍മ ഡിസ്ട്രിബ്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് നെറ്റ്മെഡ്സിന് പിന്നില്‍. രാജ്യത്ത് ഓണ്‍ലൈനായി മരുന്നു വില്‍പ്പന നടത്താന്‍ നെറ്റ്മെഡ്സിന് അംഗീകാരമുണ്ട്. ഉപഭോക്താക്കളെ ഫാര്‍മസിസ്റ്റുകളുമായി ബന്ധപ്പെടുത്തുന്നതിന് പുറമെ മരുന്നുകള്‍, പോഷക ആരോഗ്യം, ആരോഗ്യ ഉത്പന്നങ്ങള്‍ എന്നിവയുടെ ഡോര്‍-ടു-ഡോര്‍ വിതരണവും നെറ്റ്മെഡ്സ് സാധ്യമാക്കുന്നുണ്ട്. രാജ്യത്ത് തുടരുന്ന കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് തരംഗമാണ് ഇപ്പോള്‍ എങ്ങും അലയടിക്കുന്നത്. ഇതു കണ്ടാണ് ഇപ്പോള്‍ റിലയന്‍സിന്റെ നീക്കവും.
നിലവില്‍ ആമസോണും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്പ്കാര്‍ട്ടുമാണ് ഓണ്‍ലൈന്‍ ഷോപ്പിങ് ലോകത്തെ പ്രമുഖര്‍. ഇതേസമയം, ഓണ്‍ലൈന്‍ ഗ്രോസറി സേവനം ആരംഭിച്ച് ആമസോണിനെയും ഫ്ളിപ്പ്കാര്‍ട്ടിനെയും റിലയന്‍സ് വെല്ലുവിളിച്ചുകഴിഞ്ഞു. ഇനി ഓണ്‍ലൈന്‍ ഫാര്‍മ രംഗത്തും ചുവടുറപ്പിക്കാനാണ് റിലയന്‍സിന്റെ തീരുമാനം. നിലവില്‍ ഓണ്‍ലൈന്‍ മരുന്നു വില്‍പ്പനയ്ക്ക് കൃത്യമായ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. ഓണ്‍ലൈന്‍ ഫാര്‍മ സംരംഭങ്ങള്‍ അതിവേഗം വളരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വൈകാതെ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്നാണ് സൂചന. നെറ്റ്മെഡ്സിന് പുറമെ മെഡ്ലൈഫ്, ഫാംഈസി, 1എംജി തുടങ്ങിയ സംരംഭങ്ങള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ മരുന്നു വില്‍പ്പന നടത്തുന്നുണ്ട്.
ഇന്ത്യയിലെ എല്ലാവര്ക്കും ഡിജിറ്റല്‍ ആക്സസ് നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയാണ് നെറ്റ്മെഡ്സിലെ നിക്ഷേപത്തിലൂടെ റിലയന്‍സ് യാഥാര്‍ത്ഥ്യമാക്കുന്നത്. നെറ്റ്മെഡ്സുമായ പങ്കാളിത്തം റിലയന്‍സിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. നിലവാരമുള്ളതും ചിലവ് കുറഞ്ഞതുമായ ആരോഗ്യ പരിരക്ഷാ ഉത്പന്നങ്ങളും സേവനങ്ങളും നല്കാന് നെറ്റ്മെഡ്സിലൂടെ റിലയന്‍സിന് കഴിയും. ഒപ്പം ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ കൊമേഴ്സ് നിര്‍ദ്ദേശത്തെ വിശാലമാക്കുകയും ചെയ്യുന്നുവെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷാ അംബാനി വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications