റിലയൻസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു; മുകേഷ് അംബാനി ശമ്പളം ഉപേക്ഷിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക വെല്ലുവിളികളെ തുടർന്ന് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം 30 മുതൽ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 2020-21 വർഷത്തെ മുഴുവൻ ശമ്പളവും ഉപേക്ഷിക്കും. ഇന്ധന ബിസിനസിനെ നിലവിലെ സ്ഥിതി. പ്രതികൂലമായി ബാധിച്ചു. ഇത് എല്ലാ മേഖലകളിലും ചെലവ് കുറയ്ക്കുന്നതിനും സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

ശമ്പളം കുറയ്ക്കും

ശമ്പളം കുറയ്ക്കും

15 ലക്ഷം രൂപയിൽ താഴെ ശമ്പളം ലഭിക്കുന്ന ഹൈഡ്രോകാർബൺസ് ഡിവിഷനിലെ ജീവനക്കാർക്ക് ശമ്പളത്തിൽ കുറവുണ്ടാകില്ലെന്ന് ആർ‌ഐ‌എൽ വ്യക്തമാക്കി. എന്നാൽ 15 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് സ്ഥിര ശമ്പളത്തിൽ 10 ശതമാനം കുറവുണ്ടാകുമെന്ന് കമ്പനി പറഞ്ഞു. ആദ്യ പാദത്തിൽ സാധാരണയായി നൽകാറുള്ള വാർഷിക ക്യാഷ് ബോണസും ബന്ധപ്പെട്ട ആനുകൂല്യങ്ങളും നൽകുന്നത് മാറ്റിവച്ചതായും കമ്പനി അറിയിച്ചു.

ബിസിനസ് പ്രതിസന്ധി

ബിസിനസ് പ്രതിസന്ധി

സാമ്പത്തിക, ബിസിനസ് അന്തരീക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയും നിലവിലെ സാഹചര്യങ്ങളോടുള്ള പ്രതികരണത്തെ നിരന്തരം വിലയിരുത്തുകയും ബിസിനസും വരുമാന ശേഷിയും മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മഹാമാരി ഇന്ത്യയ്ക്കും ലോകത്തിനും വലിയ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെന്നും. എല്ലാ മേഖലകളെയും വ്യവസായങ്ങളെയും നിലവിലെ പ്രതിസന്ധി സ്വാധീനിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും ധനികൻ

ഏഷ്യയിലെ ഏറ്റവും ധനികൻ

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോയിൽ ഫേസ്ബുക്ക് 5.7 ബില്യൺ ഡോളർ നിക്ഷേപം നടത്തിയതോടെ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) പൂർണ ഉടമസ്ഥതയിലുള്ള ജിയോയിൽ 9.99 ശതമാനം ഓഹരികൾക്കായി ഫെയ്‌സ്ബുക്ക് 43,574 കോടി രൂപയാണ് നിക്ഷേപിച്ചത്.

മുകേഷ് അംബാനിയുടെ ശമ്പളം

മുകേഷ് അംബാനിയുടെ ശമ്പളം

ശമ്പളം 12 വർഷമായി അംബാനി പ്രതിവർഷം 15 കോടി രൂപ ശമ്പളമാണ് വാങ്ങുന്നത്. 2009 മുതൽ അദ്ദേഹത്തിന്റെ ശമ്പളത്തിൽ മാറ്റമില്ല. ആർ‌ഐ‌എല്ലിന്റെ വാർഷിക റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ മാറ്റമില്ലാത്ത ശമ്പളത്തെക്കുറിച്ച് വ്യക്തമായി പറയാറുണ്ട്. ശമ്പളത്തിൽ മിതത്വം പാലിക്കുന്നതിന് വ്യക്തിപരമായ മാതൃക തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈ വർഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശമ്പളം വേണ്ടെന്ന് വച്ചിരിക്കുകയാണ് മുകേഷ് അംബാനി.

English summary

Reliance cuts salaries of employees, Mukesh Ambani forego his salary റിലയൻസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു; മുകേഷ് അംബാനി ശമ്പളം ഉപേക്ഷിച്ചു

Reliance Industries today said it would cut salaries of its employees by 30 to 50 per cent in order to cut costs following the economic challenges following the spread of the corona virus. Read in malayalam.
Story first published: Thursday, April 30, 2020, 18:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X